റിയാദ്: സൗദി അറേബ്യയിലെ ദമ്മാം ഖോബാര്‍ ഹൈവേയിലെ റാക്കയില്‍ അല്‍സഈദ് ടവറിന്റെ പാര്‍ക്കിങ് ഭാഗം തകര്‍ന്ന് നാലു പേര്‍ക്ക് പരിക്കേറ്റു. നിരവധി വാഹനങ്ങള്‍ തകര്‍ന്നു. മണ്ണിടിഞ്ഞാണ് അപകടം ഉണ്ടായത്.

റെഡ് ക്രസന്റ്, സിവില്‍ ഡിഫന്‍സ്, ഫയര്‍ സര്‍വിസ് ടീമുകള്‍ സ്ഥലത്തെത്തി രക്ഷാപ്രവര്‍ത്തനങ്ങള്‍ നടത്തി. അടുത്തുള്ള ടവറിലെ ജീവനക്കാര്‍ക്ക് ഉടന്‍ തന്നെ ഒഴിഞ്ഞുപോകാനുള്ള നിര്‍ദേശം നല്‍കിയിരുന്നു. രണ്ട് പേരെ തകര്‍ന്ന അവിശിഷ്ടങ്ങള്‍ക്കിടയില്‍ നിന്നാണ് രക്ഷപ്പെടുത്തിയത്. കൂടുതല്‍ തെരച്ചില്‍ നടന്നു കൊണ്ടിരിക്കുന്നു. കിഴക്കന്‍ പ്രവിശ്യ മേയര്‍ എന്‍ജി. ഫഹദ് ബിന്‍ മുഹമ്മദ് സ്ഥലം സന്ദര്‍ശിച്ചു.