Asianet News MalayalamAsianet News Malayalam

വിദേശത്ത് കുടുങ്ങിയ ഇന്ത്യക്കാരെ തിരിച്ചെത്തിക്കാൻ പ്രത്യേക വിമാനം പരിഗണനയിലെന്ന് കേന്ദ്രം

 ഗൾഫിലുള്ള പ്രവാസികൾക്ക് ഉൾപ്പടെ ഇന്ത്യയിൽ വരാൻ പ്രത്യേക വിമാനങ്ങൾ പ്രായോഗികമല്ല. സാധാരണ വിമാനസർവ്വീസ് ഏതൊക്കെ രാജ്യങ്ങളിൽ നിന്ന് തുടങ്ങാം എന്ന് ആദ്യം തീരുമാനിക്കും.

central government may arrange special air service for repatriating expats
Author
Delhi, First Published Apr 27, 2020, 12:23 AM IST

ദില്ലി: വിദേശ രാജ്യങ്ങളിൽ കുടുങ്ങിയ ഇന്ത്യക്കാരെ തിരിച്ചെത്തിക്കാൻ പ്രത്യേക വിമാനങ്ങൾ പരിഗണനയിലെന്ന് കേന്ദ്രം. പ്രവാസികളുടെ മടക്കത്തിന് സാധാരണ വിമാനസർവ്വീസ് ആദ്യം തുടങ്ങുക ഗൾഫ് രാജ്യങ്ങളിൽ നിന്നായിരിക്കുമെന്നും ഉന്നതവൃത്തങ്ങൾ വ്യക്തമാക്കി. മടക്കത്തിനുള്ള വിമാന നിരക്ക് പ്രവാസികൾ തന്നെ നല്‍കേണ്ടി വരുമെന്നാണ് സൂചന.

വിദേശങ്ങളിൽ നിന്ന് ഇന്ത്യാക്കാരെ മ‍ടക്കിക്കൊണ്ടു വരാൻ രണ്ട് തരത്തിലുള്ള തന്ത്രമാണ് കേന്ദ്രം ആലോചിക്കുന്നത്.  സന്ദർശക വിസയിൽ പോയി കുടുങ്ങിയവരും വിദ്യാർത്ഥികളുമുണ്ട്. കൊവിഡ് സാഹചര്യം രൂക്ഷമായ രാജ്യങ്ങളിൽ നിന്ന് ഇവരെ സാധാരണ വിമാന സർവ്വീസ് സാധ്യമല്ല. ഈ സാഹചര്യത്തിൽ പ്രത്യേക വിമാനങ്ങൾ അയച്ച് ഇവരെ തിരികെ എത്തിക്കേണ്ടി വരും.

എന്നാൽ ഗൾഫിലുള്ള പ്രവാസികൾക്ക് ഉൾപ്പടെ ഇന്ത്യയിൽ വരാൻ പ്രത്യേക വിമാനങ്ങൾ പ്രായോഗികമല്ല. സാധാരണ വിമാനസർവ്വീസ് ഏതൊക്കെ രാജ്യങ്ങളിൽ നിന്ന് തുടങ്ങാം എന്ന് ആദ്യം തീരുമാനിക്കും. ഗൾഫിൽ നിന്നുള്ള സർവ്വീസുകൾ ആദ്യം തുടങ്ങും എന്നാണ് ഇതുവരെയുള്ള സൂചന ചില പ്രത്യേക ഘട്ടങ്ങളിലൊഴികെ വിമാനസർവ്വീസിനുള്ള തുക മടങ്ങുന്നവർ തന്നെ നല്കണം

അതേസമയം ഇന്ത്യയിലേക്കയച്ച മൂന്ന് മൃതദ്ദേഹം ദില്ലിയിൽ ഇറക്കാതെ തിരിച്ചയച്ചു എന്ന് യുഎഇയിലെ ഇന്ത്യൻ അംബാസഡർ പവൻ കപൂർ സ്ഥിരീകരിച്ചു. കേന്ദ്രസർക്കാരിൻറെ പുതിയ ഉത്തരവ് ഇന്നലെ വന്നത് ഇതിനു ശേഷമായിരുന്നു. വിദേശങ്ങളിലുള്ള 6300 ഇന്ത്യക്കാർക്കാണ് ഇതുവരെ കൊവിഡ് സ്ഥിരീകരിച്ചത്, ഇതിൽ രണ്ടായിരം പേർ ഗൾഫ് മേഖലയിലുള്ളവരാണ്.
 

Follow Us:
Download App:
  • android
  • ios