ഈ വര്‍ഷം ജനുവരി മുതലുള്ള കണക്ക് പ്രകാരം ഇന്ധന വിലയില്‍ എഴുപത് ശതമാനത്തിലധികം വര്‍ദ്ധനവാണ് യുഎഇയില്‍ ഉണ്ടായത്.
ദുബൈ: യുഎഇയിലെ ഇന്ധന വില വര്‍ദ്ധനവിന്റെ പശ്ചാത്തലത്തില്‍ സ്‍കൂള്‍ വിദ്യാര്‍ത്ഥികളുടെ ബസ് ഫീസ് വര്‍ദ്ധിക്കുമെന്ന് റിപ്പോര്‍ട്ടുകള്‍. അടുത്ത ടേമില്‍ സ്‍കൂള്‍ ബസുകളുടെ ഫീസ് വര്‍ദ്ധിപ്പിക്കുന്ന കാര്യത്തില്‍ ചര്‍ച്ചകളും ആലോചനകളും നടന്നുവരികയാണെന്ന് വിവിധ ട്രാന്‍സ്‍പോര്‍ട്ട് കമ്പനികളെ ഉദ്ധരിച്ച് റിപ്പോര്‍ട്ടുകള്‍ പുറത്തുവന്നിരുന്നു. സ്‍കൂളില്‍ പഠിക്കുന്ന കുട്ടികള്‍ ഉള്‍പ്പെടെയുള്ള കുടുംബത്തോടൊപ്പം താമസിക്കുന്ന യുഎഇയിലെ പ്രവാസികള്‍ക്ക് പുതിയ ആശങ്കയാണ് ഈ വാര്‍ത്തകള്‍ സമ്മാനിക്കുന്നത്.
കഴിഞ്ഞ ഏതാനും മാസങ്ങളായി യുഎഇയിലെ ഇന്ധന വിലയില്‍ കാര്യമായ വര്‍ദ്ധനവാണ് രേഖപ്പെടുത്തിയത്. ഈ സാഹചര്യത്തില്‍ വാഹനവുമായി ബന്ധപ്പെടുന്ന മേഖലകളിലെല്ലാം ചെലവ് വര്‍ദ്ധിക്കുന്നതോടെയാണ് സ്‍കൂള്‍ ബസുകളുടെ ഫീസിലും വര്‍ദ്ധനവിന് കളമൊരുങ്ങുന്നത്. അധിക ചെലവുകളുടെ നല്ലൊരു ഭാഗവും തങ്ങള്‍ സ്വയം ഏറ്റെടുക്കുകയാണെങ്കിലും ഇക്കാര്യത്തില്‍ വിവിധ സ്‍കൂള്‍ അധികൃതരുമായി ചര്‍ച്ചകള്‍ നടത്തിവരികയാണെന്ന് നിരവധി സ്‍കൂളുകള്‍ക്ക് വേണ്ടി ട്രാന്‍സ്‍പോര്‍ട്ട് സേവനങ്ങള്‍ നല്‍കുന്ന ഒരു കമ്പനി അഭിപ്രായപ്പെട്ടു. അതേസമയം ഇന്ധനവില വര്‍ദ്ധനവിന്റെ ഭാരം രക്ഷിതാക്കളിലേക്ക് പരമാവധി കുറച്ചുമാത്രം എത്തിക്കാനാണ് ശ്രമിക്കുന്നതെന്നും കമ്പനി പറയുന്നു.
ഈ വര്‍ഷം ജനുവരി മുതലുള്ള കണക്ക് പ്രകാരം ഇന്ധന വിലയില്‍ എഴുപത് ശതമാനത്തിലധികം വര്‍ദ്ധനവാണ് യുഎഇയില്‍ ഉണ്ടായത്. പിന്നാലെ വാടകയിലും മറ്റ് നിത്യ ചെലവുകളിലും കാര്യമായ വര്‍ദ്ധനവ് ഇതിനോടകം തന്നെ വന്നുകഴിഞ്ഞ സാഹചര്യത്തില്‍ സ്‍കൂള്‍ ബസുകളുടെ ഫീസില്‍ കൂടി വരാനിരിക്കുന്ന വര്‍ദ്ധനവിനെക്കുറിച്ച് ആശങ്കയിലാണെന്ന് നിരവധി രക്ഷിതാക്കള്‍ അഭിപ്രായപ്പെട്ടു. രണ്ട് കുട്ടികളുള്ള കുടുംബങ്ങള്‍ക്ക് ഫീസ് വര്‍ദ്ധനവ് ഇരട്ടി പ്രഹരവുമാവും.
