ഒരു കറക്കിക്കുത്ത്, ഒരു വിശ്വാസം, അയാൾക്ക് ലഭിച്ചത് എമിറേറ്റ്സ് ഡ്രോയുടെ 231 കോടി രൂപ
വയസ്സ് 56 ഒക്കെ ആകുമ്പോൾ നമ്മൾ ജീവിച്ച ജീവിതത്തെക്കുറിച്ച് അധികം പേരും ചിന്തിക്കുന്നത് സ്വാഭാവികമാണ്. ചെന്നൈയിൽ നിന്നുള്ള ശ്രീറാം രാജഗോപാലന്റെ കാര്യമെടുത്താൽ, ആ ചിന്ത ഇപ്പോൾ ചെന്നെത്തി നിൽക്കുന്നത് അധികമാർക്കും ലഭിക്കാത്ത ഒരു സൗഭാഗ്യത്തിലാണ്. എൻജിനീയറായി വിരമിച്ച അദ്ദേഹത്തിന്റെ ഒരു പ്രാർത്ഥന സഫലമായി. ആ പ്രാർത്ഥന... എമിറേറ്റ്സ് ഡ്രോയുടെ 231 കോടി രൂപ ജാക്ക്പോട്ട് എന്ന വമ്പൻ സമ്മാനത്തുകയാണ്.
മാർച്ച് 16-നാണ് അദ്ദേഹം എമിറേറ്റ്സ് ഡ്രോയിൽ ടിക്കറ്റെടുത്തത്, സ്വന്തം പിറന്നാളിന്റെ പിറ്റേന്ന്. ശ്രീറാമിന്റെ പ്രിയപ്പെട്ട അമ്മയുടെ ജന്മദിനം അതിന് ആറ് ദിവസം മുൻപായിരുന്നു. സ്ഥിരമായി എമിറേറ്റ്സ് ഡ്രോ ടിക്കറ്റെടുക്കുന്ന ശ്രീറാമിന് മുന്നിൽ പതിവില്ലാത്ത ഒരു കാര്യം ഇത്തവണ സംഭവിച്ചു -- Emirates Draw-യുടെ MEGA7 ഗെയിമിന്റെ ഏഴ് നമ്പറുകളും അദ്ദേഹം മാച്ച് ചെയ്തു.
ശ്രീറാമിന്റെ തലവര മാറ്റിയ ആ ഭാഗ്യനിമിഷം Tycheros ഓപ്പറേറ്റ് ചെയ്യുന്ന, ആഗോളതലത്തിൽ ശ്രദ്ധിക്കപ്പെട്ട Emirates Draw-യ്ക്കും ചരിത്രപരമായ ഒരു നിമിഷമായി. 231 കോടി രൂപയുടെ ജാക്ക്പോട്ട്. ഒരു സാധരണക്കാരന് തന്റെ ജീവിതം തന്നെ മാറ്റിമറിച്ച ഒരു വിജയം ഈ നറുക്കെടുപ്പ് സമ്മാനിച്ചപ്പോൾ, ലോകം മുഴുവനുള്ള മത്സരാർത്ഥികൾക്കും ഇതൊരു ശുഭപ്രതീക്ഷ നൽകി: എന്തും സാധ്യമാണ്.
കണ്ണടച്ച് സ്റ്റൈലസ് ഉപയോഗിച്ചാണ് ഫോണിൽ ശ്രീറാം നമ്പറുകൾ തെരഞ്ഞെടുത്തത്. അധികം വൈകാതെ എല്ലാം മാറ്റിമറിച്ച ആ ഫോൺകോളും എത്തി. “ഞാൻ ആദ്യം ഇത് വിശ്വസിച്ചില്ല. ഞാൻ നറുക്കെടുപ്പിന്റെ വീഡിയോ വീണ്ടും പ്ലേ ചെയ്തു, എന്നിട്ട് വിജയിച്ച നമ്പറിന്റെ സ്ക്രീൻഷോട്ട് എടുത്തു!” - ശ്രീറാം പറയുന്നു.
