Asianet News MalayalamAsianet News Malayalam

കൊവിഡ്: യമനിൽ താൽക്കാലിക വെടിനിർത്തൽ പ്രഖ്യാപിച്ചു

കഴിഞ്ഞ ദിവസങ്ങളില്‍ ഡ്രോണ്‍ ഉപയോഗിച്ച് ഹൂതികള്‍ സൗദിയുടെ വിവിധ ഭാഗങ്ങളില്‍ ആക്രമണം നടത്തിയിരുന്നു.

ceasefire announced in yemen due to covid
Author
Riyadh Saudi Arabia, First Published Apr 10, 2020, 8:07 AM IST

റിയാദ്: യമനില്‍ അറബ് സഖ്യ സേന രണ്ടാഴ്ചത്തേക്ക് സമ്പൂർണ വെടിനിര്‍ത്തല്‍ പ്രഖ്യാപിച്ചു. കൊവിഡ് വ്യാപന പശ്ചാത്തലത്തിലാണ് സമാധാന നീക്കം. യമന്‍ സര്‍ക്കാരിന്‍റെ സമാധാന നീക്കങ്ങളെ പിന്തുണച്ച് രാജ്യത്ത് വ്യാഴാഴ്ച മുതല്‍ രണ്ടാഴ്ചത്തേക്ക് വെടിനിര്‍ത്തല്‍ പ്രഖ്യാപിക്കുകയാണെന്ന് അറബ് സഖ്യ സേനാ വക്താവ് കേണല്‍ തുര്‍ക്കി അല്‍ മാലിക്കി പറഞ്ഞു.  

കഴിഞ്ഞ ദിവസങ്ങളില്‍ ഡ്രോണ്‍ ഉപയോഗിച്ച് ഹൂതികള്‍ സൗദിയുടെ വിവിധ ഭാഗങ്ങളില്‍ ആക്രമണം നടത്തിയിരുന്നു. കൊവിഡ് 19 വ്യാപനത്തിന്‍റ അനന്തരഫലങ്ങളെ നേരിടാൻ യമനിൽ വെടിനിർത്തണമെന്ന് യുഎൻ സെക്രട്ടറി ജനറലിന്‍റെ ആഹ്വാനം അനുസരിച്ചാണ് സഖ്യസേന ഏകപക്ഷീയ വെടിനിർത്തൽ തീരുമാനത്തിലേക്ക് പോയത്. യമൻ സർക്കാരും ഇതിനെ പിന്തുണച്ചു.

സംഖ്യസേന പ്രഖ്യാപിച്ച താൽക്കാലിക വെടിനിർത്തൽ തീരുമാനത്തോട് ഹൂതികളുടെ ഭാഗത്ത് നിന്ന് അനുകൂലവും ഫലപ്രദവുമായ പ്രതികരണമുണ്ടാകുമെന്ന് പ്രതീക്ഷിക്കുന്നതായി സൗദി വിദേശകാര്യ മന്ത്രി അമീർ ഫൈസൽ ബിൻ ഫർഹാൻ പറഞ്ഞു. ട്വീറ്റിലൂടെയാണ് അദ്ദേഹം ഇക്കാര്യം പറഞ്ഞത്. യമനിലെ സംഘർഷം അവസാനിപ്പിക്കുകയെന്ന ലക്ഷ്യത്തോടെ യമനിെല യു.എൻ. സെക്രട്ടറി ജനറലിെൻറ ദുതൻ നടത്തുന്ന ശ്രമങ്ങൾക്ക് പിന്തുണ നൽകാനും സൈനിക നടപടികൾ മാറ്റിനിർത്തി കോവിഡ് 19 പ്രതിരോധ നടപടികളിൽ ശ്രദ്ധകേന്ദ്രീകരിക്കാനും ലക്ഷ്യമിട്ടാണ് സംഖ്യസേന വെടിനിർത്തൽ പ്രഖ്യാപിച്ചത്. ഹൂതികൾ ഇൗ അവസരം ഉപയോഗപ്പെടുത്തുമെന്നും യമൻ ജനതയുടെ താൽപര്യങ്ങൾക്ക് മുൻഗണന നൽകുമെന്നുമാണ് പ്രതീക്ഷിക്കുന്നത്. 

Follow Us:
Download App:
  • android
  • ios