Asianet News MalayalamAsianet News Malayalam

ലോകകപ്പ് വിജയാഘോഷത്തിനിടെ ദുബൈയില്‍ രണ്ട് കാറുകള്‍ക്ക് തീപിടിച്ചു

അല്‍ വാസല്‍ റോഡില്‍ രാത്രി 11.50നായിരുന്നു തീപിടിത്തം. സംഭവത്തില്‍ ആര്‍ക്കും പരിക്കേറ്റിട്ടില്ല.

two cars catches fire in dubai
Author
First Published Dec 20, 2022, 12:39 PM IST

ദുബൈ: ദുബൈയില്‍ രണ്ട് കാറുകള്‍ക്ക് തീപിടിച്ചു. അര്‍ജന്റീന-ഫ്രാന്‍സ് ലോകകപ്പ് ഫൈനല്‍ മത്സരം നടന്ന ഞായറാഴ്ച രാത്രിയാണ് തീപിടിത്തമുണ്ടായത്.

അല്‍ വാസല്‍ റോഡില്‍ രാത്രി 11.50നായിരുന്നു തീപിടിത്തം. സംഭവത്തില്‍ ആര്‍ക്കും പരിക്കേറ്റിട്ടില്ല. ലോകകപ്പ് ഫൈനല്‍ മത്സരം കണ്ട ശേഷം ആഹ്ലാദാരവം മുഴക്കി മടങ്ങിയ കാറുകളാണ് അപകടത്തില്‍പ്പെട്ടത്. വിവരം അറിഞ്ഞ് ഉടന്‍ സ്ഥലത്തെത്തിയ അഗ്നിശമനസേനയും പൊലീസും ചേര്‍ന്ന് തീപിടിത്തം നിയന്ത്രണവിധേയമാക്കി. ഇതേ തുടര്‍ന്ന് ഈ ഭാഗത്ത് ഗതാഗത തടസ്സം നേരിട്ടിരുന്നു.

Read More -  സ്വകാര്യ ആശുപത്രിയെ അവഹേളിച്ച് വീഡിയോ പോസ്റ്റ് ചെയ്‍ത സോഷ്യല്‍ മീഡിയ താരത്തിന് പിഴ

കാര്‍ പാര്‍ക്ക് ചെയ്‍തിരുന്ന ഭാഗം ഒഴിവാക്കി ടാറിങ് നടത്തിയ കരാറുകാരനെ കൊണ്ട് വീണ്ടും ടാര്‍ ചെയ്യിച്ചു

റിയാദ്: സൗദി അറേബ്യയില്‍  റോഡ് ടാറിങ് ജോലികളില്‍ കൃത്രിമം കാണിച്ച കരാറുകാരനെതിരെ നടപടിയെടുത്ത് നഗരസഭ. ജിദ്ദയിലെ ഹയ്യുല്‍ ശാഥിയിലായിരുന്നു ഇത്തരമൊരു സംഭവം നടന്നതെന്ന് ജിദ്ദ മുനിസിപ്പാലിറ്റി ട്വിറ്ററിലൂടെ അറിയിച്ചു. കൃത്രിമം കാണിച്ച കരാറുകാരനെക്കൊണ്ട് റോഡ് വീണ്ടും പൂര്‍ണമായി ടാര്‍ ചെയ്യിക്കുകയായിരുന്നു.

Read More -  വീടിന് തീപിടിച്ച് ഇന്ത്യന്‍ വംശജയായ ബിസിനസുകാരിക്ക് അമേരിക്കയില്‍ ദാരുണാന്ത്യം

ഹയ്യുല്‍ ശാഥിയിയിലെ ഒരു റോഡില്‍ ഡിസംബര്‍ 15ന് നടന്ന ടാറിങ് ജോലികളാണ് നടപടിയില്‍ കലാശിച്ചത്. റോഡിന്റെ വശത്ത് നിര്‍ത്തിയിട്ടിരുന്ന ഒരു കാര്‍ അവിടെ നിന്ന് നീക്കാതെ അത്രയും ഭാഗം ഒഴിച്ചിട്ട് ടാറിങ് ജോലികള്‍ കരാറുകാരന്‍ പൂര്‍ത്തീകരിക്കുകയായിരുന്നു. 15ന് പുലര്‍ച്ചെയായിരുന്നു പണി നടന്നത്. എന്നാല്‍ ഇത് ശ്രദ്ധയില്‍പെട്ട അധികൃതര്‍ നിര്‍മാണം പൂര്‍ത്തിയായെന്ന് അംഗീകരിക്കാതെ, കരാറുകാരനെക്കൊണ്ട് തൊട്ടടുത്ത ദിവസം തന്നെ 100 മീറ്റര്‍ റോഡ് പൂര്‍ണമായും വീണ്ടും ടാര്‍ ചെയ്യിപ്പിച്ചു. റോഡരികില്‍ പാര്‍ക്ക് ചെയ്‍തിരുന്ന കാറിനെതിരെ ട്രാഫിക് നിയമലംഘനത്തിന് നടപടിയും സ്വീകരിച്ചിട്ടുണ്ട്. റോഡ് നിര്‍മാണത്തില്‍ വീഴ്‍ച വരുത്തിയ കരാറുകാരനെതിരെ നടപടി തുടങ്ങിയതായി അധികൃതര്‍ അറിയിച്ചു. നിര്‍മാണത്തിന് മേല്‍നോട്ടം വഹിച്ച സാങ്കേതിക വിഭാഗം ജീവനക്കാര്‍ക്കെതിരെയും നടപടി സ്വീകരിക്കുമെന്നും ജിദ്ദ മുനിസിപ്പാലിറ്റി ട്വീറ്റ് ചെയ്‍തു. 

 

Latest Videos
Follow Us:
Download App:
  • android
  • ios