വളരെ ലളിതമായ, ഒരു മധ്യവർഗ കുടുംബത്തിൽ ജനിച്ച ശ്രീറാം പറയുന്നത് അദ്ദേഹത്തിന്റെ കരുത്തിന് പിന്നിൽ അമ്മയാണ് എന്നാണ്. “ഒരിക്കലും, ഒരു സാഹചര്യത്തിലും ഉപേക്ഷ അരുതെന്ന് പഠിപ്പിച്ചത് അമ്മയാണ്.”
ആ വിശ്വാസം അദ്ദേഹത്തെ നയിച്ചു. കുടുംബത്തിന്റെ മൂല്യങ്ങളെ ബഹുമാനിക്കുന്ന, സ്വപ്നം കാണാൻ കരുത്തു നൽകുന്ന ഒന്നായി അത് മാറി. 1998-ൽ ശ്രീറാം സൗദി അറേബ്യയിലേക്ക് പോയതാണ്. ഭാര്യയ്ക്കും രണ്ട് മക്കൾക്കും ഒപ്പമുള്ള ദീർഘകാലത്തെ പ്രവാസ ജീവിതത്തിന് ശേഷം വിരമിക്കൽ എടുത്ത് 2023-ൽ അദ്ദേഹം നാട്ടിലേക്ക് മടങ്ങി.
സ്വന്തം ആരോഗ്യപ്രശ്നങ്ങൾ അലട്ടിയപ്പോഴും ക്ഷീണിതയായ അമ്മയെ പരിചരിച്ചു. അപ്പോഴെല്ലാം അമ്മ പകർന്നുതന്ന വിശ്വാസം അദ്ദേഹം പിന്തുടരുന്നു. “ഗെയിമിൽ നിന്നും ഞാൻ ഇടവേള എടുത്തിരുന്നു. പിന്നെയോർത്തു, ഭാഗ്യം എന്നെത്തേടി വരുമ്പോൾ എന്റെ കൈയ്യിൽ ടിക്കറ്റ് ഇല്ലെങ്കിലോ? ആ സാധ്യത എനിക്ക് തള്ളിക്കളയാൻ കഴിയുമായിരുന്നില്ല.”
സ്ഥിരമായി അദ്ദേഹം എമിറേറ്റ്സ് ഡ്രോ കളിക്കുന്നുണ്ട്. “ചെറുതായാലും വലുതായാലും സാധ്യതകൾ ഉണ്ടല്ലോ, അത് തന്നെ വലിയ കാര്യമല്ലേ!”
“231 കോടി രൂപ നേടിയ ഞങ്ങളുടെ വിജയിക്ക് അഭിനന്ദനങ്ങൾ. അദ്ദേഹത്തിന്റെയും ഭാവി തലമുറയുടെയും ജീവിതം ഉറപ്പായും എന്നന്നേക്കുമായി മാറും! ഞങ്ങളുടെ ഗെയിമിന്റെ ചരിത്രത്തിലെ ഏറ്റവും വലിയ വ്യക്തിഗത വിജയമാണിത്. ഞങ്ങൾ സൃഷ്ടിച്ച ഈ ഗെയിം സത്യവും അളക്കാവുന്നതും പരിവർത്തനപരവുമാണെന്നതിന്റെ തെളിവ് കൂടെയാണിത്. ഗൾഫിൽ ജനിച്ച ഞങ്ങളുടെ ജൈത്രയാത്ര ഇപ്പോൾ ആഗോളതലത്തിലേക്ക് മാറുകയാണ്. എപ്പോഴും ഈ ഗെയിമുകളിൽ പങ്കെടുക്കുന്നവർ പറയുന്നതുപോലെ, നിങ്ങളെപ്പോഴും പ്രതീക്ഷിക്കും, പക്ഷേ അത് നിങ്ങളാണെന്ന് അറിയുന്ന നിമിഷം വരെ, നിങ്ങൾക്കാണ് ഭാഗ്യമെന്ന് നിങ്ങൾ തിരിച്ചറിയില്ല -- അതുപോലെ തന്നെയാണ് ഞങ്ങളുടെ കഥയും ലോകം മുഴുവൻ അലയടിക്കുന്നത്. കൂടുതൽ വിജയങ്ങൾ വരാനിരിക്കെ, ആളുകളുടെ ജീവിതത്തിൽ വലിയ വ്യത്യാസങ്ങൾക്ക് ഞങ്ങൾ പ്രതിജ്ഞാബദ്ധരാണ്. ഒരു ടിക്കറ്റ്, ഒരു സ്വപ്നം, ഓരോ അമൂല്യ നിമിഷം വീതം.” - Tycheros സി.ഇ.ഒ പോൾ സെബെസ്റ്റ്യൻ പറഞ്ഞു.
