Asianet News MalayalamAsianet News Malayalam

കനേഡിയന്‍ സ്‌പെഷ്യലിസ്റ്റ് ഹോസ്പിറ്റലിന്റെ ഡേ കെയര്‍ ക്യാന്‍സര്‍ സെന്റര്‍ ദുബൈയില്‍ പ്രവര്‍ത്തനം തുടങ്ങി

ക്ലിനിക്കല്‍ വൈദഗ്ധ്യത്തിലും മെഡിക്കല്‍ സാങ്കേതിക വിദ്യയിലും ലഭ്യമാക്കാവുന്ന ഏറ്റവും മികച്ച സേവനങ്ങള്‍ക്ക് പുറമെ വ്യക്തിഗത പരിചരണവും ദുബൈയിലും സമീപ പ്രദേശങ്ങളിലുമുള്ള രോഗികളുടെ ആവശ്യങ്ങള്‍ പരിഗണിച്ചുകൊണ്ടുള്ള അന്തരീക്ഷവും പുതിയ സെന്ററിന്റെ മേന്മയാണ്.

Canadian Specialist Hospital opens day care cancer centre in Dubai
Author
Dubai - United Arab Emirates, First Published Dec 10, 2020, 4:52 PM IST

ദുബൈ: ദുബൈയില്‍ ഡേ കെയര്‍ ക്യാന്‍സര്‍ സെന്റര്‍ പ്രവര്‍ത്തനം ആരംഭിച്ചതായി പ്രഖ്യാപിച്ച് കനേഡിയന്‍ സ്‌പെഷ്യലിസ്റ്റ് ഹോസ്പിറ്റല്‍(സിഎസ്എച്ച്). ഇന്ത്യയിലെ പ്രമുഖ ഹെല്‍ത്ത്‌കെയര്‍ സേവനദാതാക്കളായ മാക്‌സ് ഹെല്‍ത്ത് കെയറിന്റെ പങ്കാളിത്തത്തോടെയാണ് ഡേ കെയര്‍ ക്യാന്‍സര്‍ സെന്റര്‍ ആരംഭിച്ചത്. ക്യാന്‍സര്‍ തെറാപ്പി ചികിത്സ കൂടുതല്‍ മെച്ചപ്പെടുത്താന്‍ രോഗികള്‍ക്ക് സഹായകമാകുന്ന രീതിയില്‍ വിദഗ്ധ ചികിത്സ ഇവിടെ ഉറപ്പാക്കുന്നു.

ദുബൈ ഹോസ്പിറ്റലിന്റെ സിഇഒ ആയ ഡോ. മറിയം അല്‍ റയ്‌സിയാണ് ഓങ്കോളജി ഡേ കെയര്‍ സെന്ററിന്റെ ഉദ്ഘാടനം നിര്‍വ്വഹിച്ചത്. കനേഡിയന്‍ സ്‌പെഷ്യലിസ്റ്റ് ഹോസ്പിറ്റല്‍ ചെയര്‍മാനായ മുഹമ്മദ് റാഷിദ് അല്‍ ഫലസിയും മറ്റ് മുതിര്‍ന്ന ഉദ്യോഗസ്ഥരും മെഡിക്കല്‍ പ്രൊഫഷണലുകളും ചടങ്ങില്‍ പങ്കെടുത്തു. ക്ലിനിക്കല്‍ വൈദഗ്ധ്യത്തിലും മെഡിക്കല്‍ സാങ്കേതിക വിദ്യയിലും ലഭ്യമാക്കാവുന്ന ഏറ്റവും മികച്ച സേവനങ്ങള്‍ക്ക് പുറമെ വ്യക്തിഗത പരിചരണവും ദുബൈയിലും സമീപ പ്രദേശങ്ങളിലുമുള്ള രോഗികളുടെ ആവശ്യങ്ങള്‍ പരിഗണിച്ചുകൊണ്ടുള്ള അന്തരീക്ഷവും പുതിയ സെന്ററിന്റെ മേന്മയാണ്. ക്യാന്‍സര്‍ തെറാപ്പിക്ക് വിധേയമാകുമ്പോള്‍ രോഗികള്‍ക്ക് മികച്ച അനുഭവം നല്‍കുക എന്ന ഉദ്ദേശ്യത്തോടെയാണ് സെന്ററിലെ സൗകര്യങ്ങള്‍ ക്രമീകരിച്ചിട്ടുള്ളത്.

