നാല് ദിവസത്തെ ഫെസ്റ്റിവലില്‍ കലയും സങ്കേതികവിദ്യയും ഒരുമിച്ച്  ഉപയോഗപ്പെടുത്തുന്ന വെര്‍ച്വല്‍ റിലായിറ്റി പോലുള്ള സങ്കേതങ്ങളിലൂടെ, പാഠപുസ്‍തകങ്ങളിലെ ശാസ്‍ത്രീയ ആശയങ്ങളെ സംവേദനക്ഷമമായ ഡിസ്‍പ്ലേകളിലൂടെയും പരിപാടികളിലൂടെയും അവതരിപ്പിക്കും.

ദുബൈ: നവംബര്‍ 17 മുതല്‍ 20 വരെ ദുബൈ സബീല്‍ പാര്‍ക്കില്‍ സംഘടിപ്പിക്കുന്ന ബൈജൂസ് ഫ്യൂച്ചര്‍ ലേണ്‍ എക്സ്‍പോയിലൂടെ പഠനം ഒരു ജീവിത രീതിയാക്കി മാറ്റാനുള്ള തയ്യാറെടുപ്പിലാണ് ലോകത്തിലെ മുന്‍നിര എജ്യൂടെക് കമ്പനിയായ ബൈജൂസ്. വലിയ എക്സ്പീരിയന്‍ഷ്യല്‍ സെന്ററുകളിലൂടെയും ഇന്ററാക്ടീവ് ഹബ്ബുകളിലൂടെയും വര്‍ക്ക്ഷോപ്പുകളിലൂടെയും വിദ്യാര്‍ത്ഥികള്‍ക്ക് പഠന ആശയങ്ങളെ പരിചയപ്പെടാന്‍ അവസരമൊരുക്കുകയാണ് വ്യത്യസ്‍തമായ ഈയൊരു പരിപാടിയിലൂടെ ബൈജൂസ്. യുഎഇയിലെ സ്‍കൂള്‍ വിദ്യാര്‍ത്ഥികള്‍ക്ക് പഠനത്തോടുള്ള ആഭിമുഖ്യം വര്‍ദ്ധിപ്പിക്കാന്‍ ലക്ഷ്യമിട്ടാണിത്. നാല് ദിവസത്തെ ഫെസ്റ്റിവലില്‍ കലയും സങ്കേതികവിദ്യയും ഒരുമിച്ച് ഉപയോഗപ്പെടുത്തുന്ന വെര്‍ച്വല്‍ റിലായിറ്റി പോലുള്ള സങ്കേതങ്ങളിലൂടെ, പാഠപുസ്‍തകങ്ങളിലെ ശാസ്‍ത്രീയ ആശയങ്ങളെ സംവേദനക്ഷമമായ ഡിസ്‍പ്ലേകളിലൂടെയും പരിപാടികളിലൂടെയും അവതരിപ്പിക്കും.

സൗരയൂഥത്തിന്റെ ആകര്‍ഷകമായ അവതരണം, ചാന്ദ്ര മ്യൂസിയം, ലണ്ടനിലെ പ്രമുഖ കലാകാരന്‍ ലൂക് ജെറാം തയ്യാറാക്കിയ ട്രാവലിങ് ആര്‍ട്ട്‍വര്‍ക്ക് തുടങ്ങിയവ എക്സപോയുടെ പ്രധാന ആകര്‍ഷകങ്ങളാണ്. ഒപ്പം റോബോട്ടിക്സ്, ഗണിതശാസ്‍ത്രം എന്നിവയ്ക്കായുള്ള ഇന്ററാക്ടീവ് ഹബ്ബുകള്‍ തുടങ്ങിയവയും ഉണ്ടാവും.

ഖത്തറില്‍ നടക്കാനിരിക്കുന്ന ഫിഫ ലോകകപ്പിന്റെ ഔദ്യോഗിക സ്‍പോണ്‍സറെന്ന നിലയില്‍, എഡ് - ടെക് ഭീമന്‍ ബൈജൂസിന്, ജിസിസി രാജ്യങ്ങളിലുടനീളം തങ്ങളുടെ സാന്നിദ്ധ്യം അറിയിക്കാനുള്ള സുപ്രധാന ചുവടുവെപ്പായിരിക്കും ഫ്യൂച്ചര്‍ ലേണ്‍ എക്സ്പോ. ജിസിസി രാജ്യങ്ങളിലെ വിദ്യാഭ്യാസ രംഗത്ത് സാങ്കേതിക വിദ്യയുടെ ഉപയോഗവും നൂതന പഠന കീതികളും ഉപയോഗപ്പെടുത്താന്‍ എക്സ്പോ ലക്ഷ്യമിടുന്നു. അല്‍ ഐന്‍ വാട്ടര്‍, ഡൊമിനോസ്, കൊച്ചിന്‍ ഹാര്‍ബര്‍, ലാഫ, റോയല്‍ സ്‍ട്രൂപ്‍വഫെല്‍, കിങ്സ്‍വേ, പ്രൈം മെഡിക്കല്‍, സ്‍നോവി എന്നിവയുടെ പിന്തുണയോടെയാണ് ബൈജൂസ് ഫ്യൂച്ചര്‍ ലേണ്‍ എക്സ്പോ നടക്കുന്നത്.