Asianet News MalayalamAsianet News Malayalam

Gulf News : മദ്യ ഉപയോഗം കണ്ടെത്തിയതിന് പിന്നാലെ മരുഭൂമിയിലെ ക്യാമ്പ് സൈറ്റുകള്‍ പൊളിച്ചുനീക്കി

ക്യാമ്പിങ് സെറ്റുകളില്‍ നിന്ന് നിരവധി മദ്യക്കുപ്പികളടക്കം കണ്ടെത്തിയതിന് പിന്നാലെ കുവൈത്തിലെ സബാഹിയയില്‍ മരുഭൂമിയില്‍ നിര്‍മിച്ചിരുന്ന ക്യാമ്പിങ് സൈറ്റുകള്‍ അധികൃതര്‍ പൊളിച്ചു നീക്കി.

Camp sites demolished after liquor found in spring camps in Oman
Author
Kuwait City, First Published Jan 3, 2022, 11:40 AM IST

കുവൈത്ത് സിറ്റി: കുവൈത്തിലെ സബാഹിയയില്‍ (Sabahiya, Kuwait) മരുഭൂമിയില്‍ നിര്‍മിച്ചിരുന്ന ക്യാമ്പിങ് സൈറ്റുകള്‍ (Camping sites) അധികൃതര്‍ പൊളിച്ചു നീക്കി. ഇവിടങ്ങളില്‍ മദ്യ ഉപയോഗം (Liquor consumption) കണ്ടെത്തിയതിന് പിന്നാലെയാണ് നടപടി. ആഭ്യന്തര മന്ത്രാലയത്തിന് കീഴിലുള്ള പബ്ലിക് സെക്യൂരിറ്റി വിഭാഗവും (Public security sector of Ministry of Interior) കുവൈത്ത് മുനിസിപ്പാലിറ്റിയുടെ (Kuwait Municipality) ജഹ്റ ശാഖയില്‍ നിന്നുള്ള ഉദ്യോഗസ്ഥരും എത്തിയാണ് ക്യാമ്പുകള്‍ പൊളിച്ചത്.

ക്യാമ്പിങ് സെറ്റുകളില്‍ നിന്ന് നിരവധി മദ്യക്കുപ്പികളടക്കം അധികൃതര്‍ കണ്ടെത്തിയിരുന്നു. അനധികൃതമായി നിര്‍മിച്ച സൈറ്റുകള്‍ പൊളിച്ച് നീക്കി ബന്ധപ്പെട്ട വിഭാഗങ്ങള്‍ക്ക് റിപ്പോര്‍ട്ട് നല്‍കിയിട്ടുണ്ടെന്ന് അധികൃതര്‍ അറിയിച്ചു. ക്യാമ്പിങ് സൈറ്റുകളുടെ ഉടമകള്‍ക്കെതിരെ നിരവധി  കേസുകള്‍ രജിസ്റ്റര്‍ ചെയ്‍തിട്ടുണ്ട്. സംശയകരമായ സ്ഥലങ്ങളില്‍ നിരീക്ഷണം നടത്തുമെന്നും മരുഭൂമികളില്‍ ഉള്‍പ്പെടെ സംഘടിപ്പിക്കുന്ന ക്യാമ്പുകളില്‍ നിയമവിരുദ്ധ പ്രവര്‍ത്തനങ്ങള്‍ നടക്കുന്നില്ലെന്ന് ഉറപ്പുവരുത്തുമെന്നും അധികൃതര്‍ അറിയിച്ചു. 

Follow Us:
Download App:
  • android
  • ios