സ്തനാര്‍ബുദം, ലങ് ക്യാന്‍സര്‍, ലിവര്‍, കൊളോണ്‍, കൊളോറെക്ടല്‍, സ്‌റ്റൊമക്, പ്രോസ്‌റ്റേറ്റ്, ബ്രെയിന്‍, ലുക്കീമിയ, സെര്‍വിക്‌സ്, കിഡ്‌നി, പാന്‍ക്രിയാസ്, ഈസൊഫാഗസ്, ഒവേറിയന്‍ സര്‍കൊമാസ്, മറ്റ് അപൂര്‍വ്വ ക്യാന്‍സറുകള്‍ എന്നിങ്ങനെ യുഎഇയിലെ പൗരന്മാരിലെയും താമസക്കാരിലെയും, മുതിര്‍ന്നവരിലും കുട്ടികളിലും ഉണ്ടാകുന്ന നിരവധി വ്യത്യസ്തങ്ങളായ ക്യാന്‍സര്‍ രോഗങ്ങള്‍ക്ക് ഇവിടെ ചികിത്സ ലഭ്യമാക്കുന്നു. സര്‍ജിക്കല്‍ ഓങ്കോളജി സേവനങ്ങള്‍ കൂടി ഉള്‍പ്പെടുത്തി സെന്ററിന്റെ പ്രവര്‍ത്തനം ഉടന്‍ തന്നെ വിപുലമാക്കും.

യുഎഇയിലും സമീപപ്രദേശങ്ങളിലുമുള്ള രോഗികള്‍ക്ക് വേണ്ട മികച്ച നിലവാരമുള്ള പരിചരണം നല്‍കുന്നതിന്‍ കനേഡിയന്‍ സ്‌പെഷ്യലിസ്റ്റ് ഹോസ്പിറ്റല്‍ എന്നും മുമ്പില്‍ തന്നെയുണ്ടെന്ന് ഓങ്കോളജി സെന്ററിന് തുടക്കമിട്ട് മുഹമ്മദ് റാഷിദ് അല്‍ ഫലസി പറഞ്ഞു. ഇന്ത്യയിലെ ആരോഗ്യപരിചരണ രംഗത്ത് പ്രമുഖരായ മാക്‌സ് ഹെല്‍ത്ത് കെയറുമായി സഹകരിച്ച് പുതിയ ക്യാന്‍സര്‍ കെയര്‍ വിഭാഗം ആരംഭിക്കുന്നതില്‍ സന്തോഷമുണ്ടെന്നും യുഎഇയിലെയും റീഡിയണിലെയും ക്യാന്‍സര്‍ കെയര്‍ രംഗത്തുള്ള അന്തരം കുറയ്ക്കുക എന്ന ലക്ഷ്യമാണ് ഇതിന് പിന്നിലെന്നും അദ്ദേഹം പറഞ്ഞു. യുഎഇയിലെ പ്രാദേശികര്‍ക്കും താമസക്കാര്‍ക്കും വേണ്ട ഹെല്‍ത്ത് കെയര്‍ ലഭ്യമാക്കുന്നതില്‍ അതീവ ശ്രദ്ധ പുലര്‍ത്തുന്നതിനൊപ്പം പുതിയ സെന്റരിലൂടെ ആധുനിക ചികിത്സയും പ്രദാനം ചെയ്യുമെന്ന് അല്‍ ഫലസി കൂട്ടിച്ചേര്‍ത്തു.
"

ഈ മികച്ച സഹകരണത്തിലൂടെ ഞങ്ങളുടെ വൈദഗ്ധ്യം ദുബൈയിലെ രോഗികള്‍ക്കായി നല്‍കുന്നത് സന്തോഷകരമാണെന്ന് എംഐസിസി ചെയര്‍മാന്‍ ഡോ. ഹരിത് ചതുര്‍വേദി പറഞ്ഞു. മെഡിക്കല്‍ ഓങ്കോളജി സൗകര്യങ്ങളാണ് തുടക്കത്തില്‍ നല്‍കുന്നതെങ്കിലും സര്‍ജിക്കല്‍ ഓങ്കോളജിസ്റ്റുകളെ കൂടി നല്‍കികൊണ്ട് വരും കാലങ്ങളില്‍ ഈ പിന്തുണ കൂടുതല്‍ ശക്തമാക്കുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. രോഗം കണ്ടെത്തുന്നത് മുതല്‍ ചികിത്സ തീരുമാനിക്കുന്നതും തുടര്‍ ചികിത്സയും ഉള്‍പ്പെടുന്ന പ്രോസസ് ബുദ്ധിമുട്ടേറിയതാണെന്ന് എംഐസിസി മനസ്സിലാക്കുന്നതായി ഡോ. ചതുര്‍വേദി വ്യക്തമാക്കി. 

സര്‍ജിക്കല്‍, മെഡിക്കല്‍ ആന്‍ഡ് റേഡിയേഷന്‍ ഓങ്കോളജി, മോളിക്യുലാര്‍ ഓങ്കോളജി, പാതോളജി, റേഡിയോളജി, പാലിയേറ്റീവ് ഓങ്കോളജി, ഓങ്കോ-സൈക്കോളജി, ഓങ്കോ-റീഹാബിലിറ്റേഷന്‍ എന്നിങ്ങനെ നിരവധി പ്രത്യേക ചികിത്സകള്‍ ലഭ്യമാക്കുന്നുണ്ടെങ്കിലും ഏത് ചികിത്സയാണ് വേണ്ടതെന്ന തീരുമാനം സ്‌പെഷ്യലിസ്റ്റുകള്‍ ഒരുമിച്ച് നിര്‍ണയിക്കുന്നുണ്ടെന്ന് രോഗികള്‍ ഉറപ്പാക്കണമെന്നും അദ്ദേഹം പറഞ്ഞു.

