കളിസ്ഥലങ്ങള്‍ പോലെ തിരക്കുള്ള സ്ഥലങ്ങളിലേക്ക് കുട്ടികളെ കൊണ്ടുപോകുന്നത് ഒഴിവാക്കണം. ആരോഗ്യ സുരക്ഷ ഉറപ്പാക്കാനായി, അംഗീകാരമുള്ള ഫേസ് മാസ്‍കുകള്‍ തന്നെ എല്ലാവരും ധരിക്കുകയും വേണമെന്നും ഡോ. ഫരീദ പറഞ്ഞു. 

അബുദാബി: കൊവിഡ് വൈറസ് ബാധയില്‍ നിന്നുള്ള സുരക്ഷ മുന്‍നിര്‍ത്തി, മൂന്ന് വയസിന് മുകളില്‍ പ്രായമുള്ള കുട്ടികളും മാസ്ക് ധരിക്കണമെന്ന് യുഎഇ ആരോഗ്യ മേഖലാ വക്താവ് ഡോ. ഫരീദ അല്‍ ഹുസൈനി പറഞ്ഞു. മൂന്ന് വയസില്‍ താഴെയുള്ല കുട്ടികളെ ഫേസ്‍ ഷീല്‍ഡ് ധരിപ്പിക്കണമെന്നും യുഎഇ നീതി മന്ത്രാലയം സംഘടിപ്പിച്ച ചര്‍ച്ചയില്‍ പങ്കെടുക്കവെ അവര്‍ അഭിപ്രായപ്പെട്ടു.

കളിസ്ഥലങ്ങള്‍ പോലെ തിരക്കുള്ള സ്ഥലങ്ങളിലേക്ക് കുട്ടികളെ കൊണ്ടുപോകുന്നത് ഒഴിവാക്കണം. ആരോഗ്യ സുരക്ഷ ഉറപ്പാക്കാനായി, അംഗീകാരമുള്ള ഫേസ് മാസ്‍കുകള്‍ തന്നെ എല്ലാവരും ധരിക്കുകയും വേണമെന്നും ഡോ. ഫരീദ പറഞ്ഞു. ശ്വസന സംബന്ധമായവ ഉള്‍പ്പെടെ ഗുരുതരമായ അസുഖങ്ങളുള്ള കുട്ടികള്‍ മാസ്‍ക് ധരിക്കേണ്ടതില്ലെന്ന് യുഎഇ അധികൃതര്‍ നേരത്തെ തന്നെ അറിയിച്ചിരുന്നു. അസ്വസ്ഥത കാരണം മാസ്‍ക് ധരിക്കാന്‍ വിസമ്മതിക്കുകയും അവ എടുത്തുമാറ്റുകയും ചെയ്യുന്ന കുട്ടികള്‍ക്കും ഇളവ് ലഭിക്കും.