11 മണിക്ക് സുല്‍ത്താന്‍ ഖാബൂസ് യൂണിവേഴ്സിറ്റിയില്‍ നിന്ന് ആരംഭിച്ച് അല്‍ മവാലെ അല്‍ സഹ്വ ടവര്‍ റൗണ്ട് എബൌട്ട് ,മിലിട്ടറി ടെക്നോളജിക്കല്‍ കോളേജ് വഴി ജൂലൈ 23 സ്ട്രീറ്റിലൂടെ മസ്‌കറ്റ് ഗ്രാന്‍ഡ് മാളിന്റെ ട്രാഫിക് ലൈറ്റ് ഇന്റര്‍സെക്ഷന്‍ വഴി ജബല്‍ അമീറാത് റോഡിലൂടെ അല്‍ അമീറാത്ത് വിലായത്ത് കടന്നാണ് ഫിനിഷിങ് പോയിന്റ് ആയ ഖുറിയാത്ത് അഖബ റോഡിലെത്തിയത്.
മസ്‌കത്ത്: ഒമാന്‍ സൈക്ലിംഗ് ടൂറിന്റെ (Oman Cycling Tour) ഇന്ന് നടന്ന മൂന്നാം ഘട്ട മത്സരത്തില്‍ ഡാനിഷ് സൈക്ലിസ്റ്റ് ചാര്‍മിംഗ് ആന്റണ്‍(Charmig Anthon ) ഒന്നാം സ്ഥാനം നേടി. ഇന്ന് രാവിലെ സീബ് വിലായത്തിലെ സുല്‍ത്താന്‍ ഖാബൂസ് യൂണിവേഴ്‌സിറ്റിയില്‍ നിന്നും ആരംഭിച്ച സൈക്ലിംഗ് 180 കിലോമീറ്റര്‍ താണ്ടി ഖുറിയാത്ത് അഖബ റോഡിലാണ് അവസാനിച്ചത്.
11 മണിക്ക് സുല്‍ത്താന്‍ ഖാബൂസ് യൂണിവേഴ്സിറ്റിയില്‍ നിന്ന് ആരംഭിച്ച് അല്‍ മവാലെ അല്‍ സഹ്വ ടവര്‍ റൗണ്ട് എബൌട്ട് ,മിലിട്ടറി ടെക്നോളജിക്കല്‍ കോളേജ് വഴി ജൂലൈ 23 സ്ട്രീറ്റിലൂടെ മസ്‌കറ്റ് ഗ്രാന്‍ഡ് മാളിന്റെ ട്രാഫിക് ലൈറ്റ് ഇന്റര്‍സെക്ഷന്‍ വഴി ജബല്‍ അമീറാത് റോഡിലൂടെ അല്‍ അമീറാത്ത് വിലായത്ത് കടന്നാണ് ഫിനിഷിങ് പോയിന്റ് ആയ ഖുറിയാത്ത് അഖബ റോഡിലെത്തിയത്.

നാളത്തെ സൈക്ലിംഗ് ടൂര്‍ 'ജബല്‍ അല്‍ സിഫഹ'യില്‍ നിന്നും ആരംഭിച്ച് 'മസ്‌കറ്റ് റോയല്‍ ഒപ്പേറ ഹൗസില്‍' അവസാനിക്കും. 119.5 കിലോമീറ്റര്‍ ദൂരമാണ് നാളത്തെ സൈക്ലിംഗ് മത്സര ദൂരം. ഫെബ്രുവരി പതിനാല് തിങ്കളാഴ്ച സുമേയില്‍ അല്‍ ഫെഹ്യാ റസ്റ്റ് ഹൗസില്‍ നിന്നും ആരംഭിക്കുന്ന സൈക്ലിംഗ് ജബല്‍ അക്തറില്‍ അവസാനിക്കും. അവസാന ദിവസം മസ്‌കറ് 'അല്‍ മൗജ്' മുതല്‍ മാത്ര കൊര്‍ണേഷ് വരെയായിരിക്കും സൈക്ലിംഗ് മത്സരം. ഫെബ്രുവരി പത്തിന് ആരംഭിച്ച ടൂര്‍ ഓഫ് ഒമാന്‍' സൈക്ലിങ് ഫെബ്രുവരി പതിനഞ്ചിനു അവസാനിക്കും. 891 കിലോമീറ്ററാണ് മത്സരത്തിന്റെ വിവിധ ഘട്ടങ്ങളിലായുള്ള ആകെ ദൂരം.