Asianet News MalayalamAsianet News Malayalam

ചെറുപ്രാണികളും കീടങ്ങളും, മുന്നറിയിപ്പ് അവഗണിച്ചു; തുടര്‍ച്ചയായി ഭക്ഷ്യ സുരക്ഷാ നിയമം ലംഘിച്ച കഫേ പൂട്ടിച്ചു

ഭക്ഷ്യ സുരക്ഷാ നിയമം തുടര്‍ച്ചയായി ലംഘിച്ചതിനെ തുടര്‍ന്നാണ് നടപടി.

cafe in abu dhabi shut down for violating food safety  laws
Author
First Published Jan 21, 2024, 4:36 PM IST

അബുദാബി: അബുദാബിയില്‍ ഭക്ഷ്യസുരക്ഷാ നിയമം ലംഘിച്ച കഫേ അടച്ചുപൂട്ടി അധികൃതര്‍. പൊതുജനാരോഗ്യത്തിന് അപകടമാണെന്ന് കണ്ടെത്തിയതോടെയാണ് അബുദാബി കൃഷി, ഭക്ഷ്യസുരക്ഷാ അതോറിറ്റി കഫേ പൂട്ടിച്ചത്.

അബുദാബിയിലുള്ള ഹെല്‍ത്തി ഡ്രീം ഫുഡ് കഫേയാണ് പൂട്ടിയത്. ഭക്ഷ്യ സുരക്ഷാ നിയമം തുടര്‍ച്ചയായി ലംഘിച്ചതിനെ തുടര്‍ന്നാണ് നടപടി. ആരോഗ്യ മാനദണ്ഡങ്ങളും ഭക്ഷ്യ സുരക്ഷാ മാനദണ്ഡങ്ങളും പാലിക്കാത്തതിനെ തുടര്‍ന്ന് മൂന്ന് തവണ ഈ കഫേയ്ക്ക് നിയമലംഘന റിപ്പോര്‍ട്ട് നല്‍കുകയും കഫേ അടച്ചിടേണ്ടി വരുമെന്ന് മുന്നറിയിപ്പ് നല്‍കുകയും ചെയ്തിരുന്നു. ഭക്ഷണം പാകം ചെയ്യുന്ന സ്ഥലത്ത് ചെറുപ്രാണികളെയും കീടങ്ങളെയും മറ്റും കണ്ടെത്തുകയും ചെയ്തിരുന്നു. നിയമലംഘനങ്ങളെല്ലാം ശരിയാക്കി കൃത്യമായ ആരോഗ്യ മാനദണ്ഡങ്ങള്‍ പാലിച്ച ശേഷം മാത്രമേ ഇനി കഫേയ്ക്ക് വീണ്ടും പ്രവര്‍ത്തനാനുമതി നല്‍കുകയുള്ളൂ. അബുദാബിയില്‍ ഭക്ഷ്യ സുരക്ഷാ സംവിധാനം കൂടുതല്‍ ശക്തമാക്കാനുള്ള ശ്രമങ്ങളുടെ ഭാഗമാണ് പരിശോധനകളും നടപടികളും. 

Read Also -  സൗദി അറേബ്യയില്‍ വന്‍ തൊഴിലവസരം; റിക്രൂട്ട്മെൻറ് ഉടന്‍, ആവശ്യമുള്ളത് 8800 ഡ്രൈവർമാരെയും സാങ്കേതിക വിദഗ്ധരെയും

സബ്സിഡിയുള്ള ഡീസൽ കുറഞ്ഞ വിലയ്ക്ക് വിൽപ്പന നടത്തി; കര്‍ശന പരിശോധനയിൽ കുടുങ്ങിയത് 14 പേർ, സംഭവം കുവൈത്തിൽ  

കുവൈത്ത് സിറ്റി: കുവൈത്തില്‍ സബ്സിഡിയുള്ള ഡീസൽ അനധികൃതമായി വില്‍പ്പന നടത്തിയ 14 പേര്‍ അറസ്റ്റില്‍. ക്രിമിനല്‍ സെക്യൂരിറ്റി വിഭാഗം ഉദ്യോഗസ്ഥരുടെ തുടര്‍ച്ചയായ നിരീക്ഷണങ്ങള്‍ക്ക് ശേഷമാണ് ഇവരെ അറസ്റ്റ് ചെയ്തത്. 

സബ്സിഡി ഡീസല്‍ കുറഞ്ഞ വിലയ്ക്ക് വിൽപ്പന നടത്തിയതിനാണ് 14 പേർ പിടിയിലായത്. അൽ-അഹമ്മദി ഗവർണറേറ്റ് ഇൻവെസ്റ്റിഗേഷൻ ഡിപ്പാർട്ട്‌മെന്റും ക്യാപിറ്റൽ ഗവർണറേറ്റ് ഇൻവെസ്റ്റിഗേഷൻ ഡിപ്പാർട്ട്‌മെന്റും നടത്തിയ പരിശോധനയിലാണ് ലൈസൻസ് ഇല്ലാതെ ഡീസൽ വിൽപ്പന നടത്തിയവർ കുടുങ്ങിയത്. ഇവരിൽ ഒരാൾ റെസിഡൻസി, തൊഴിൽ നിയമങ്ങൾ ലംഘിച്ചതായും കണ്ടെത്തിയിട്ടുണ്ട്. പിടിച്ചെടുത്ത ഡീസലും പ്രതികളെയും ബന്ധപ്പെട്ട അതോറിറ്റിയിലേക്ക് കൈമാറും. 

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് യുട്യൂബില്‍ കാണാം...

Latest Videos
Follow Us:
Download App:
  • android
  • ios