അപകത്തില്‍ ഏഴ് പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്‍തതായി റോയല്‍ ഒമാന്‍ പൊലീസ് അറിയിച്ചു. ബാത്തിന ഹൈവേ ലേനില്‍ സഹമിലെ മിഖാലേവ് ബ്രിഡ്‍ജിന് അടുത്തായിരുന്നു അപകടം. 

മനാമ: ഒമാനില്‍ നിയന്ത്രണം വിട്ട ബസ് അപകടത്തില്‍പെട്ട് മൂന്ന് വിദ്യാര്‍ത്ഥിനികള്‍ മരിച്ചു. അല്‍ ബാത്തിന ഹൈവേയിലായിരുന്നു സംഭവം. നിയന്ത്രണം വിട്ട് റോഡില്‍ നിന്ന് വശത്തേക്ക് തെന്നിമാറിയ ബസ് ഒരു പൊലീസുകാരനെ ഇടിച്ചിട്ട ശേഷം ഒരു ട്രക്കില്‍ ഇടിച്ചാണ് നിന്നത്.

അപകത്തില്‍ ഏഴ് പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്‍തതായി റോയല്‍ ഒമാന്‍ പൊലീസ് അറിയിച്ചു. ബാത്തിന ഹൈവേ ലേനില്‍ സഹമിലെ മിഖാലേവ് ബ്രിഡ്‍ജിന് അടുത്തായിരുന്നു അപകടം. പരിക്കേറ്റ പലരുടെയും നില ഗുരുതരമാണെന്ന് റോയല്‍ ഒമാന്‍ പൊലീസ് പുറത്തിറക്കിയ ഔദ്യോഗിക പ്രസ്‍താവന പറയുന്നു.