കാറില്‍ നിന്നും റോഡരികിലുണ്ടായിരുന്ന മരങ്ങളിലേക്കും തീ പടര്‍ന്നതായി സിവില്‍ ഡിഫന്‍സ് വക്താവ് പറഞ്ഞു.

ദുബൈ: ഷാര്‍ജയിലേക്ക് പോകുകയായിരുന്ന കാര്‍ ശൈഖ് മുഹമ്മദ് ബിന്‍ സായിദ് റോഡില്‍ ഇന്റര്‍നാഷണല്‍ സിറ്റിക്ക് സമീപം തീപ്പിടിച്ചതായി ദുബൈ സിവില്‍ ഡിഫന്‍സ് അറിയിച്ചു. ബുധനാഴ്ച രാത്രി 7.22നാണ് തീപ്പിടുത്തമുണ്ടായതായി കമാന്‍ഡ് റൂമില്‍ വിവരം ലഭിച്ചത്.

7.29ഓടെ തന്നെ നാദ് അല്‍ ഷെബയില്‍ നിന്നുള്ള അഗ്നിശമനസേന അംഗങ്ങള്‍ സ്ഥലത്തെത്തി. കാറില്‍ നിന്നും റോഡരികിലുണ്ടായിരുന്ന മരങ്ങളിലേക്കും തീ പടര്‍ന്നതായി സിവില്‍ ഡിഫന്‍സ് വക്താവ് പറഞ്ഞു. അല്‍ റാഷിദിയ ഫയര്‍‌സ്റ്റേഷനില്‍ നിന്നുള്ള അഗ്നിശമനസേന അംഗങ്ങള്‍ കൂടി എത്തി 7.40ഓടെ തീ ന്യന്ത്രണവിധേയമാക്കി. തീപ്പിടുത്തത്തില്‍ ആര്‍ക്കും പരിക്കേറ്റിട്ടില്ല.