Asianet News MalayalamAsianet News Malayalam

ചൈനയ്ക്കും സൗദിക്കുമിടയിൽ വിമാന സർവീസ് തുടങ്ങാൻ എയര്‍ലൈൻ

നാല് പാസഞ്ചർ വിമാനങ്ങളും മൂന്ന് എയർ കാർഗോ വിമാനങ്ങളുമാണ് സർവിസ് നടത്തുക.

China Southern Airlines to start services between china and saudi
Author
First Published Apr 10, 2024, 7:00 PM IST

റിയാദ്: ചൈനക്കും സൗദി അറേബ്യക്കുമിടയിൽ റഗുലർ വിമാന സർവിസുകൾ നടത്താൻ ചൈന സതേൺ എയർലൈൻസിന് സിവിൽ ഏവിയേഷൻ അതോറിറ്റി അംഗീകാരം നൽകി. ഏപ്രിൽ 16 മുതലാണ് റിയാദിൽ നിന്ന് ബീജിങ്, ഗ്വാസ്നോ, ഷെൻഷൻ എന്നിവിടങ്ങളിലേക്ക് വിമാനങ്ങളുണ്ടാവുക. യാത്രാവിമാനങ്ങൾക്ക് പുറമെ കാർഗോ വിമാനങ്ങളുമുണ്ടാവും.

നാല് പാസഞ്ചർ വിമാനങ്ങളും മൂന്ന് എയർ കാർഗോ വിമാനങ്ങളുമാണ് സർവിസ് നടത്തുക. എയർ കണക്റ്റിവിറ്റി വർധിപ്പിക്കുന്നതിനും വ്യോമഗതാഗത ശൃംഖല വികസിപ്പിക്കുന്നതിനുമുള്ള ജനറൽ സിവിൽ ഏവിയേഷൻ അതോറിറ്റിയുടെ നിരന്തരമായ ശ്രമങ്ങളുടെ ചട്ടക്കൂടിനുള്ളിലാണ് ഈ നടപടി. സൗദിയെ ഒരു ആഗോള ലോജിസ്റ്റിക് പ്ലാറ്റ്ഫോം ആക്കുന്നതിനും യാത്രയ്‌ക്കായി പുതിയ ചക്രവാളങ്ങൾ തുറക്കുന്നതിനുമുള്ള ‘വിഷൻ 2030’ ലക്ഷ്യങ്ങൾ കൈവരിക്കുന്നതിനുമാണിത്.

Read Also - പ്രവാസി മലയാളികളേ സന്തോഷിക്കാൻ വകയുണ്ട്; കേരളത്തിലേക്ക് 28 പ്രതിവാര സര്‍വീസുകൾ, സമ്മര്‍ ഷെഡ്യൂളുമായി എയര്‍ലൈൻ

പുതിയ സര്‍വീസുകൾ ഉടൻ, ചില സെക്ടറിൽ സര്‍വീസുകൾ കൂട്ടി എയര്‍ ഇന്ത്യ എക്‌സ്പ്രസ് 

അബുദാബി: എയര്‍ ഇന്ത്യ എക്‌സ്പ്രസ് മേയ് ഒന്നു മുതല്‍ റാസല്‍ഖൈമയില്‍ നിന്ന് കണ്ണൂരിലേക്ക് പുതിയ സര്‍വീസ് ആരംഭിക്കുന്നു. മേയ് രണ്ട് മുതല്‍ ലഖ്‌നൗവിലേക്കും പുതിയ സര്‍വീസ് തുടങ്ങുകയാണ്.

അതേസമയം അബുദാബിയില്‍ നിന്ന് കണ്ണൂര്‍, കൊച്ചി, മുംബൈ സെക്ടറിലേക്കുള്ള സര്‍വീസ് വര്‍ധിപ്പിച്ചിട്ടുമുണ്ട്. റാസല്‍ഖൈമയിൽ നിന്ന് കണ്ണൂരിലേക്ക് ചൊവ്വ, ബുധന്‍, വെള്ളി ദിവസങ്ങളില്‍ ആഴ്ചയില്‍ മൂന്ന് വിമാന സര്‍വീസാണ് ആദ്യം ഉണ്ടാകുക. കണ്ണൂരിൽ നിന്ന് വൈകിട്ട് 6.15ന് പുറപ്പെടുന്ന വിമാനം യുഎഇ സമയം രാത്രി 8.45ന് റാസൽഖൈമയിൽ ഇറങ്ങും. തിരിച്ച് റാസൽഖൈമയിൽനിന്ന് രാത്രി 9.45ന് പുറപ്പെടുന്ന വിമാനം പുലർച്ചെ 3.10ന് കണ്ണൂരിൽ ഇറങ്ങും. 

അബുദാബിയില്‍ നിന്ന് ആഴ്ചയില്‍ ആറ് സര്‍വീസുണ്ടായിരുന്ന കൊച്ചിയിലേക്ക് 24 മുതല്‍ പ്രതിദിന സര്‍വീസാണ് ഉള്ളത്. ഞായറാഴ്ചകളിലെ പുതിയ സർവീസ് രാത്രി 11.55ന് പുറപ്പെട്ട് പുലർച്ചെ 5.35ന് നെടുമ്പാശേരിയിൽ ഇറങ്ങും.ഈ മാസം 15 മുതല്‍ അബുദാബിയില്‍ നിന്ന് മുംബൈയിലേക്ക് പ്രതിദിന സര്‍വീസ് ഉണ്ടാകും. രാത്രി 10.50ന് പുറപ്പെടുന്ന വിമാനം പുലർച്ചെ 3.10ന് മുംബൈയിൽ എത്തും.

മേയ് മുതല്‍ അബുദാബിയില്‍ നിന്ന് കണ്ണൂരിലേക്ക് നാല് അധിക സര്‍വീസ് ആരംഭിക്കും. ഞായർ, തിങ്കൾ, വ്യാഴം, ശനി ദിവസങ്ങളിൽ അബുദാബിയിൽ നിന്ന് രാത്രി 9.55ന് പുറപ്പെടുന്ന വിമാനം പുലർച്ചെ 3.20ന് കണ്ണൂരിലെത്തും. നേരത്തെ ആഴ്ചയിൽ 6 ദിവസമായിരുന്നു സർവീസ്. മേയ് മുതൽ ഇത് പ്രതിദിന സർവീസ് ആകുന്നതിനൊപ്പം തിങ്കൾ, വ്യാഴം, ശനി ദിവസങ്ങളിൽ രണ്ട് സർവീസുകളുമുണ്ടാകും.

പുതുക്കിയ ഷെഡ്യൂൾ പ്രകാരം എയർ ഇന്ത്യ എക്സ്പ്രസിന്റെ അബുദാബി - ഇന്ത്യ സെക്ടറിലെ സർവീസുകൾ ആഴ്ചയിൽ 31ൽ നിന്ന് 43 ആയി ഉയരും. പുതിയ സർവീസുകൾ പ്രാബല്യത്തിൽ വരുന്നതോടെ എയർ ഇന്ത്യ എക്സ്പ്രസിൽ അബുദാബിയിൽ നിന്ന് ഇന്ത്യയിലേക്ക് ആഴ്ചയിൽ 2222 പേർക്ക് കൂടി യാത്ര ചെയ്യാനാകും.

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് യുട്യൂബില്‍ കാണാം...


Follow Us:
Download App:
  • android
  • ios