മസ്കത്ത്:  ഇന്ത്യന്‍ സോഷ്യല്‍ ക്ലബ്‌ കേരളവിംഗിന്റെ ആഭിമുഖ്യത്തില്‍ ശിശുദിനാഘോഷം സംഘടിപ്പിച്ചു. കേരള വിംഗ് ഓഫീസ് ഹാളില്‍ നടന്ന പരിപാടിയില്‍ മാധ്യമ പ്രവര്‍ത്തകന്‍ എന്‍.പി  ചന്ദ്രശേഖരന്‍ കുട്ടികള്‍ക്ക് ശിശുദിന സന്ദേശം നല്‍കി.

കുട്ടികള്‍ അവതരിപ്പിച്ച കവിതകള്‍, നാടന്‍ പാട്ടുകള്‍, നൃത്തനൃത്യങ്ങള്‍ തുടങ്ങിയവ സദസ്സിന് മിഴിവേകി. ബാലവേദി ഭാരവാഹികളായ ഗോപിക ബാബുരാജ്, ആകാശ് രമേഷ്, ആദിത്യന്‍ നയന്‍താര അനില്‍ എന്നിവര്‍ പരിപാടികള്‍ക്ക് നേതൃത്വം നല്‍കി. ഇന്ത്യന്‍ സ്കൂള്‍ ബോര്‍ഡ്‌ മുന്‍ ഫിനാന്‍സ് ഡയറക്ടര്‍ അംബുജാക്ഷന്‍, മലയാളം മിഷന്‍ ഒമാന്‍ ചാപ്റ്റര്‍ ചീഫ് കോഡിനേറ്റര്‍ സന്തോഷ്‌ കുമാര്‍ തുടങ്ങിയവര്‍ പങ്കെടുത്തു.