വിജയിയാണെന്ന് തിരിച്ചറിഞ്ഞ നിമിഷം ശ്രീറാം വിവരിച്ചത് “70% സന്തോഷം. 30% ഭയം.” എന്നാണ്. “ഇതൊരു വലിയ തുകയാണ്. ഇത്രയും വലിയ സമ്മാനം ലഭിച്ചിട്ടില്ല. പക്ഷേ എന്നെ എമിറേറ്റ്സ് ഡ്രോ അതിലൂടെ നയിച്ചു. ഇത് എനിക്ക് മാത്രമുള്ള വിജയമല്ല. എന്റെ കുടുംബത്തിന്, കുട്ടികൾക്ക്, ഇപ്പോൾ ഇത് വായിക്കുന്ന എല്ലാവർക്കും വേണ്ടിയുള്ളതാണ്. എല്ലാ അച്ഛന്മാരും അവരുടെ കുട്ടികളുടെ ഭാവി സംരക്ഷിക്കാൻ ആഗ്രഹിക്കും, ഇത് എനിക്കും ഭാവിയിലേക്ക് അവർക്കുള്ള സമ്പത്ത് സൃഷ്ടിക്കാനുള്ള അവസരമാണ്.”
സമൂഹത്തിന് തനിക്ക് ലഭിച്ച സമ്മാനത്തിൽ നിന്നും തിരികെ നൽകാനും അദ്ദേഹം ശ്രദ്ധിക്കുന്നുണ്ട്. “ജീവകാരുണ്യപ്രവർത്തികൾ പതിവാണ്. ഇപ്പോൾ എന്റെ ശ്രദ്ധയിലുള്ളത് കാൻസർ ആണ്. പ്രത്യേകിച്ചും കുഞ്ഞുങ്ങളിലെ കാൻസർ. അതിന് എതിരെയുള്ള പോരാട്ടത്തെ പിന്തുണയ്ക്കും. ക്ഷേത്രങ്ങളിൽ നിന്നും മുതൽ പ്രായമായവർ താമസിക്കുന്ന സ്ഥാപനങ്ങളിൽ വരെ കാൻസർ അനുബന്ധ കാര്യങ്ങൾക്ക് പണം പ്രയോജനപ്പെടുത്തും. ഒരുപാട് നന്മകൾ ചെയ്യാനുണ്ട്.” -- ശ്രീറാം പറയുന്നു.
ഗെയിമിലെ തന്റെ തന്ത്രവും അദ്ദേഹം വെളിപ്പെടുത്തുന്നു. “ആളുകൾ ഒരുപാട് തന്ത്രങ്ങളെക്കുറിച്ച് ആകുലപ്പെടും. പക്ഷേ, ഭാഗ്യം അങ്ങനെ എന്തെങ്കിലും ഫോർമുലയിലൂടെയല്ല വരുന്നത്. ഒരേയൊരു തന്ത്രം ഉത്തരവാദിത്തത്തോടെ കളിക്കുകയാണ്. നിങ്ങൾക്ക് താങ്ങാനാകുന്നത് വാങ്ങുക, ആ അനുഭവം ആസ്വദിക്കുക. അതാണ് ഉൾക്കൊള്ളേണ്ടത്.”
ഈ വിജയങ്ങൾ നേരാണോ എന്ന് സംശയിക്കുന്നവരോട് ശ്രീറാമിനോട് പറയാനുള്ളത്, “ഇന്റർനെറ്റിൽ ഒരുപാട് കോലാഹലങ്ങൾ ഉണ്ട്. ഭാഗ്യ നമ്പറുകൾ വിൽക്കുന്ന തട്ടിപ്പുണ്ട്. അല്ലെങ്കിൽ വ്യാജമാണെന്ന് പറയുന്നവർ ഉണ്ടാകാം. അതിലൊന്നും വീഴരുത്. സ്വന്തമായി പരീക്ഷിക്കുക, ഔദ്യോഗിക വെബ്സൈറ്റിനെ ആശ്രയിക്കുക.”
