2030ഓടെ യുഎഇയിൽ 10 ലക്ഷം പുതിയ തൊഴിലവസരങ്ങൾ സൃഷ്ടിക്കപ്പെടും. യുഎഇയുടെ നാഷനൽ സ്ട്രാറ്റജി ഫോർ ആർട്ടിഫിഷ്യൽ ഇന്റലിജൻസ് 2031 എന്ന ലക്ഷ്യത്തിലേക്കുള്ള പ്രധാന ചുവടുവയ്പാണിത്.

ദുബൈ: 2030ഓടെ യുഎഇയിൽ 10 ലക്ഷത്തിലധികം പുതിയ തൊഴിലാളികളെ ആവശ്യമായി വരുമെന്ന് പഠന റിപ്പോർട്ട്. എന്റർപ്രൈസ് സോഫ്റ്റ്‌വെയർ കമ്പനിയായ സർവീസ് നൗ, എജ്യുക്കേഷൻ കമ്പനി പിയേഴ്സൺ എന്നിവ ചേർന്നു നടത്തിയ 'വർക്ക്ഫോഴ്സ് സ്കിൽസ് ഫോർകാസ്റ്റ് 2025' എന്ന റിപ്പോർട്ടിലാണ് ഈ വിവരങ്ങളുള്ളത്. യുഎഇയുടെ നാഷനൽ സ്ട്രാറ്റജി ഫോർ ആർട്ടിഫിഷ്യൽ ഇന്റലിജൻസ് 2031 എന്ന ലക്ഷ്യത്തിലേക്കുള്ള പ്രധാന ചുവടുവയ്പാണിത്. 

Add Asianetnews as a Preferred SourcegooglePreferred

യുഎഇയെ ലോകത്തെ ഏറ്റവും മികച്ച എഐ കേന്ദ്രമാക്കി മാറ്റാനാണ് സർക്കാർ ലക്ഷ്യമിടുന്നത്. യുഎഇയുടെ തൊഴിൽ വിപണിയിൽ 12.1 ശതമാനം വർധനവാണ് പ്രതീക്ഷിക്കുന്നത്. ഇത് ലോകത്തിലെ പ്രമുഖ രാജ്യങ്ങളെക്കാൾ ഉയർന്ന നിരക്കാണ്. യുഎഇ: 12.1ശതമാനം, ഇന്ത്യ: 10.6 ശതമാനം, യുകെ: 2.8 ശതമാനം, യുഎസ്: 2.1 ശതമാനം. 'വർക്ക്ഫോഴ്സ് സ്കിൽസ് ഫോർകാസ്റ്റ് 2025' റിപ്പോർട്ട് പ്രകാരം, യുഎഇയിലെ നിർമ്മാണ , വിദ്യാഭ്യാസ , റീട്ടെയിൽ മേഖലകളായിരിക്കും ഈ തൊഴിൽ വളർച്ചയുടെ പ്രധാന ചാലകശക്തികൾ. ഈ മേഖലകളിൽ യഥാക്രമം ഏകദേശം 1,33,000, 78,000, 60,000 എന്നിങ്ങനെ പുതിയ തൊഴിലവസരങ്ങൾ ഉണ്ടാകും. ധനകാര്യം, ആരോഗ്യരംഗം തുടങ്ങിയ പ്രധാന മേഖലകളിൽ യഥാക്രമം 40,000വും 39,000വും അധികം പുതിയ തസ്തികകൾ ഉണ്ടാകുമെന്നും റിപ്പോർട്ട് വ്യക്തമാക്കുന്നു.