ഓഹരിയൊന്നിന് രണ്ട് ദിര്‍ഹം നിരക്കിൽ വിപണിയിലിറക്കിയ ബുര്‍ജീൽ ഓഹരികൾ തിങ്കളാഴ്ച രാവിലെയാണ് അബുദാബി സ്റ്റോക് എക്സ്ചേഞ്ചിൽ ലിസ്റ്റ് ചെയ്തത്. എന്നാൽ വ്യാപാരം തുടങ്ങിയതാകട്ടെ രണ്ട് ദിര്‍ഹം മുപ്പത്തിയൊന്ന് ഫിൽസ് നിരക്കിലും. ഒരു ഘട്ടത്തിൽ ഓഹരിവില 2.40 ദിര്‍ഹം വരെ ഉയര്‍ന്നു.

അബുദാബി: യുഎഇയിലെ പ്രമുഖ ആരോഗ്യസേവന ദാതാക്കളായ ബുര്‍ജീൽ ഹോൾഡിങ്സ് അബുദാബി സ്റ്റോക് എക്സ്ചേഞ്ചിൽ ലിസ്റ്റ് ചെയ്തു. ആദ്യദിനം മികച്ച പ്രതികരണമാണ് ബുര്‍ജീലിൻറെ ഓഹരികൾക്ക് ലഭിച്ചത്

ഓഹരിയൊന്നിന് രണ്ട് ദിര്‍ഹം നിരക്കിൽ വിപണിയിലിറക്കിയ ബുര്‍ജീൽ ഓഹരികൾ തിങ്കളാഴ്ച രാവിലെയാണ് അബുദാബി സ്റ്റോക് എക്സ്ചേഞ്ചിൽ ലിസ്റ്റ് ചെയ്തത്. എന്നാൽ വ്യാപാരം തുടങ്ങിയതാകട്ടെ രണ്ട് ദിര്‍ഹം മുപ്പത്തിയൊന്ന് ഫിൽസ് നിരക്കിലും. ഒരു ഘട്ടത്തിൽ ഓഹരിവില 2.40 ദിര്‍ഹം വരെ ഉയര്‍ന്നു. 110 കോടി ദിര്‍ഹമാണ് ഓഹരിവിപണിയിൽ ലിസ്റ്റ് ചെയ്തത് വഴി ബുര്‍ജീൽ ഹോൾഡിങ്സ് സമാഹരിച്ചത്.

അബുദാബി സ്റ്റോക് എക്സ്ചേഞ്ചിൽ ലിസ്റ്റ് ചെയ്യുന്ന ഏറ്റവും വലിയ ആരോഗ്യസേവന ദാതാവാണ് ബുര്‍ജീൽ. നേരത്തെ യുഎഇയിലെ ഏറ്റവും വലിയ നിക്ഷേപക സ്ഥാപനമായ ഇന്‍റര്‍നാഷനൽ ഹോൾഡിങ് കമ്പനി ബുര്‍ജീലിൻറെ പതിനഞ്ച് ശതമാനം ഓഹരികൾ സ്വന്തമാക്കിയിരുന്നു.

Read More-  യുഎഇ പ്രസിഡന്റ് റഷ്യയിലേക്ക്; യുക്രൈന്‍ പ്രതിസന്ധിയില്‍ പരിഹാരം കാണാന്‍ ചര്‍ച്ചകള്‍

യുഎഇയില്‍ 60 ദിവസത്തേക്കുള്ള സന്ദര്‍ശക വിസകള്‍ വീണ്ടും അനുവദിച്ചു തുടങ്ങി

ദുബൈ: യുഎഇയില്‍ വീണ്ടും അറുപത് ദിവസത്തേക്കുള്ള വിസിറ്റ് വിസകള്‍ അനുവദിച്ചു തുടങ്ങി. രാജ്യത്തെ ട്രാവല്‍ ഏജന്‍സികള്‍ ഇക്കാര്യം സ്ഥിരീകരിച്ചിട്ടുണ്ട്. ഇതിനോടകം ചിലര്‍ക്ക് ഈ വിസ ലഭിക്കുകയും ചെയ്‍തു. ഒക്ടോബര്‍ മൂന്നാം തീയ്യതി മുതല്‍ യുഎഇയില്‍ പ്രാബല്യത്തില്‍ വന്ന പുതിയ വിസാ നടപടികളുടെ ഭാഗമാണിത്.

നിലവില്‍ 60 ദിവസത്തേക്കുള്ള സന്ദര്‍ശക വിസ ലഭ്യമാവുന്നുണ്ടെന്ന് ട്രാവല്‍ ഏജന്‍സികള്‍ സ്ഥിരീകരിച്ചു. നിരവധിപ്പേര്‍ക്ക് ഇതിനോടകം ഈ വിസ ലഭിക്കുകയും ചെയ്‍തു. ഏകദേശം 500 ദിര്‍ഹമാണ് ട്രാവല്‍ ഏജന്‍സികള്‍ 60 ദിവസത്തേക്കുള്ള സന്ദര്‍ശക വിസയ്ക്കായി ഈടാക്കുന്നത്.

Read More- രാത്രികാലങ്ങളില്‍ ബീച്ചില്‍ നീന്താന്‍ ഇറങ്ങരുത്; അപകട മുന്നറിയിപ്പുമായി അബുദാബി പൊലീസ്

30 ദിവസം കാലാവധിയുള്ള സന്ദര്‍ശക വിസകളെ അപേക്ഷിച്ച് കുട്ടികളുടെ വിസയ്ക്കുള്ള ഫീസില്‍ ചില വ്യത്യാസങ്ങളുണ്ടെന്നും ട്രാവല്‍ ഏജന്‍സികള്‍ അറിയിച്ചു. അതേസമയം ഈ വിസയുടെ കാര്യത്തില്‍ യുഎഇയിലെ എമിഗ്രേഷന്‍ വിഭാഗത്തില്‍ നിന്ന് ചില വിവരങ്ങള്‍ കൂടി ലഭ്യമാവാന്‍ കാത്തിരിക്കുകയാണെന്നും ചില ട്രാവല്‍ ഏജന്റുമാര്‍ പറഞ്ഞു. യുഎഇയില്‍ വിസ, എന്‍ട്രിപെര്‍മിറ്റ് എന്നിവ അനുവദിക്കുന്നതില്‍ വലിയ മാറ്റമാണ് ഫൈഡറല്‍ അതോറിറ്റി ഫോര്‍ ഐഡന്റിറ്റി ആന്റ് സിറ്റിസണ്‍ഷിപ്പും കസ്റ്റംസ് ആന്റ് പോര്‍ട്ട് അതോറിറ്റിയും ഈ മാസം മുതല്‍ കൊണ്ടുവന്നിരിക്കുന്നത്.