231 കോടി രൂപ ശ്രീറാമിനെ മാറ്റുമോ? “നേരത്തെ ഒരു സാധാരണ ജോലിക്കാരൻ എന്ന നിലയിൽ എനിക്കുള്ള ചോയ്സുകൾ ആകില്ല ഇനിയുള്ളത് എന്നത് സത്യമാണ്. എന്റെ ജീവിതം എങ്ങനെയാണ് എന്നതിൽ ഇത് മാറ്റം വരുത്താം, പക്ഷേ ഞാൻ ആരാണ് എന്നതിൽ മാറ്റം വരാൻ പോകുന്നില്ല.”
ശ്രീറാം അവശേഷിപ്പിക്കാൻ ആഗ്രഹിക്കുന്ന എന്തെങ്കിലും മഹത്വമുണ്ടോ എന്നതിന് അദ്ദേഹം ഉറപ്പിച്ചു പറയുന്ന മറുപടി ഇതാണ്: “ഞാനൊന്നും കണ്ടെത്തിയിട്ടില്ല. അല്ലെങ്കിൽ ഏതെങ്കിലും ഗ്രഹം കണ്ടുപിടിച്ചിട്ടില്ല. ഞാൻ ഭാഗ്യശാലിയാണ്. അതിന് എനിക്ക് നന്ദിയുണ്ട്. ആ അനുഗ്രഹം തുടരണമെന്നാണ് ആഗ്രഹം, കൂടാതെ ഞാൻ ചെയ്ത നന്മയുടെ പേരിൽ ഓർമ്മിക്കപ്പെടണം. തിരികെ നൽകാനുള്ള കഴിവ് തന്നെയാണ് ഈ വിജയത്തെ കൂടുതൽ അർത്ഥവത്താക്കുന്നത്.“
സമൂഹത്തിൽ വ്യത്യസ്തതയ്ക്കാണ് തന്നെയാണ് ശ്രീറാം ആഗ്രഹിക്കുന്നത്. മാത്രമല്ല ഇതിനോടകം തന്നെ അദ്ദേഹം ഒരു EASY6 ടിക്കറ്റും എടുത്തു കഴിഞ്ഞു.
ഭാഗ്യാന്വേഷികളായ ആയിരങ്ങളോടുള്ള അദ്ദേഹത്തിന്റെ ഉപദേശം പക്ഷേ ഇതാണ്: “നിങ്ങൾ പരാജയങ്ങൾ നേരിടും, വൈകാരിക നിമിഷങ്ങളുണ്ടാകും, സ്വയം ചോദ്യം ചെയ്യുന്ന സന്ദർഭങ്ങൾ ഉണ്ടാകും... എന്നാലും വീണ്ടും കളിക്കാനിറങ്ങും എന്ന് ഉറപ്പാക്കുക. ഒരു ടിക്കറ്റ് വാങ്ങുക, ആസ്വദിക്കുക, ഉത്തരവാദിതത്തോടെ കളിക്കുക. ഭാഗ്യം എപ്പോഴാണ് നിങ്ങളുടെ മേൽ പ്രകാശിക്കുക എന്ന് പറയാനാകില്ല. അത് തന്നെയാണ് ഞാനും ചെയ്തത്. അത് എല്ലാം മാറ്റുകയും ചെയ്തു.”
വമ്പൻ സമ്മാനം നേടാനുള്ള അടുത്ത അവസരം!
$27 മില്യൺ ഡോളർ MEGA7 ജാക്കോപ്ട്ട് വിജയിച്ചു കഴിഞ്ഞു. പക്ഷേ, മെയ് 25-ന് നടക്കുന്ന അടുത്ത നറുക്കെടുപ്പ് വിജയിക്കാനുള്ള പുതിയ അവസരങ്ങൾ തരും. ഫലങ്ങൾ 5 PM GMT പ്രഖ്യാപിക്കും. അടുത്ത വിജയി നിങ്ങളാകാം!
