രണ്ട് ഡോസ് വാക്സിനെടുത്തവര്‍ക്ക് ആവശ്യമുള്ളപ്പോൾ ബുക്ക് ചെയ്‍ത് ബൂസ്റ്റർ ഡോസ് വാക്സിൻ എടുക്കാനുള്ള സംവിധാനം സൗദി അറേബ്യയിൽ നിലവില്‍ വന്നു.

റിയാദ്: സൗദി അറേബ്യയിൽ (Saudi Arabia) കൊവിഡ് വാക്സിന്റെ (Covid vaccine) ബൂസ്റ്റർ ഡോസ് Booster dose) എല്ലാവർക്കും എടുക്കാനുള്ള സംവിധാനം നിലവിൽ വന്നു. രണ്ടാമത്തെ ഡോസ് വാക്സിൻ എടുത്ത് ആറു മാസം പിന്നിട്ടവർക്ക് മാത്രമായിരുന്നു ഇതുവരെ ബൂസ്റ്റർ ഡോസ് നൽകിയിരുന്നത്. അതിനുള്ള സംവിധാനമാണ് ഉണ്ടായിരുന്നത്. എന്നാൽ ഇപ്പോൾ ആ കാലപരിധി കുറച്ചിരിക്കുകയാണ്. 

ആവശ്യമുള്ളപ്പോൾ ബുക്ക് ചെയ്‍ത് ബൂസ്റ്റർ ഡോസ് വാക്സിൻ എടുക്കാനുള്ള സംവിധാനമാണ് നിലവിലായത്. ആരോഗ്യവകുപ്പിന്റെ ‘സൈഹത്വി’ എന്ന മൊബൈൽ ആപ് വഴി ബൂസ്റ്റർ ഡോസിന് ബുക്ക് ചെയ്യാം. രണ്ട് ഡോസ് പൂർത്തിയാക്കിയ എല്ലാവർക്കും ബൂസ്റ്റർ ഡോസിനായി ബുക്ക് ചെയ്യാമെന്നും അധികൃതര്‍ അറിയിച്ചിട്ടുണ്ട്.

യുഎഇയിലെ ഫെഡറല്‍ ഗവണ്‍മെന്റ് സ്ഥാപനങ്ങളില്‍ പ്രവേശിക്കാന്‍ ഗ്രീന്‍ പാസ്
അബുദാബി: യുഎഇയിലെ(UAE) എല്ലാ എമിറേറ്റുകളിലെയും ജീവനക്കാര്‍ക്കും സന്ദര്‍ശകര്‍ക്കും ഫെഡറല്‍ ഗവണ്‍മെന്റ്(federal government departments) സ്ഥാപനങ്ങളിലേക്ക് പ്രവേശിക്കുന്നതിന് ഗ്രീന്‍ പാസ്(Green Pass) സംവിധാനം. 2022 ജനുവരി മൂന്ന് മുതല്‍ വാക്‌സിനേഷന്‍(Vaccination) പൂര്‍ത്തിയാക്കിയ ജീവനക്കാര്‍ക്കും സന്ദര്‍ശകര്‍ക്കും, ബൂസ്റ്റര്‍ ഡോസ് സ്വീകരിച്ചവര്‍ക്കും(ബൂസ്റ്റര്‍ ഡോസിന് യോഗ്യരായവര്‍)മാത്രമാണ് വിവിധ സര്‍ക്കാര്‍ വകുപ്പുകളിലെ ഓഫീസിലേക്ക് പ്രവേശനം അനുവദിക്കുക. 

അല്‍ ഹൊസ്ന്‍ ആപ്പിലെ ഗ്രീന്‍ സ്റ്റാറ്റസ് നിലനിര്‍ത്താന്‍ എല്ലാ 14 ദിവസം കൂടുമ്പോഴും പിസിആര്‍ പരിശോധനയുടെ നെഗറ്റീവ് ഫലവും ആവശ്യമാണ്. എല്ലാ ജീവനക്കാരും ഫെഡറല്‍ ഗവണ്‍മെന്റ് സേവനങ്ങള്‍ ആവശ്യമുള്ള താമസക്കാരും സര്‍ക്കാര്‍ ഓഫീസുകളിലെ പ്രവേശനത്തിന് കൊവിഡ് സുരക്ഷാ പ്രൊട്ടോക്കോള്‍ നിര്‍ബന്ധമായും പാലിക്കണം. 16 വയസ്സില്‍ താഴെയുള്ള കുട്ടികളെ ഗ്രീന്‍ പാസ് പ്രോട്ടോക്കോളില്‍ നിന്ന് ഒഴിവാക്കിയിട്ടുണ്ട്.

കൃത്യമായ ഇടവേളകളില്‍ കൊവിഡ് പരിശോധന നടത്തി നെഗറ്റീവ് ആണെന്ന് ഉറപ്പാക്കാത്തവരുടെ ഗ്രീന്‍ സ്റ്റാറ്റസ് ഗ്രേ നിറത്തിലാകും. ഇവര്‍ക്ക് ഫെഡറല്‍ ഗവണ്‍മെന്റ് ഓഫീസുകളില്‍ പ്രവേശനം അനുവദിക്കില്ല. വാക്‌സിനേഷന്‍ പൂര്‍ത്തിയാക്കി ആറ് മാസം കഴിഞ്ഞവര്‍ ബൂസ്റ്റര്‍ ഡോസ് സ്വീകരിക്കണം.