വിവരം ലഭിച്ചതിനെ തുടർന്ന് സിവിൽ ഡിഫൻസ് യൂനിറ്റുകൾ സ്ഥലത്തെത്തി കാറിലെ തീയണച്ചു.
റിയാദ്: സൗദി തലസ്ഥാന നഗരിയിൽ നടുറോഡിൽ കാർ കത്തിനശിച്ചു. അൽനഹ്ദ ഡിസ്ട്രിക്ടിലാണ് ചൊവ്വാഴ്ച കാർ തീപിടിച്ച് നശിച്ചത്. വിവരം ലഭിച്ചതിനെ തുടർന്ന് സിവിൽ ഡിഫൻസ് യൂനിറ്റുകൾ സ്ഥലത്തെത്തി കാറിലെ തീയണച്ചു. അപ്പോഴേക്കും കാർ ഏറെക്കുറെ പൂർണമായും കത്തിനശിച്ചിരുന്നു. ആർക്കും പരിക്കില്ലെന്ന് സിവിൽ ഡിഫൻസ് പറഞ്ഞു.
Read More - വിദേശത്തു വെച്ച് ഗുരുതരാവസ്ഥയിലായ ദമ്പതികളെ പ്രത്യേക വിമാനത്തില്‍ സൗദിയിലെത്തിച്ചു
അതേസമയം ഏതാനും ദിവസങ്ങള്‍ക്ക് മുമ്പ് ഒമാനില്‍ ഒരു വാഹനത്തിന് തീപിടിച്ചിരുന്നു. ദാഹിറയില്‍ വാഹനത്തിന് തീപിടിച്ച് ഒരാള്‍ക്ക് പരിക്കേറ്റതായി സിവില്‍ ഡിഫന്‍സ് ആന്‍ഡ് ആംബുലന്‍സ് അതോറിറ്റി അറിയിച്ചു. ഫലജ് അല്‍ സുദൈരിയിന്‍ പ്രദേശത്ത് വാഹനത്തിലുണ്ടായ തീപിടിത്തം ദാഹിറ ഗവര്‍ണറേറ്റിലെ സിവില്‍ ഡിഫന്‍സ്, ആംബുലന്‍സ് വിഭാഗത്തിന്റെ അഗ്നിശമനസേന അംഗങ്ങള്‍ നിയന്ത്രണ വിധേയമാക്കി. സംഭവത്തില്‍ പരിക്കേറ്റയാളെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചതായി അധികൃതര്‍ അറിയിച്ചു.
Read More- പോക്കറ്റടിക്കാരുടെ തുപ്പൽ തട്ടിപ്പ് വീണ്ടും; പ്രവാസി മലയാളിയുടെ കീശയിൽ നിന്ന് വൻ തുക കവർന്നു
സൗദി അറേബ്യയില്‍വാഹനാപകടത്തിൽ മരിച്ച പ്രവാസി മലയാളിയുടെ മൃതദേഹം നാട്ടിലെത്തിച്ചു
റിയാദ്: സൗദി അറേബ്യയില്‍ മരിച്ച പ്രവാസി മലയാളിയുടെ മൃതദേഹം നാട്ടിലെത്തിച്ചു. റിയാദ് - മദീന എക്സ്പ്രസ് റോഡിൽ ഖസീം പ്രവിശ്യയിലെ അൽഗാത്തിലുണ്ടായ വാഹനാപകടത്തിൽ മരിച്ച കോഴിക്കോട് കൊടുവള്ളി കാത്തറമ്മൽ കുരുടൻചാലിൽ അബ്ദുൽ അസീസിന്റെ മൃതദേഹമാണ് നാട്ടിലെത്തിച്ചത്.
റിയാദിലുണ്ടായിരുന്ന അസീസ് (61) ജോലി ആവശ്യാർഥം ബുറൈദയിലെത്തി മടങ്ങവേ കഴിഞ്ഞ ബുധനാഴ്‌ച രാത്രിയാണ് അപകടം സംഭവിച്ചത്. റിയാദ് കിങ് ഖാലിദ് വിമാനത്താവളത്തിൽനിന്ന് എയർ ഇന്ത്യ എക്സ്പ്രസ് വിമാനത്തിൽ കണ്ണൂർ വിമാനത്താവളത്തിൽ എത്തിച്ച മൃതദേഹം ബന്ധുക്കൾ ഏറ്റുവാങ്ങി. കെ.എം.സി.സി ഉനൈസ, റിയാദ് സെൻട്രൽ കമ്മിറ്റികളുടെ വെൽഫെയർ വിങ് ഭാരവാഹികളും അൽഗാത്ത് കെ.എം.സി.സി പ്രവർത്തകരും മുൻകൈയെടുത്താണ് നടപടികൾ പൂർത്തിയാക്കിയത്.