Read also: നാലര വർഷമായി നാട്ടിൽ പോകാത്ത പ്രവാസി ഹൃദയാഘാതം മൂലം മരിച്ചു
മന്ത്രവാദത്തിന് ഉപയോഗിക്കുന്ന സാധനങ്ങളുമായെത്തിയ പ്രവാസി വിമാനത്താവളത്തില്‍ അറസ്റ്റിലായി
ദുബൈ: മന്ത്രവാദത്തിന് ഉപയോഗിക്കുന്ന സാധനങ്ങളുമായി യുഎഇയില്‍ പ്രവേശിക്കാന്‍ ശ്രമിച്ച വിദേശിയെ കസ്റ്റംസ് പിടികൂടി. ദുബൈ അന്താരാഷ്‍ട്ര വിമാനത്താവളത്തിലായിരുന്നു സംഭവം. ആഫ്രിക്കന്‍ പൗരനാണ് അറസ്റ്റിലായതെന്നാണ് പ്രാദേശിക മാധ്യമങ്ങളുടെ റിപ്പോര്‍ട്ടുകള്‍ വ്യക്തമാക്കുന്നത്.
പെരുമാറ്റത്തിലെ അസ്വഭാവികത ശ്രദ്ധയില്‍പെട്ടപ്പോഴാണ് ഉദ്യോഗസ്ഥര്‍ക്ക് ഇയാളില്‍ സംശയം തോന്നിയതെന്ന് ദുബൈ വിമാനത്താവളം ഒന്നാം ടെര്‍മിനലിലെ പാസഞ്ചര്‍ ഓപ്പറേഷന്‍സ് വിഭാഗം സീനിയര്‍ ഡയറക്ടര്‍ ഖാലിദ് അഹ്‍മദ് പറഞ്ഞു. ചെക് പോയിന്റില്‍ കൂടി കടന്നുപോകവെ ഇയാളുടെ മുഖത്ത് ആശയക്കുഴപ്പം നിഴലിക്കുന്നത് ഉദ്യോഗസ്ഥരുടെ ശ്രദ്ധയില്‍പെട്ടു. ഒപ്പം വയര്‍ വീര്‍ത്തിരിക്കുന്നത് പോലെ തോന്നുകയും ചെയ്‍തു. ഇതോടെ ഇയാളെ പ്രത്യേക പരിശോധനാ സ്ഥലത്തേക്ക് കൊണ്ടുപോയി. വിശദ പരിശോധനയിലാണ് മന്ത്രവാദത്തിന് ഉപയോഗിക്കുന്ന സാധനങ്ങള്‍ ഇയാളുടെ കൈവശമുണ്ടെന്ന് കണ്ടെത്തിയത്.
വയറിന് ചുറ്റും കെട്ടിവെച്ച നിലയിലാണ് ഇവ കൊണ്ടുവന്നത്. തുടര്‍ന്ന് അറസ്റ്റ് ചെയ്‍ത് ദുബൈ പൊലീസിന് കൈമാറുകയായിരുന്നു.
യുഎഇയിലെ നിയമ പ്രകാരം ദുര്‍മന്ത്രവാദത്തിനും അതുപോലുള്ള മറ്റ് പ്രവര്‍ത്തനങ്ങള്‍ക്കും ഉപയോഗിക്കുന്ന സാധനങ്ങള്‍ രാജ്യത്തേക്ക് കൊണ്ടുവരുന്നത് കുറ്റകരമാണ്. ഗള്‍ഫ് സഹകരണ കൗണ്‍സിലിന്റെ ഫിനാന്‍ഷ്യല്‍ ആന്റ് ഇക്കണോമിക് കോഓപ്പറേഷന്‍ കമ്മിറ്റിയുടെ തീരുമാനപ്രകാരം ഇത്തരം വസ്‍തുക്കളെല്ലാം നിരോധിത വസ്‍തുക്കളുടെ പട്ടികയിലാണ് ഉള്‍പ്പെടുന്നത്.
