ഷാര്‍ജയില്‍ നിന്ന് അല്‍ ഐനിലേക്കും അബുദാബിയിലേക്കും നേരത്തെ 30 ദിര്‍ഹമായിരുന്നത് ഇപ്പോള്‍ 33 ദിര്‍ഹമാക്കിയാണ് വര്‍ദ്ധിപ്പിച്ചത്. ഉമ്മുല്‍ഖുവൈനിലേക്ക് ഇനി 17 ദിര്‍ഹം നല്‍കണം. നേരത്തെ ഇത് 15 ആയിരുന്നു. 

ഷാര്‍ജ: ഷാര്‍ജയില്‍ ബസ് ടാക്സി നിരക്കുകള്‍ വര്‍ദ്ധിപ്പിച്ചുവെന്ന് റോഡ് ട്രാന്‍സ്‍പോര്‍ട്ട് അതോരിറ്റി അറിയിച്ചു. സിറ്റി ബസുകളിലും ഇന്റര്‍സിറ്റി ബസുകളിലും നിരക്ക് കൂട്ടിയിട്ടുണ്ട്. യാത്രക്കള്‍ക്ക് ഇനി ഒരു ദിര്‍ഹം മുതല്‍ മൂന്ന് ദിര്‍ഹം വരെ അധികം നല്‍കേണ്ടി വരും,

ഷാര്‍ജയില്‍ നിന്ന് അല്‍ ഐനിലേക്കും അബുദാബിയിലേക്കും നേരത്തെ 30 ദിര്‍ഹമായിരുന്നത് ഇപ്പോള്‍ 33 ദിര്‍ഹമാക്കിയാണ് വര്‍ദ്ധിപ്പിച്ചത്. ഉമ്മുല്‍ഖുവൈനിലേക്ക് ഇനി 17 ദിര്‍ഹം നല്‍കണം. നേരത്തെ ഇത് 15 ആയിരുന്നു. ഷാര്‍ജയില്‍ നിന്ന് റാസല്‍ഖൈമയിലേക്ക് 25 ദിര്‍ഹമായിരുന്ന ബസ് ചാര്‍ജ് ഇപ്പോള്‍ 27 ദിര്‍ഹമാക്കി. അജ്മാനിലേക്കുള്ള നിരക്ക് ഒരു ദിര്‍ഹം വര്‍ദ്ധിപ്പിച്ച് ആറ് ദിര്‍ഹമാക്കി.

സിറ്റി സര്‍വീസുകള്‍ക്ക് ഏഴ് ദിര്‍ഹമായിരുന്നത് ഇപ്പോള്‍ എട്ട് ദിര്‍ഹമാക്കി. സേയര്‍ കാര്‍ഡുകളുള്ളവര്‍ക്ക് 5.5 ദിര്‍ഹമായിരുന്നത് ഇനി ആറ് ദിര്‍‍ഹമായിരിക്കും. ടാക്സി മിനിമം നിരക്ക് 11.50 ദിര്‍ഹത്തില്‍ നിന്ന് 13.50 ദിര്‍ഹമാക്കിയാണ് ഉയര്‍ത്തിയത്. ഈ മാസം തുടക്കം മുതല്‍ പുതിയ നിരക്കുകള്‍ പ്രാബല്യത്തില്‍ വരുത്തിയിട്ടുണ്ട്.