ചീഫ് സെലിബ്രേഷൻ ഓഫീസറായ ബ്രെറ്റ് ലീ ദി യുഎഇ ലോട്ടറി വിജയികളെ നേരിട്ടുകാണും, അവരുടെ പദ്ധതികളെക്കുറിച്ച് സംസാരിക്കും, എക്സ്ക്ലൂസിവ് അനുഭവങ്ങളുടെ ഭാഗമാകും, കൂടാതെ ആരാധകരുമായി സംവദിക്കുകയും ചെയ്യും.
ദി യുഎഇ ലോട്ടറിയുടെ ചീഫ് സെലിബ്രേഷൻ ഓഫീസറായി ഓസ്ട്രേലിയയുടെ മുൻ ക്രിക്കറ്റ് താരം ബ്രെറ്റ് ലീ.
ദി യുഎഇ ലോട്ടറിയുടെ വിജയികളെയും അവരുടെ അവിസ്മരണീയമായ വിജയ നിമിഷങ്ങളെയും എല്ലാവർക്കും മുൻപിൽ അവതരിപ്പിക്കാൻ പുതിയ പദവി ഉപകരിക്കുമെന്നാണ് ദി യുഎഇ ലോട്ടറി പറയുന്നത്.
ചീഫ് സെലിബ്രേഷൻ ഓഫീസറായ ബ്രെറ്റ് ലീ ദി യുഎഇ ലോട്ടറി വിജയികളെ നേരിട്ടുകാണും, അവരുടെ പദ്ധതികളെക്കുറിച്ച് സംസാരിക്കും, എക്സ്ക്ലൂസിവ് അനുഭവങ്ങളുടെ ഭാഗമാകും, കൂടാതെ ആരാധകരുമായി സംവദിക്കുകയും ചെയ്യും.
ബ്രെറ്റ് ലീയുടെ നിയമനം ഉത്തരവാദിത്തത്തോടെയും സുതാര്യതയോടയും വിനോദമേഖലയിൽ നടത്തുന്ന പ്രവർത്തനങ്ങൾക്കുള്ള ഉദ്യമത്തിന്റെ ഭാഗമാണെന്ന് ദി യുഎഇ ലോട്ടറി പറഞ്ഞു.
ലോകോത്തര പ്രകടനങ്ങളും വിജയങ്ങളുംകൊണ്ട് നിറഞ്ഞതായിരുന്നു ബ്രെറ്റ് ലീയുടെ കരിയർ. നേട്ടങ്ങളെ ആഘോഷിക്കുന്നതിലെ അദ്ദേഹത്തിന്റെ പാഷനും തികഞ്ഞ പ്രൊഫഷണലിസവും കായികതാരം എന്ന നിലയിൽ കളിക്കളത്തിനകത്ത് പുലർത്തിയ നൈതികതയും സ്പോർട്സ്മാൻഷിപ്പും അദ്ദേഹത്തെയും ദി യുഎഇ ലോട്ടറിയെയും സ്വാഭാവികമായ പങ്കാളികളാക്കി മാറ്റുകയാണെന്ന് ദി യുഎഇ ലോട്ടറി പറഞ്ഞു.
വിജയികളുടെ അഭിമുഖങ്ങളിലും യുഎഇയിലെ ആരാധകരുടെ കൂട്ടായ്മകളിലും ബ്രെറ്റ് ലീ പങ്കെടുക്കും.