Asianet News MalayalamAsianet News Malayalam

ഷോപ്പിങ് മാളില്‍ നിന്ന് വീണ് പരിക്കേറ്റ് ചികിത്സയിലിരുന്ന മൂന്നു വയസ്സുകാരന്‍ മരിച്ചു

ഇക്കഴിഞ്ഞ 15നാണ് സംഭവം ഉണ്ടായത്. അപകടം നടന്ന ഉടന്‍ തന്നെ കുട്ടിയെ ആശുപത്രിയിലെത്തിച്ചിരുന്നു.

Child died after falling from shopping mall in Qatar
Author
Doha, First Published May 22, 2022, 9:36 PM IST

ദോഹ: ഖത്തറിലെ ലുസെയ്‌ലിലെ ഷോപ്പിങ് മാളില്‍ നിന്ന് വീണ് പരിക്കേറ്റ് ചികിത്സയില്‍ കഴിയുകയായിരുന്ന മൂന്നു വയസ്സുകാരന്‍ മരിച്ചതായി റിപ്പോര്‍ട്ട്. ലുസെയ്‌ലില്‍ അടുത്തിടെ പ്രവര്‍ത്തനം ആരംഭിച്ച ആഢംബര, ഫാഷന്‍ ഷോപ്പിങ് മാളായ പ്ലേസ് വെന്‍ഡോമിന്റെ മുകള്‍ നിലയില്‍ നിന്ന് വീണ് ഖാലിദ് വാലിദ് ബെസിസോ എന്ന കുട്ടിക്കാണ് ഗുരുതരമായി പരിക്കേറ്റത്.

ഇക്കഴിഞ്ഞ 15നാണ് സംഭവം ഉണ്ടായത്. അപകടം നടന്ന ഉടന്‍ തന്നെ കുട്ടിയെ ആശുപത്രിയിലെത്തിച്ചിരുന്നു. ചികിത്സയിലിരുന്ന കുട്ടി ഇന്ന് മരണപ്പെട്ടതായി പ്രാദേശി മാധ്യമം റിപ്പോര്‍ട്ട് ചെയ്തു. അപകടം നടന്നതെങ്ങനെയെന്ന കാര്യങ്ങളില്‍ അന്വേഷണം പുരോഗമിക്കുകയാണ്. അന്വേഷണവുമായി സഹകരിച്ചാണ് പ്രവര്‍ത്തിക്കുന്നതെന്ന് പ്ലേസ് വെന്‍ഡോം മാനേജ്‌മെന്റ് വ്യക്കതമാക്കിയിരുന്നു.

ബാത്ത് ടബ്ബുകളില്‍ ഒളിപ്പിച്ച് മയക്കുമരുന്ന് കടത്താനുള്ള ശ്രമം കസ്റ്റംസ് പിടികൂടി

ദോഹ: ഖത്തറിലേക്ക് നിരോധിത വസ്‍തുക്കള്‍ കടത്താനുള്ള ശ്രമം കാര്‍ഗോ ആന്റ് പ്രൈവറ്റ് കസ്റ്റംസ് അധികൃതര്‍ തടഞ്ഞു. രാജ്യത്തേക്ക് ബാത്ത് ടബ്ബുകള്‍ കൊണ്ടുവന്ന ഒരു ഷിപ്‍മെന്റില്‍ ഒളിപ്പിച്ചാണ് മയക്കുമരുന്നുകള്‍ കൊണ്ടുവന്നത്. ഇന്നാല്‍ പരിശോധനയില്‍ പിടികൂടുകയായിരുന്നു 

1.057 കിലോഗ്രാം ഹെറോയിനും മറ്റൊരു വിഭാഗത്തില്‍പെട്ട 1.504 കിലോഗ്രാം മയക്കുമരുന്നുമാണ് പിടിച്ചെടുത്തത്. ഇവയുടെ ചിത്രങ്ങള്‍ കസ്റ്റംസ് അധികൃതര്‍ ഔദ്യോഗിക ട്വിറ്റര്‍ അക്കൗണ്ടിലൂടെ പുറത്തുവിട്ടു. രാജ്യത്തേക്ക് നിരോധിത വസ്‍തുക്കള്‍ കൊണ്ടുവരരുതെന്ന് നിരന്തരം മുന്നറിയിപ്പ് നല്‍കുന്ന കാര്യം കസ്റ്റംസ് ഓര്‍മിപ്പിച്ചു. ഇത്തരം ശ്രമങ്ങള്‍ പിടികൂടാന്‍ പരിശീലനം സിദ്ധിച്ച ഉദ്യോഗസ്ഥരും അത്യാധുനിക ഉപകരണങ്ങളും കസ്റ്റംസിനുണ്ടെന്നും അധികൃതര്‍ പറഞ്ഞു. യാത്രക്കാരുടെ ശരീരഭാഷ നിരീക്ഷിച്ച് പോലും കള്ളക്കടത്ത് ശ്രമങ്ങള്‍ തടയാന്‍ സാധിക്കുമെന്നും അധികൃതര്‍ പറഞ്ഞു.

Follow Us:
Download App:
  • android
  • ios