ചൊവ്വാഴ്ച രാത്രി 8.23നാണ് കോണ്‍ക്രീറ്റ് മിക്സര്‍ ട്രക്ക് വെള്ളപ്പൊക്കത്തില്‍ ഒലിച്ചുപോയതായുള്ള വിവരം ലഭിച്ചതെന്ന് റാസല്‍ഖൈമ പൊലീസ് ഓപ്പറേഷന്‍സ് റൂം അറിയിച്ചു. 

റാസല്‍ഖൈമ: കനത്ത മഴയെ തുടര്‍ന്നുണ്ടായ വെള്ളപ്പൊക്കത്തില്‍ ഒലിച്ചുപോയ ട്രക്ക് കണ്ടെടുത്തു. കാണാതായ ഡ്രൈവര്‍ക്കായി തെരച്ചില്‍ തുടരുകയാണ്. റാസല്‍ഖൈമയിലെ അല്‍ ഖുര്‍ പ്രദേശത്താണ് ചൊവ്വാഴ്ചയുണ്ടായ കനത്ത മഴയെ തുടര്‍ന്ന് സിമന്റ് മിക്സിങ് ട്രക്ക് ഒലിച്ചുപോയത്.

ചൊവ്വാഴ്ച രാത്രി 8.23നാണ് കോണ്‍ക്രീറ്റ് മിക്സര്‍ ട്രക്ക് വെള്ളപ്പൊക്കത്തില്‍ ഒലിച്ചുപോയതായുള്ള വിവരം ലഭിച്ചതെന്ന് റാസല്‍ഖൈമ പൊലീസ് ഓപ്പറേഷന്‍സ് റൂം അറിയിച്ചു. ഇതിലുണ്ടായിരുന്ന സുഡാന്‍ പൗരനായ ഡ്രൈവറെ ഇതുവരെ കണ്ടെത്താനായിട്ടില്ല. വെള്ളപ്പൊക്കത്തില്‍ അകപ്പെട്ട ട്രക്കിന്റെ ദൃശ്യങ്ങള്‍ സാമൂഹിക മാധ്യമങ്ങളില്‍ പ്രചരിക്കുന്നുണ്ട്. ഇന്നലെ രാത്രി ഏഴ് മണിവരെ വിവിധ സംഘങ്ങളായി തിരിഞ്ഞ് രക്ഷാപ്രവര്‍ത്തനം നടത്തിയെങ്കിലും പിന്നീട് കാലാവസ്ഥ മോശമായതോടെ തെരച്ചില്‍ അവസാനിപ്പിക്കുകയായിരുന്നു.

View post on Instagram

ഡ്രൈവര്‍ക്കായി പൊലീസിന്റെ ഹെലികോപ്റ്റര്‍ തെരച്ചില്‍ നടത്തുന്ന ദൃശ്യങ്ങളും പുറത്തുവന്നിട്ടുണ്ട്. റാസല്‍ഖൈമയിലെ ഇതേ പ്രദേശത്ത് കഴിഞ്ഞദിവസം ഒലിച്ചുപോയ രണ്ട് കാറുകളെ ദുബായില്‍ നിന്നെത്തിയ പൊലീസ് മുങ്ങല്‍ വിദഗ്ദരുടെ സംഘം രക്ഷിച്ചിരുന്നു. ചൊവ്വാഴ്ചയുണ്ടായ കനത്ത മഴയാണ് പ്രദേശത്ത് വെള്ളപ്പൊക്കത്തിന് കാരണമായത്.

View post on Instagram