ഞായറാഴ്ച വൈകുന്നേരമാണ് അന്ത്യം സംഭവിച്ചത്. കട്ടപ്പന പൊരിയത്ത് പരേതനായ പി എം ജോര്‍ജിന്റെ ഭാര്യയാണ്.
കുവൈത്ത് സിറ്റി: ഏഷ്യാനെറ്റ് ന്യൂസ് കുവൈത്ത് ബിസിനസ് കോ ഓര്‍ഡിനേറ്ററും കണക്ഷന്‍സ് മീഡിയ ഡയറക്ടറുമായ നിക്‌സണ്‍ ജോര്‍ജിന്റെ മാതാവ് ചിന്നമ്മ ജോര്‍ജ് (80) നിര്യാതയായി. ഞായറാഴ്ച വൈകുന്നേരമാണ് അന്ത്യം സംഭവിച്ചത്.
കട്ടപ്പന പൊരിയത്ത് പരേതനായ പി എം ജോര്‍ജിന്റെ ഭാര്യയാണ്. സംസ്‌കാരം ചൊവ്വാഴ്ച 11 മണിക്ക് കട്ടപ്പന കല്‍തൊട്ടി ഹോളി ഫാമിലി പള്ളി സെമിത്തേരിയില്‍. മറ്റ് മക്കള്‍- മേഴ്‌സി(തിരുവനന്തപുരം), ജാന്‍സി (പാല), ജയ്‌സണ്‍ (കുവൈത്ത്), ജൂലി (കട്ടപ്പന). മരുമക്കള്‍ - സിറിള്‍, സണ്ണി, ആശ മോള്‍ (സ്റ്റാഫ് നഴ്‌സ്, കുവൈത്ത് എം ഒ എച്ച് ), ജാസ്മിന്‍ (കുവൈത്ത്), ബിജു കട്ടപ്പന.
Read More - മക്കളെ സന്ദര്‍ശിക്കാന്‍ യുഎഇയിലെത്തിയ മലയാളി പ്രഭാത സവാരിക്കിടെ കുഴഞ്ഞുവീണ് മരിച്ചു
സന്ദര്‍ശക വിസയിലെത്തിയ പ്രവാസി മലയാളി മരിച്ചു
അബുദാബി: സന്ദര്‍ശക വിസയിലെത്തിയ മലയാളി യുഎഇയില്‍ മരിച്ചു. പത്തനംതിട്ട ഏനാത്ത് എലങ്ങമംഗലം സ്വദേശി പാലത്തടത്തില്‍ പുത്തന്‍വീട് സാജു വര്‍ഗീസ് (41) ആണ് അല്‍ ഐനില്‍ മരിച്ചത്. മൃതദേഹം അല്‍ ഐന്‍ ഹോസ്പിറ്റല്‍ മോര്‍ച്ചറിയില്‍ സൂക്ഷിച്ചിരിക്കുകയാണ്. നടപടിക്രമങ്ങള്‍ പൂര്‍ത്തിയാക്കി മൃതദേഹം നാട്ടിലെത്തിക്കും. പിതാവ്: ഗീവര്‍ഗീസ്, മാതാവ്: പൊന്നമ്മ.
Read More - സൗദി അറേബ്യയില്‍ വ്യത്യസ്ത അപകടങ്ങളിൽ മൂന്ന് മരണം
ചികിത്സയിലായിരുന്ന പ്രവാസി മലയാളി മരിച്ചു
ദുബൈ: യുഎഇയില്‍ പനി ബാധിച്ച് ചികിത്സയിലായിരുന്ന പ്രവാസി മലയാളി മരിച്ചു. കായംകുളം കണ്ടല്ലൂര്‍ വൈക്കത്തുശ്ശേരിയില്‍ വീട്ടില്‍ അജിത് ചന്ദ്രന്‍ (44) ആണ് മരിച്ചത്. പനി ബാധിച്ച് ഒരു മാസത്തോളമായി അദ്ദേഹം ചികിത്സയിലായിരുന്നു. പ്രവാസി സംഘടനയായ 'ഓര്‍മ'യുടെ സജീവ പ്രവര്‍ത്തകനായിരുന്ന അജിത് ചന്ദ്രന്‍ അവിവാഹിതനാണ്. പിതാവ് - പരേതനായ ജി. ചന്ദ്രസേനന്‍. മാതാവ് - പി.കെ ശാന്തമ്മ. സഹോദരന്‍ - അശ്വിന്‍ ചന്ദ്രന്‍.
