. വാദിയില്‍ മുങ്ങിയ പൗരനെ സിവില്‍ ഡിഫന്‍സ് ആന്‍ഡ് ആംബുലന്‍സ് വിഭാഗം പുറത്തെടുത്ത് ആശുപത്രിയിലെത്തിച്ചെങ്കിലും മരണപ്പെടുകയായിരുന്നു.

മസ്‌കറ്റ്: ഒമാനില്‍ സ്വദേശി യുവാവ് വാദിയില്‍ മുങ്ങി മരിച്ചു. തിങ്കളാഴ്ചയാണ് സംഭവം. വാദിയില്‍ മുങ്ങിയ പൗരനെ സിവില്‍ ഡിഫന്‍സ് ആന്‍ഡ് ആംബുലന്‍സ് വിഭാഗം പുറത്തെടുത്ത് ആശുപത്രിയിലെത്തിച്ചെങ്കിലും മരണപ്പെടുകയായിരുന്നു.

വാദി ദര്‍ബാത്തില്‍ ഒരാള്‍ മുങ്ങിത്താഴുന്നെന്ന റിപ്പോര്‍ട്ട് ലഭിച്ച ഉടന്‍ ദോഫാര്‍ ഗവര്‍ണറേറ്റില്‍ നിന്നുള്ള സിവില്‍ ഡിഫന്‍സ് ആന്‍ഡ് ആംബുലന്‍സ് സംഘം സ്ഥലത്തെത്തിയതായി സിവില്‍ ഡിഫന്‍സ് ആന്‍ഡ് ആംബുലന്‍സ് അതോറിറ്റി പ്രസ്താവനയില്‍ അറിയിച്ചു. വെള്ളച്ചാട്ടങ്ങളിലും ബീച്ചുകളിലും വാദികളിലും നീന്തരുതെന്ന് അതോറിറ്റി സന്ദര്‍ശകര്‍ക്ക് മുന്നറിയിപ്പ് നല്‍കി. 

ഒമാനിലെ വിവിധ പ്രദേശങ്ങളില്‍ ശക്തമായ മഴയ്‍ക്കും വെള്ളക്കെട്ടിനും സാധ്യതയെന്ന് പ്രവചനം

Scroll to load tweet…

പ്രവാസികളുടെ താമസ സ്ഥലത്ത് നടത്തിയ റെയ്ഡില്‍ വന്‍ മദ്യശേഖരം പിടിച്ചെടുത്തു

മസ്‍കത്ത്: ഒമാനില്‍ പ്രവാസികളുടെ താമസ സ്ഥലങ്ങളില്‍ നടത്തിയ പരിശോധനയില്‍ വന്‍ മദ്യശേഖരം പിടികൂടി. വിതരണം ചെയ്യാനായി സൂക്ഷിച്ചിരുന്ന മദ്യാമണ് പിടിച്ചെടുത്തതെന്ന് ഒമാന്‍ കസ്റ്റംസ് പുറത്തിറക്കിയ ഔദ്യോഗിക പ്രസ്‍താവനയില്‍ വ്യക്തമാക്കുന്നു.

നിയമലംഘനം; ഒമാനില്‍ നിരവധി സ്വകാര്യ കമ്പനികള്‍ക്കെതിരെ നടപടി

മസ്‍കത്തിലെ സീബ് വിലായത്തില്‍ രണ്ടിടങ്ങളിലാണ് ഡിപ്പാര്‍ട്ട്മെന്റ് ഓഫ് ഇന്‍വെസ്റ്റിഗേഷന്‍ ആന്റ് റിസ്‍ക് അസെസ്മെന്റ് ഉദ്യോഗസ്ഥര്‍ പരിശോധന നടത്തിയത്. ഇതുമായി ബന്ധപ്പെട്ട് നാല് പേരെ പരിശോധനകള്‍ക്കിടെ ഉദ്യോഗസ്ഥര്‍ അറസ്റ്റ് ചെയ്‍തു. പിടിച്ചെടുത്ത സാധനങ്ങളുടെ ചിത്രങ്ങള്‍ ഒമാന്‍ കസ്റ്റംസ് അധികൃതര്‍ സാമൂഹിക മാധ്യമങ്ങളില്‍ പ്രസിദ്ധീകരിച്ചു.പിടിയിലായവര്‍ ഏഷ്യന്‍ വംശജരാണെന്ന വിവരം മാത്രമാണ് അധികൃതര്‍ പുറത്തുവിട്ടത്. ഇവര്‍ ഏത് രാജ്യക്കാരാണെന്നത് ഉള്‍പ്പെടെ മറ്റ് വിവരങ്ങളൊന്നും ലഭ്യമല്ല.