എങ്ങനെ കളിക്കും?
- 18+ പ്രായമുള്ള ലോകത്തിന്റെ എല്ലായിടത്ത് നിന്നുമുള്ള കളിക്കാർക്ക് ആഴ്ച്ചതോറുമുള്ള MEGA7 ഗെയിം കളിക്കാം
- emiratesdraw.com സന്ദർശിച്ച് രജിസ്റ്റർ ചെയ്യാം, അല്ലെങ്കിൽ അംഗങ്ങൾക്ക് sign in ചെയ്യാം. മൊബൈൽ ആപ്പും ഉപയോഗിക്കാം.
- ഏഴ് നമ്പറുകൾ തെരഞ്ഞെടുക്കാം, അല്ലെങ്കിൽ സിസ്റ്റം തനിയെ തെരഞ്ഞെടുക്കുന്ന നമ്പറുകൾ ഉപയോഗിക്കാം.
- കൂടുതൽ വിജയ സാധ്യതകൾക്കായി അഞ്ച് നറുക്കെടുപ്പുകൾ വരെ കളിക്കൂ.
എമിറേറ്റ്സ് ഡ്രോ
Tycheros ഉടമസ്ഥതയിലുള്ള എമിറേറ്റ്സ് ഡ്രോ ഗെയിമിങ് ലോകത്തെ ഏറ്റവും നവീനമായ നറുക്കെടുപ്പുകളിൽ ഒന്നാണ്. “For A Better Tomorrow,’ എന്ന ടാഗ് ലൈനിൽ പ്രവർത്തിക്കുന്ന ഈ ഗെയിം, മണിക്കൂറുകൾതോറുമോ ആഴ്ച്ചകൾ തോറുമോയുള്ള ഗെയിമുകൾ കളിക്കാൻ അവസരം നൽകുന്നതിനൊപ്പം ജീവിതം തന്നെ മാറ്റിമറിക്കുന്ന സമ്മാനങ്ങൾ നൽകുന്നു. 18 വയസ്സിന് മുകളിൽ പ്രായമുള്ള ലോകത്ത് എവിടെ നിന്നുള്ളവർക്കും ഇത് കളിക്കാം. സുതാര്യവും ഉത്തരവാദിത്തപരവുമായ ഗെയിമിങ് എമിറേറ്റ്സ് ഡ്രോ പ്രോത്സാഹിപ്പിക്കുന്നു. ഇതുവരെ AED 300 മില്യൺ സമ്മാനത്തുക നൽകിയിട്ടുള്ള എമിറേറ്റ്സ് ഡ്രോ, കുറഞ്ഞത് ഒരു മില്യൺ വിജയികളെയും 8 മില്യണയർമാരെയും സൃഷ്ടിച്ചു കഴിഞ്ഞു.
എമിറേറ്റ്സ് ഡ്രോ മെഗാ7
ലോകത്ത് എവിടെ നിന്നുള്ളവർക്കും കളിക്കാവുന്ന മെഗാ7, ആഴ്ച്ചതോറുമുള്ള 100 മില്യൺ ദിർഹം ($27 million) ജാക്ക്പോട്ടാണ്. AED 1,000 സമ്മാനം ലഭിക്കുന്ന ഏഴ് ഗ്യാരണ്ടീഡ് വിജയികൾക്കൊപ്പം, ഒരു ഭാഗ്യശാലിക്ക് AED 100,000 നേടാം. ഫലങ്ങൾ പ്രഖ്യാപിക്കുന്നത് എല്ലാ ഞായറാഴ്ച്ചയും 5 PM (GMT), 9 PM (GST), and 10:30 PM (IST).
കൂടുതൽ വിവരങ്ങൾക്ക്: Haneen Aweidah | +44 745 201 3344 | haneen.aweidah@emiratesdraw.com. ഉപയോക്താക്കൾക്കുള്ള പിന്തുണ: customersupport@emiratesdraw.com | സന്ദർശിക്കാം emiratesdraw.com | എല്ലാ സോഷ്യൽ മീഡിയ പ്ലാറ്റ്ഫോമുകളിലും ഫോളോ ചെയ്യൂ @emiratesdraw


