Asianet News MalayalamAsianet News Malayalam

ബുര്‍ജ് ഖലീഫയില്‍ പാകിസ്ഥാന്‍ പതാക തലകീഴായി പ്രദര്‍ശിപ്പിച്ചു

വെള്ളിയാഴ്ച രാത്രി 8.42നാണ് പാകിസ്ഥാന്‍ പതാക ബുര്‍ജ് ഖലീഫയില്‍ തെളിയിച്ചത്. 8.44ന് ഇന്ത്യന്‍ പതാകയും പ്രദര്‍ശിപ്പിച്ചു. ഓണ്‍ലൈനിലുള്‍പ്പെടെ ആയിരക്കണക്കിന് പേരാണ് ഇത് കാണാണുണ്ടായിരുന്നത്. 

burj khalifa displays pakistan flag upside down
Author
Dubai - United Arab Emirates, First Published Aug 18, 2019, 5:23 PM IST

ദുബായ്: ലോകത്തിലെ ഏറ്റവും വലിയ കെട്ടിടമായ ദുബായിലെ ബുര്‍ജ് ഖലീഫയില്‍ കഴിഞ്ഞദിവസം പാകിസ്ഥാന്‍ പതാക തലകീഴായി പ്രദര്‍ശിപ്പിച്ചു . ഇന്ത്യയുടെയും പാകിസ്ഥാന്റെയും സ്വാതന്ത്ര്യ ദിനാഘോഷങ്ങളുമായി ബന്ധപ്പെട്ടാണ് കഴിഞ്ഞ ദിവസം രാത്രി ഇരുരാജ്യങ്ങളുടെ ദേശീയ പതാകകള്‍ ബുര്‍ജ് ഖലീഫയില്‍ തെളിയിച്ചത്. ഇന്ത്യന്‍ പതാക ശരിയായി തന്നെ സജ്ജീകരികരിച്ചപ്പോള്‍ തങ്ങളുടെ പതാക തലതിരിഞ്ഞുപോയെന്നാണ് പാകിസ്ഥാനികളുടെ പരാതി.
burj khalifa displays pakistan flag upside down

വെള്ളിയാഴ്ച രാത്രി 8.42നാണ് പാകിസ്ഥാന്‍ പതാക ബുര്‍ജ് ഖലീഫയില്‍ തെളിയിച്ചത്. 8.44ന് ഇന്ത്യന്‍ പതാകയും പ്രദര്‍ശിപ്പിച്ചു. ഓണ്‍ലൈനിലുള്‍പ്പെടെ ആയിരക്കണക്കിന് പേരാണ് ഇത് കാണാണുണ്ടായിരുന്നത്. എന്നാല്‍ തങ്ങളുടെ പതാകയിലെ ചന്ദ്രക്കല മുകളിലേക്കായിരുന്നു തിരിഞ്ഞിരിക്കേണ്ടതെന്ന് ചൂണ്ടിക്കാട്ടിയാണ് ദുബായിലെ പാകിസ്ഥാന്‍ അസോസിയേഷന്‍ ബുര്‍ജ് ഖലീഫയുടെ നിര്‍മാതാക്കളായ ഇമാര്‍ ഗ്രൂപ്പിന് പരാതി നല്‍കിയത്.

2017ല്‍ പാകിസ്ഥാന്‍ പതാക ബുര്‍ജ് ഖലീഫയില്‍ പ്രദര്‍ശിപ്പിച്ചപ്പോള്‍ വെള്ളനിറം താഴെയും ചന്ദ്രക്കല മുകളിലേക്ക് തിരിഞ്ഞിരിക്കുന്ന തരത്തിലുമായിരുന്നു. എന്നാല്‍ ഇപ്പോള്‍ പ്രദര്‍ശിപ്പിച്ചത് പോലെ തന്നെയായിരുന്നു ഈ വര്‍ഷം മാര്‍ച്ചിലും കഴിഞ്ഞ വര്‍ഷവും പതാക പ്രദര്‍ശിപ്പിച്ചതെന്നും റിപ്പോര്‍ട്ടുകളുണ്ട്. എന്നാല്‍  പതാക തലതിരിഞ്ഞുപോയതില്‍ പാകിസ്ഥാനികള്‍ ദുഃഖിതരാണെന്ന് പാകിസ്ഥാന്‍ അസോസിയേഷന്റെ പരാതിയില്‍ പറയുന്നു. സംഭവത്തില്‍ ഇമാര്‍ ഗ്രൂപ്പോ പാകിസ്ഥാന്‍ എംബസിയോ ഔദ്യോഗികമായി പ്രതികരിച്ചിട്ടില്ല.
 

Follow Us:
Download App:
  • android
  • ios