പ്ര​ശ്നം പ​രി​ഹ​രി​ക്കു​ക​യും തു​ട​ർ​ന്ന്​ ബ​ന്ധ​പ്പെ​ട്ട​വ​രി​ൽ​ നി​ന്ന്​ ആ​വ​ശ്യ​മാ​യ നി​ർ​ദേ​ശ​ങ്ങ​ൾ പാ​ലി​ക്കു​ക​യും ചെ​യ്ത​ശേ​ഷം മാ​ത്ര​മേ കഫേ​ തു​റ​ക്കാ​ൻ അ​നു​വ​ദി​ക്കൂ​വെ​ന്നും അ​ധി​കൃ​ത​ർ അ​റി​യി​ച്ചു.

അബുദാബി: പൊതുജനാരോഗ്യത്തിന് ഭീഷണിയാണെന്ന് കണ്ടെത്തിയതിനെ തുടര്‍ന്ന് അബുദാബിയില്‍ ഒരു കഫെറ്റീരിയ അടച്ചുപൂട്ടി. അ​ബുദാബി കാ​ർ​ഷി​ക, ഭ​ക്ഷ്യ സു​ര​ക്ഷ അ​തോ​റി​റ്റി ന​ട​ത്തി​യ പ​രി​ശോ​ധ​ന​യി​ൽ ക​ഫ്​​റ്റീ​രി​യ​യി​ലെ ഭ​ക്ഷ​ണം പാ​കം ചെ​യ്യു​ന്ന സ്ഥ​ല​ത്ത്​ പ്രാ​ണി​ക​ളെ ക​ണ്ടെ​ത്തു​ക​യാ​യി​രു​ന്നു.

തു​ട​ർ​ന്നാണ്​ സ്ഥാ​പ​നം അ​ട​ച്ചു​പൂ​ട്ടാ​ൻ അ​ധി​കൃ​ത​ർ നി​ർ​ദ്ദേശിച്ചത്. പ്ര​ശ്നം പ​രി​ഹ​രി​ക്കു​ക​യും തു​ട​ർ​ന്ന്​ ബ​ന്ധ​പ്പെ​ട്ട​വ​രി​ൽ​ നി​ന്ന്​ ആ​വ​ശ്യ​മാ​യ നി​ർ​ദേ​ശ​ങ്ങ​ൾ പാ​ലി​ക്കു​ക​യും ചെ​യ്ത​ശേ​ഷം മാ​ത്ര​മേ കഫേ​ തു​റ​ക്കാ​ൻ അ​നു​വ​ദി​ക്കൂ​വെ​ന്നും അ​ധി​കൃ​ത​ർ അ​റി​യി​ച്ചു.

Read Also -  യുകെയില്‍ നഴ്സുമാര്‍ക്ക് അവസരങ്ങള്‍; വിവിധ ഒഴിവുകളില്‍ റിക്രൂട്ട്മെന്‍റ്, ഇപ്പോള്‍ അപേക്ഷിക്കാം

നിയമം ലംഘിച്ച് ജീവനുള്ള ഇറച്ചിക്കോഴികളെ വിറ്റു; അബുദാബിയിലെ സൂ​പ്പ​ര്‍മാ​ര്‍ക്ക​റ്റ് പൂട്ടിച്ച് അധികൃതര്‍ 

അബുദാബി: അബുദാബിയില്‍ ഭക്ഷ്യസുരക്ഷാ നിയമം ലംഘിച്ച സൂപ്പര്‍മാര്‍ക്കറ്റ് അധികൃതര്‍ പൂട്ടിച്ചു. നിയമം ലംഘിച്ച് ജീവനുള്ള കോഴിയെ വിറ്റതിനാണ് മുസഫയിലെ ഹൈ ക്വാളിറ്റി ഫുഡ് സ്റ്റഫ് ട്രേഡിങ്- വണ്‍ പേഴ്സണ്‍ കമ്പനി എല്‍എല്‍സി പൂട്ടിച്ചത്. പൊതുജനാരോഗ്യത്തിന് ഹാനികരമാകുന്നതിനെ തുടര്‍ന്നാണ് നടപടിയെടുത്തത്.

അബുദാബി കാര്‍ഷിക, ഭക്ഷ്യ സുരക്ഷ അതോറിറ്റിയാണ് സൂപ്പര്‍മാര്‍ക്കറ്റ് പൂട്ടിച്ചത്. (പ്രിസര്‍വ്ഡ്) ഭക്ഷ്യ വസ്തുക്കള്‍ക്കൊപ്പം സ്റ്റോര്‍ റൂമില്‍ ജീവനുള്ള ഇറച്ചിക്കോഴികളെ വിറ്റതിനെ തുടര്‍ന്നാണ് സൂപ്പര്‍മാര്‍ക്കറ്റിനെതിരെ നടപടിയെടുത്തത്. നിയമലംഘനം പരിഹരിച്ച ശേഷം മാത്രമെ ഇനി സ്ഥാപനം തുറക്കാന്‍ അനുമതി നല്‍കുകയുള്ളൂവെന്ന് അതോറിറ്റി അറിയിച്ചു. ഭക്ഷ്യസുരക്ഷാ നിയമലംഘനം ശ്രദ്ധയിൽ പെട്ടാൽ 800 555 നമ്പറിൽ അറിയിക്കണമെന്ന് ഭക്ഷ്യസുരക്ഷാ അതോറിറ്റി അഭ്യർഥിച്ചു. 

ഏഷ്യാനെറ്റ് ന്യൂസ് ലൈവ്