അന്വേഷണത്തില്‍ 40കാരനായ ഇയാളെ, സഹോദരി അടുക്കളയില്‍ ഉപയോഗിക്കുന്ന കത്തി കൊണ്ട് മൂന്നു തവണ കുത്തിക്കൊലപ്പെടുത്തുകയായിരുന്നെന്ന് കണ്ടെത്തി. 

കെയ്റോ: ഈജിപ്തില്‍ സഹോദരനെ പെണ്‍കുട്ടി കുത്തിക്കൊലപ്പെടുത്തി. ടിക് ടോക് ഉപയോഗിക്കുന്നതില്‍ നിന്ന് വിലക്കിയതാണ് കൊലപാതകത്തിന് കാരണമെന്ന് പ്രാദേശിക മാധ്യമങ്ങളെ ഉദ്ധരിച്ച് ഗള്‍ഫ് ന്യൂസ് റിപ്പോര്‍ട്ട് ചെയ്തു. 

ഗര്‍ബിയ ഗവര്‍ണറേറ്റിലെ അര്‍ദ് ജാഫര്‍ ഗ്രാമത്തില്‍ ഒരു അജ്ഞാത മൃതദേഹം കണ്ടെത്തിയതായി റിപ്പോര്‍ട്ട് ലഭിച്ചിരുന്നെന്ന് ഈജിപ്ഷ്യന്‍ പൊലീസ് വെളിപ്പെടുത്തി. കുത്തിക്കൊലപ്പെടുത്തിയ നിലയിലാണ് യുവാവിന്‍റെ മൃതദേഹം കണ്ടെത്തിയത്. തുടര്‍ന്ന് നടത്തിയ അന്വേഷണത്തില്‍ 40കാരനായ ഇയാളെ, സഹോദരി അടുക്കളയില്‍ ഉപയോഗിക്കുന്ന കത്തി കൊണ്ട് മൂന്നു തവണ കുത്തിക്കൊലപ്പെടുത്തുകയായിരുന്നെന്ന് കണ്ടെത്തി. 

വര്‍ഷങ്ങളായി യുവാവിന്‍റെ സഹോദരിയുടെ മാനസിക നില തകരാറിലാണെന്നും ടിക് ടോക് വീഡിയോകളില്‍ പ്രത്യക്ഷപ്പെടുന്നതില്‍ നിന്ന് ഇയാള്‍ സഹോദരിയെ വിലക്കിയിരുന്നതായും കണ്ടെത്തി. ഇരുവരും തമ്മിലുണ്ടായ തര്‍ക്കത്തിനൊടുവില്‍ പെണ്‍കുട്ടി സഹോദരനെ കുത്തി കൊലപ്പെടുത്തുകയായിരുന്നു. ഇവരെ അറസ്റ്റ് ചെയ്തു. പബ്ലിക് പ്രോസിക്യൂഷന് കൈമാറും. 

Read More - സബ്‌സിഡിയില്‍ വിതരണം ചെയ്യുന്ന ഡീസല്‍ വാങ്ങി വിദേശത്തേക്ക് കടത്ത്; കൃഷിത്തോട്ടത്തില്‍ സംഭരിച്ചു

പൊലീസ് ചമഞ്ഞ് യുവതിയെ തട്ടിക്കൊണ്ടുപോയി പീഡിപ്പിച്ച യുവാവിന് 20 വര്‍ഷം തടവ്

മനാമ: പൊലീസ് ചമഞ്ഞ് യുവതിയെ തട്ടിക്കൊണ്ടുപോയി ബലാത്സംഗം ചെയ്‍ത 34 വയസുകാരന് ബഹ്റൈനില്‍ 20 വര്‍ഷം തടവ്. കേസില്‍ നേരത്തെ പുറപ്പെടുവിച്ച വിധിക്കെതിരെ ഇയാള്‍ സമര്‍പ്പിച്ച അപ്പീല്‍, പരമോന്നത കോടതി തള്ളുകയായിരുന്നു. കഴിഞ്ഞ വര്‍ഷം ഓഗസ്റ്റ് ഒന്‍പതിനാണ് കേസിന് ആസ്‍പദമായ സംഭവം നടന്നത്.

യുവതിയെയും കാമുകനെയും മനാമയില്‍ ഒരു വാഹനത്തില്‍ വെച്ച് കണ്ട പ്രതി, ഇവരെ പിന്തുടരുകയായിരുന്നു. ഇയാള്‍ പിന്തുടരുന്നത് കണ്ട് യുവാവും യുവതിയും വാഹനവുമായി രക്ഷപ്പെടാന്‍ ശ്രമിച്ചെങ്കിലും ഇയാള്‍ പിന്തുടര്‍ന്ന് തടഞ്ഞുനിര്‍ത്തി. തുടര്‍ന്ന് അടുത്തേക്ക് വന്ന് പൊലീസ് ഉദ്യോഗസ്ഥനാണെന്ന് പരിചയപ്പെടുത്തി. ആഭ്യന്തര മന്ത്രാലയത്തിന്റെ തിരിച്ചറിയല്‍ രേഖയും കാണിച്ചു. കാറിലുണ്ടായിരുന്ന 21 വയസുകാരിയായ യുവതിയോട് തന്റെ കാറിലേക്ക് വരണമെന്നും അല്ലെങ്കില്‍ കാമുകനുള്ള വിവരം വീട്ടുകാരെ അറിയിക്കുമെന്നും ഇയാള്‍ പറഞ്ഞു.

Read More -  പൊലീസ് ഉദ്യോഗസ്ഥര്‍ ചമഞ്ഞ് പ്രവാസിയുടെ ഒന്നര ലക്ഷം രൂപ കൊള്ളയടിച്ചു

ഇതനുസരിച്ച് യുവതി ഇയാളുടെ കാറില്‍ കയറി. ഒറ്റപ്പെട്ട സ്ഥലത്തേക്ക് കാറോടിച്ച് പോയ ശേഷം അവിടെ വെച്ച് ബലാത്സംഗം ചെയ്‍തു. പീഡന ദൃശ്യങ്ങള്‍ ഇയാള്‍ തന്റെ മൊബൈല്‍ ഫോണിലും പകര്‍ത്തി. പിന്നീട് ഈ ചിത്രങ്ങള്‍ ഡിലീറ്റ് ചെയ്യണമെങ്കില്‍ 500 ദിനാര്‍ വേണമെന്നാവശ്യപ്പെട്ട് ബ്ലാക് മെയിലിങ് തുടങ്ങി. യുവതി 30 ദിര്‍ഹം നല്‍കുകയും ബാക്കി പണം മാസാവസാനം നല്‍കാമെന്ന് ഉറപ്പ് നല്‍കുകയുമായിരുന്നു. ഇതിന് ശേഷമാണ് നടന്ന സംഭവങ്ങളെല്ലാം ഇവര്‍, തന്റെ അമ്മയെ അറിയിച്ചത്. പൊലീസില്‍ പരാതി നല്‍കിയത് പ്രകാരം യുവാവ് അറസ്റ്റിലാകുകയായിരുന്നു.