നിയന്ത്രണം വിട്ട കാര്‍ കോണ്‍ക്രീറ്റ് ഭിത്തി തകര്‍ത്ത് താഴേക്ക് വീഴുകയായിരുന്നു.

ജിദ്ദ: സൗദി അറേബ്യയിലെ ജിദ്ദയില്‍ പാലത്തിന് മുകളില്‍ നിന്ന് കാര്‍ താഴേക്ക് പതിച്ച് അപകടം. ജിദ്ദയിലെ തഹ്ലിയ റോഡും കിങ് ഫഹദ് റോഡും കൂടിച്ചേരുന്ന ഭാഗത്താണ് സംഭവം ഉണ്ടായത്. കാര്‍ പൂര്‍ണമായും തകര്‍ന്നു. നിയന്ത്രണം വിട്ട കാര്‍ കോണ്‍ക്രീറ്റ് ഭിത്തി തകര്‍ത്ത് താഴേക്ക് വീഴുകയായിരുന്നു. സംഭവത്തില്‍ ഡ്രൈവര്‍ക്ക് പരിക്കേറ്റു. സിവില്‍ ഡിഫന്‍സ്, റെഡ്ക്രസന്റ് അധികൃതര്‍ എത്തിയ ശേഷമാണ് ഡ്രൈവറെ കാറില്‍ നിന്ന് പുറത്തെടുത്തത്. പ്രദേശത്ത് ദീര്‍ഘനേരം ഗതാഗതം തടസ്സപ്പെട്ടു.