Asianet News MalayalamAsianet News Malayalam

കോഴിക്കോട് വിമാനത്താവളത്തിന് പുതിയ ആഗമന ടെര്‍മിനല്‍; തിരുവനന്തപുരത്ത് പാസഞ്ചര്‍ ബോര്‍ഡിംഗ് ബ്രിഡ്ജ്

17000 ചതുരശ്ര അടിയില്‍ രണ്ട് നിലകളിലായാണ് കോഴിക്കോട്ടെ പുതിയ ആഗമന ടെര്‍മിനല്‍. 120 കോടി രൂപയാണ് നിര്‍മ്മാണ ചെലവ്. ഒരു മണിക്കൂറില്‍ 1527 യാത്രക്കാരെ ഉള്‍ക്കൊള്ളാനാകുമെന്നതിനാല്‍ തിരക്കേറിയ സമയങ്ങളില്‍പോലും യാത്രക്കാര്‍ക്ക് പെട്ടെന്ന് പുറത്തിറങ്ങാനാകും

calicut international airport new terminal
Author
Thiruvananthapuram, First Published Feb 23, 2019, 12:05 AM IST

തിരുവനന്തപുരം: മാസങ്ങള്‍ നീണ്ട കാത്തിരിപ്പിനൊടുവില്‍ കോഴിക്കോട് വിമാനത്താവളത്തിലെ പുതിയ ആഗമന ടെര്‍മിനല്‍ ഉദ്ഘാടനം ചെയ്തു. തിരുവനന്തപുരത്ത് പാസഞ്ചര്‍ ബോര്‍ഡിംഗ് ബ്രിഡ്ജും തുറന്നുകൊടുത്തു. വിമാനത്താവളം സ്വകാര്യവല്‍ക്കരിക്കുന്നതിനെതിരെ വേദിക്കരുകില്‍ ജീവനക്കാരുടെ പ്രതിഷേധവുമുണ്ടായി. തിരുവനന്തപുരം വിമാനത്താവളത്തില്‍ നടന്ന ചടങ്ങില്‍ ഗവര്‍ണര്‍ പി സദാശിവമാണ് രണ്ട് ഉദ്ഘാടനങ്ങളും നിര്‍വ്വഹിച്ചത്. കേന്ദ്ര വ്യോമയാന മന്ത്രി സുരേഷ് പ്രഭുവും വീഡിയോ കോണ്‍ഫറന്‍സിലൂടെ ചടങ്ങുകളുടെ ഭാഗമായി.

17000 ചതുരശ്ര അടിയില്‍ രണ്ട് നിലകളിലായാണ് കോഴിക്കോട്ടെ പുതിയ ആഗമന ടെര്‍മിനല്‍. 120 കോടി രൂപയാണ് നിര്‍മ്മാണ ചെലവ്. ഒരു മണിക്കൂറില്‍ 1527 യാത്രക്കാരെ ഉള്‍ക്കൊള്ളാനാകുമെന്നതിനാല്‍ തിരക്കേറിയ സമയങ്ങളില്‍പോലും യാത്രക്കാര്‍ക്ക് പെട്ടെന്ന് പുറത്തിറങ്ങാനാകും. കസ്റ്റംസ്, എമിഗ്രേഷൻ വിഭാഗങ്ങളുടെ പ്രവര്‍ത്തനം സുഗമമാക്കാൻ കൂടുതല്‍ സൗകര്യങ്ങളും ഏര്‍പ്പെടുത്തിയിട്ടുണ്ട്.

അതേസമയം തിരുവനന്തപുരം വിമാനത്താവളം സ്വകാര്യവത്കരിക്കുന്നതിനെതിരെ കറുത്ത വേഷമണിഞ്ഞായിരുന്നു ജീവനക്കാര്‍ വേദിക്ക് സമീപമെത്തിയത്. പൊലീസ് ഇവരെ തടഞ്ഞു. സ്വകാര്യവല്‍കരണത്തിനെതിരെ കഴിഞ്ഞ 83 ദിവസമായി ജീവനക്കാര്‍ സമരത്തിലാണ്.

Follow Us:
Download App:
  • android
  • ios