ദുബൈ: ലോകം പുതുവത്സരാഘോഷങ്ങള്‍ക്കായി ഒരുക്കങ്ങള്‍ തുടങ്ങുമ്പോള്‍ നിങ്ങളുടെ പ്രിയപ്പെട്ടവര്‍ക്കായുള്ള സന്ദേശങ്ങള്‍ ബുര്‍ജ് ഖലീഫയില്‍ പ്രദര്‍ശിപ്പിക്കാന്‍ അവസരം. ലോകത്തിലെ ഏറ്റവും ഉയരം കൂടിയ കെട്ടിടമായ ബുര്‍ജ് ഖലീഫയില്‍  പുതുവര്‍ഷത്തലേന്നായിരിക്കും തെരഞ്ഞെടുക്കപ്പെടുന്ന സന്ദേശങ്ങള്‍ പ്രദര്‍ശിപ്പിക്കുക.

ജനങ്ങള്‍ക്ക് ഇത്തവണയും തങ്ങളുടെ പ്രിയപ്പെട്ടവര്‍ക്കായി പുതുവത്സര സന്ദേശങ്ങള്‍ പ്രദര്‍ശിപ്പിക്കാന്‍ അവസരം നല്‍കുമെന്ന് ചൊവ്വാഴ്‍ചയാണ് അധികൃതര്‍ അറിയിച്ചത്. 35 അക്ഷരങ്ങള്‍ വരെ മാത്രമേ ഉള്‍ക്കൊള്ളിക്കാനാവൂ. #BurjWishes2021  #EMAARNYE2021 എന്നീ ഹാഷ് ടാഗുകളോടെ സന്ദേശങ്ങള്‍ കമന്റ് ചെയ്യുക മാത്രമാണ് ഇതിനായി വേണ്ടത്.