പാര്‍ക്കിങ് സ്ഥലത്ത് കാര്‍ നിര്‍ത്താന്‍ ശ്രമിച്ചെങ്കിലും സാധിച്ചില്ല. നിയന്ത്രണം വിട്ട കാര്‍ മൂന്നാം നിലയില്‍ നിന്ന് താഴേക്ക് പതിച്ചു. ഈ സമയത്ത് കാറിനുള്ളിലായിരുന്ന ഡ്രൈവറാണ് മരിച്ചത്. ഇയാളെക്കുറിച്ചുള്ള കൂടുതല്‍ വിവരങ്ങള്‍ ലഭ്യമല്ല. 

ദുബായ്: മൂന്നാം നിലയിലെ പാര്‍ക്കിങ് സ്ഥലത്തുനിന്ന് കാര്‍ താഴെവീണ് ഡ്രൈവര്‍ മരിച്ചു. ദുബായ് വിമാനത്താവളത്തിലെ മള്‍ട്ടി ലെവല്‍ പാര്‍ക്കിങിലായിരുന്നു അപകടം. കാര്‍ഗോ വില്ലേജിലെ പാര്‍ക്കിങ് ഏരിയയില്‍ ഡ്രൈവര്‍ വാഹനം പാര്‍ക്ക് ചെയ്യാന്‍ ശ്രമിക്കുന്നതിനിടെ വാഹനം താഴേക്ക് വീഴുകയായിരുന്നുവെന്ന് 'അല്‍ ബയാന്‍' പത്രം റിപ്പോര്‍ട്ട് ചെയ്തു. 

പാര്‍ക്കിങ് സ്ഥലത്ത് കാര്‍ നിര്‍ത്താന്‍ ശ്രമിച്ചെങ്കിലും സാധിച്ചില്ല. നിയന്ത്രണം വിട്ട കാര്‍ മൂന്നാം നിലയില്‍ നിന്ന് താഴേക്ക് പതിച്ചു. ഈ സമയത്ത് കാറിനുള്ളിലായിരുന്ന ഡ്രൈവറാണ് മരിച്ചത്. ഇയാളെക്കുറിച്ചുള്ള കൂടുതല്‍ വിവരങ്ങള്‍ ലഭ്യമല്ല. വ്യാഴാഴ്ച രാവിലെ എട്ട് മണിക്കാണ് ദുബായ് പൊലീസ് ഓപ്പറേഷന്‍സ് റൂമില്‍ അപകടം സംബന്ധിച്ച വിവരം ലഭിച്ചതെന്ന് ട്രാഫിക് വിഭാഗം ഡയറക്ടര്‍ ജനറല്‍ ബ്രിഗേഡിയര്‍ സൈഫ് മുഹൈര്‍ അല്‍ മസ്റൂഇ പറഞ്ഞു. പാര്‍ക്കിങ് സ്ഥലത്ത് വാഹനം നിര്‍ത്തിയിടുന്നതിനായി പിന്നിലേക്ക് എടുക്കുന്നതിനിടെയായിരുന്നു അപകടം സംഭവിച്ചത്. മതില്‍ തകര്‍ത്താണ് വാഹനം താഴേക്ക് പതിച്ചതെന്ന് പൊലീസ് അറിയിച്ചു. സംഭവത്തില്‍ പൊലീസ് അന്വേഷണം തുടങ്ങി.