നാല്‍പ്പതു വയസ്സുള്ള സുഡാനിയുടെ വയറിന് നേരെ രണ്ടു തവണയും കാലിന് നേര്‍ക്ക് ഒരു തവണയും വെടിയുതിര്‍ത്തു.

റിയാദ്: സൗദി അറേബ്യയിലെ മക്കയില്‍ പ്രവാസി യുവാവിനെ വെടിവെച്ചു പരിക്കേല്‍പ്പിച്ചയാള്‍ അറസ്റ്റില്‍. സുഡാനി പൗരനെ വെടിവെച്ച് പരിക്കേല്‍പ്പിച്ച സൗദി യുവാവിനെയാണ് അസീസിയ പൊലീസ് അറസ്റ്റ് ചെയ്തത്. അസീസിയ ഡിസ്ട്രിക്ടില്‍ വെച്ചാണ് 36കാരന് നേരെ യുവാവ് നിറയൊഴിച്ചത്. 

നാല്‍പ്പതു വയസ്സുള്ള സുഡാനിയുടെ വയറിന് നേരെ രണ്ടു തവണയും കാലിന് നേര്‍ക്ക് ഒരു തവണയും വെടിയുതിര്‍ത്തു. പരിക്കേറ്റ സുഡാനി പൗരന്‍ മക്ക അല്‍നൂര്‍ ആശുപത്രിയില്‍ തീവ്രപരിചരണ വിഭാഗത്തില്‍ ചികിത്സയിലാണ്. സംഭവം കണ്ടു നിന്നവരാണ് പൊലീസില്‍ വിവരം അറിയിച്ചത്. മുന്‍ വൈരാഗ്യത്തെ തുടര്‍ന്ന് സുഡാനിയെ കൊലപ്പെടുത്തുമെന്ന് സൗദി യുവാവ് നേരത്തെ ഭീഷണിപ്പെടുത്തിയിരുന്നു. ഈ കേസ് പിന്നീട് പൊലീസ് സ്റ്റേഷനില്‍ വെച്ച് ഒത്തുതീര്‍പ്പിലെത്തിയിരുന്നു.

Read More: ഉറങ്ങിക്കിടന്ന പതിനൊന്നുകാരിയെ കുത്തിക്കൊലപ്പെടുത്തി; വീട്ടുജോലിക്കാരിയുടെ വധശിക്ഷ നടപ്പിലാക്കി

എംബസിയുടെ പേരില്‍ വ്യാജ രേഖയുണ്ടാക്കി തട്ടിപ്പ്; നാല് പേര്‍ക്ക് ശിക്ഷ

റിയാദ്: സൗദി അറേബ്യന്‍ എംബസിയുടെ പേരില്‍ വ്യാജരേഖയുണ്ടാക്കി സാമ്പത്തിക തട്ടിപ്പ് നടത്തിയ സംഭവത്തില്‍ നാല് പേര്‍ക്ക് ശിക്ഷ വിധിച്ചു. ഒരു വിദേശരാജ്യത്തെ സൗദി എംബസിയുടെ പേരില്‍ വ്യാജ രേഖകളുണ്ടാക്കിയ നാല് സൗദി പൗരന്മാരാണ് ശിക്ഷിക്കപ്പെട്ടത്. പ്രതികള്‍ക്ക് 20 വര്‍ഷം വരെ ജയില്‍ ശിക്ഷയും നാല് ലക്ഷം സൗദി റിയാല്‍ പിഴയും കോടതി ശിക്ഷ വിധിച്ചു. ഇതിന് പുറമെ വ്യാജരേഖ ചമച്ച് തട്ടിയെടുത്ത വസ്‍തുവകകള്‍ തിരികെ നല്‍കുകയും അവയുടെ യഥാര്‍ത്ഥ ഉടമകള്‍ക്ക് കൈമാറി. കൃത്രിമമായി തയ്യാറാക്കിയ രേഖകള്‍ ഉപയോഗിച്ച് മറ്റുള്ളവരുടെ സ്വത്ത് തട്ടിയെടുത്തെന്നും കേസ് രേഖകള്‍ വ്യക്തമാക്കുന്നു.

Read More:  അതിര്‍ത്തി വഴി വന്‍തോതില്‍ ലഹരിമരുന്ന് കടത്ത്; 300 കിലോ ഹാഷിഷ് പിടികൂടി

തെറ്റായ വിവരങ്ങള്‍ ഉള്‍ക്കൊള്ളിച്ചായിരുന്നു വിദേശത്തെ സൗദി എംബസിയുടെ പേരില്‍ തട്ടിപ്പ് സംഘം കൃത്രിമമായി രേഖകളുണ്ടാക്കിയതെന്നും ഇത് തിരിച്ചറിഞ്ഞതോടെ ഇവരെ അറസ്റ്റ് ചെയ്‍ത് ബന്ധപ്പെട്ട കോടതിയില്‍ വിചാരണയ്ക്കായി ഹാജരാക്കിയെന്നും പബ്ലിക് പ്രോസിക്യൂഷന്‍ ഉദ്യോഗസ്ഥര്‍ പറഞ്ഞു. ഔദ്യോഗിക രേഖകളില്‍ കൃത്രിമം കാണിക്കുന്നതും രേഖകള്‍ വ്യാജമായി ഉണ്ടാക്കുന്നതും സൗദി അറേബ്യയില്‍ ഗുരുതരമായ കുറ്റങ്ങളാണ്.