ലോകമെമ്പാടും വളരെ വേഗം വ്യാപിച്ച ഒരു രോഗമാണ് ക്യാന്‍സര്‍. കൊവിഡ് മഹാമാരിയുടെ വ്യാപനത്തോടെ ക്യാന്‍സര്‍ ഡയഗ്നോസ് ചെയ്യുന്നതിലും ചികിത്സ തേടുന്നതിലും ഭൂരിഭാഗം രോഗികളും കാലതാമസം വരുത്തുന്നുണ്ട്. സ്വന്തം സ്ഥലങ്ങളില്‍ ആധുനിക ചികിത്സാ രീതികളില്ലാത്ത പല രോഗികള്‍ക്കും രാജ്യം വിട്ട് ചികിത്സയ്ക്കായി യാത്ര ചെയ്യേണ്ടി വരുന്നത് ചെലവേറിയ കാര്യമാണ് ഡോക്ടര്‍ ചതുര്‍വേദി പറഞ്ഞു.

മാക്‌സ് ഹെല്‍ത്ത് കെയര്‍ ഇന്‍സ്റ്റിറ്റ്യൂട്ടിലെ(എംഎച്ച്‌ഐഎല്‍) പ്രശസ്ത ഓങ്കോളജിസ്റ്റായ ഡോക്ടര്‍ പ്രശാന്ത ദാസിന്റെ നേതൃത്വത്തിലാണ് സെന്ററിന്റെ പ്രവര്‍ത്തനങ്ങള്‍. എംഎച്ച്‌ഐഎല്ലിലെ സ്‌പെഷ്യലിസ്റ്റുകള്‍ക്ക് ദുബൈയില്‍ നിന്ന് ട്യൂമര്‍ ഹോര്‍ഡുകള്‍ മറ്റ് രണ്ട് ഹോസ്പിറ്റലുകളെ ബന്ധിപ്പിച്ച് നടത്താന്‍ സഹായിക്കുന്ന ഇന്‍ ഹൗസ് വീഡിയോ കോണ്‍ഫറന്‍സിങ് സൗകര്യവും ഇവിടെ ഒരുക്കിയിട്ടുണ്ട്. എംഐസിസിയുടെ എല്ലാ നടപടിക്രമങ്ങളുടെയും സംവിധാനങ്ങളുടെയും മുഴുവന്‍ വിവരങ്ങളും കനേഡിയന്‍ സ്‌പെഷ്യലിസ്റ്റ് ഹോസ്പിറ്റലിലെ രോഗികള്‍ക്ക് അറിയാന്‍ സാധിക്കും. 

എംഐസിസിയിലെ സീനിയര്‍ കണ്‍സള്‍ട്ടന്റ് ഡോ. അങ്കുര്‍ ബഹ്‍‍ല്‍ പതിവായി സിഎസ്എച്ച് സന്ദര്‍ശിക്കും. വ്യക്തിഗത കണ്‍സള്‍ട്ടേഷനായി അദ്ദേഹത്തെ സമീപിക്കാം. എല്ലാ വര്‍ഷവും 100,000ത്തിലധികം ഔട്ട് പേഷ്യന്റ്‌സിനും 15,000 ഇന്‍ പേഷ്യന്റ്‌സിനും  വേണ്ട പരിചരണം നല്‍കുന്ന നോര്‍ത്ത് ഇന്ത്യയിലെ ഏറ്റവും വലിയ ക്യാന്‍സര്‍ സര്‍വീസുകളിലൊന്നാണ് എംഐസിസി. തൊണ്ണൂറിലധികം ഓങ്കോളജിസ്റ്റുകളും 30 പേഷ്യന്റ് നാവിഗേറ്റര്‍മാരും എംഐസിസിയിലുണ്ട്. ഓരോ അവയവങ്ങള്‍ക്കും വേണ്ട പ്രത്യേകമായ ചികിത്സ നല്‍കുന്ന ഡിസീസ് മാനേജ്‌മെന്റ് ഗ്രൂപ്പ്‌സ് (DMGs) എന്ന സംവിധാനം ലഭ്യമാക്കുന്ന ആദ്യ ഹെല്‍ത്ത് കെയര്‍ സേവനദാതാക്കളിലൊന്നാണ് എംഐസിസി. സെപ്ഷ്യലൈസ്ഡ് ഡയഗണോസിസിനും ചികിത്സയ്ക്കും, ചെറുതും വലുതുമായ മെഡിക്കല്‍ സെന്ററുകള്‍ വിദഗ്ധ അഭിപ്രായം തേടി സമീപിക്കുന്ന സ്ഥാപനമാണ് കനേഡിയര്‍ സ്‌പെഷ്യലിസ്റ്റ് ഹോസ്പിറ്റല്‍. 

Follow Us:
Download App:
  • android
  • ios