തിരുവനന്തപുരം: വിദേശരാജ്യങ്ങളില്‍ നിന്ന് തിരിച്ചുവരുന്ന പ്രവാസികള്‍ക്ക് വിമാനത്താവളത്തില്‍ ഡോക്ടര്‍മാരുമായും ബന്ധുക്കളുമായും ആശയവിനിമയം നടത്താന്‍ സൗജന്യമായി മൊബൈല്‍ കണക്ഷന്‍ നല്‍കുമെന്ന് ബി.എസ്.എന്‍.എല്‍ അറിയിച്ചു. വാര്‍ത്താ സമ്മേളനത്തില്‍ വെച്ച് മുഖ്യമന്ത്രി പിണറായി വിജയനാണ് ഇക്കാര്യം അറിയിച്ചത്.  

ഡിസ്കണക്ട് ആയ കണക്ഷനുകള്‍ റീ കണക്ട് ചെയ്യും പ്രവാസികളുടെ പക്കല്‍ നേരത്തെയുണ്ടായിരുന്ന സിം കാര്‍ഡുകള്‍ നഷ്ടമായിട്ടുണ്ടെങ്കില്‍ അതേ നമ്പറില്‍ തന്നെ പുതിയ കണക്ഷനുകള്‍ നല്‍കുമെന്നും ബി.എസ്.എന്‍.എല്‍ അധികൃതര്‍ അറിയിച്ചതായി മുഖ്യമന്ത്രി പറഞ്ഞു.