ചൊവ്വാഴ്‍ച വൈകുന്നേരം 5.30ഓടെയായിരുന്നു സിവില്‍ ഡിഫന്‍സിന് സംഭവത്തെക്കുറിച്ചുള്ള വിവരം ലഭിച്ചത്. 

ദുബൈ: അല്‍ ഐന്‍ - ദുബൈ റോഡില്‍ ഓടിക്കൊണ്ടിരിക്കെ കാറിന് തീപ്പിടിച്ചു. കുതിച്ചെത്തിയ അഗ്നിശമന സേന തീ നിയന്ത്രണ വിധേയമാക്കിയെങ്കിലും കാര്‍ പൂര്‍ണമായി കത്തി നശിച്ചുവെന്ന് സിവില്‍ ഡിഫന്‍സ് അറിയിച്ചു. സംഭവത്തെ തുടര്‍ന്ന് ഹൈവേയില്‍ ഗതാഗതക്കുരുക്കുണ്ടായി.

ചൊവ്വാഴ്‍ച വൈകുന്നേരം 5.30ഓടെയായിരുന്നു സിവില്‍ ഡിഫന്‍സിന് സംഭവത്തെക്കുറിച്ചുള്ള വിവരം ലഭിച്ചത്. ആറ് മിനിറ്റിനുള്ളില്‍ അഗ്നിശമന സേന സ്ഥലത്തെത്തി. സംഭവത്തില്‍ ആളപായമൊന്നും റിപ്പോര്‍ട്ട് ചെയ്യപ്പെട്ടിട്ടില്ല.