ഞായറാഴ്ച രാവിലെയാണ് സംഭവമുണ്ടായത്. അഗ്നിശമന സേനയെത്തി തീ നിയന്ത്രണവിധേയമാക്കുകയും കെട്ടിടത്തില്‍ കുടുങ്ങിയ അഞ്ചുപേരെ രക്ഷപ്പെടുത്തുകയും ചെയ്തു.

കുവൈത്ത് സിറ്റി: കുവൈത്തിലെ അല്‍ ജഹ്‌റയിലെ മൂന്നുനിലകളുള്ള കൊമേഴ്‌സ്യല്‍ കോംപ്ലക്‌സില്‍ തീപ്പിടുത്തം. രണ്ട് തൊഴിലാളികള്‍ മരിച്ചു. കെട്ടിടത്തില്‍ കുടുങ്ങിയ അഞ്ചുപേരെ രക്ഷപ്പെടുത്തി.

ഞായറാഴ്ച രാവിലെയാണ് സംഭവമുണ്ടായത്. അഗ്നിശമന സേനയെത്തി തീ നിയന്ത്രണവിധേയമാക്കുകയും കെട്ടിടത്തില്‍ കുടുങ്ങിയ അഞ്ചുപേരെ രക്ഷപ്പെടുത്തുകയും ചെയ്തു. പുക ശ്വസിച്ചാണ് രണ്ടുപേര്‍ മരിച്ചത്. തീപ്പിടുത്തത്തിന്റെ കാരണം കണ്ടെത്താന്‍ അധികൃതര്‍ അന്വേഷണം ആരംഭിച്ചു. 

കൊവിഡ് മഹാമാരിയുടെ രണ്ടാംവരവിന്റെ ഈ കാലത്ത്, എല്ലാവരും മാസ്‌ക് ധരിച്ചും സാനിറ്റൈസ് ചെയ്തും സാമൂഹ്യ അകലം പാലിച്ചും വാക്‌സിന്‍ എടുത്തും പ്രതിരോധത്തിന് തയ്യാറാവണമെന്ന് ഏഷ്യാനെറ്റ് ന്യൂസ് അഭ്യര്‍ത്ഥിക്കുന്നു. ഒന്നിച്ച് നിന്നാല്‍ നമുക്കീ മഹാമാരിയെ തോല്‍പ്പിക്കാനാവും. #BreakTheChain #ANCares #IndiaFightsCorona