വെടിവെപ്പില്‍ കൊല്ലപ്പെട്ടവരുടെ ആശ്രിതരെ സമാധാനിപ്പിക്കുന്ന ജസീന്ത ആര്‍ഡന്റെ ചിത്രമാണ് ബുര്‍ജ് ഖലീഫയില്‍ തെളിയിച്ചത്. യുഎഇ വൈസ് പ്രസിഡന്റും പ്രധാനമന്ത്രിയും ദുബായ് ഭരണാധികാരിയുമായ ശൈഖ് മുഹമ്മദ് ബിന്‍ റാഷിദ് അല്‍ മക്തൂം ഇത് ട്വിറ്ററിലൂടെ പങ്കുവെച്ചു.
ദുബായ്: കഴിഞ്ഞ വെള്ളിയാഴ്ച ന്യൂഡിലന്‍ഡിലെ പള്ളിയിലുണ്ടായ ഭീകരാക്രമണത്തിന് ഇരകളായവരോടുള്ള ന്യൂസീലന്‍ഡ് ഭരണകൂടത്തിന്റെ സമീപനത്തിന് ആദരവ് പ്രകടിപ്പിച്ച് യുഎഇ. കഴിഞ്ഞ ദിവസം രാത്രി ബുര്‍ജ് ഖലീഫയില്‍ ന്യൂസീലന്‍ഡ് പ്രധാനമന്ത്രി ജസീന്ത ആര്‍ഡന്റെ ചിത്രം തെളിയിച്ചായിരുന്നു യുഎഇയുടെ നന്ദി പ്രകാശം. ചിത്രം യുഎഇ ഭരണാധികാരി ശൈഖ് മുഹമ്മദ് ബിന്‍ റാഷിദ് ട്വീറ്റ് ചെയ്യുകയും ചെയ്തു.
വെടിവെപ്പില്‍ കൊല്ലപ്പെട്ടവരുടെ ആശ്രിതരെ സമാധാനിപ്പിക്കുന്ന ജസീന്ത ആര്‍ഡന്റെ ചിത്രമാണ് ബുര്‍ജ് ഖലീഫയില്‍ തെളിയിച്ചത്. യുഎഇ വൈസ് പ്രസിഡന്റും പ്രധാനമന്ത്രിയും ദുബായ് ഭരണാധികാരിയുമായ ശൈഖ് മുഹമ്മദ് ബിന്‍ റാഷിദ് അല്‍ മക്തൂം ഇത് ട്വിറ്ററിലൂടെ പങ്കുവെച്ചു. 'പള്ളിയിലെ ആക്രമണത്തില്‍ രക്തസാക്ഷികളായവരോടുള്ള ആദരവിനാല്‍ ന്യൂസീലന്‍ഡ് ഇന്ന് മൗനത്തിലാണ്. തീവ്രവാദി ആക്രമണത്തിന് ശേഷം ഉലഞ്ഞുപോയ ലോകത്തിലെ 105 കോടി മുസ്ലിംകളുടെ ആദരവും പിന്തുണയും പിടിച്ചുപറ്റിയ സഹാനുഭൂതിക്ക് ജസീന്ത ആര്‍ഡനും ന്യൂസീലന്‍ഡിനും നന്ദി... ശൈഖ് മുഹമ്മദ് ട്വിറ്ററില്‍ കുറിച്ചു.
