മസ്‍കത്ത്: മസ്‍കത്ത് നഗരത്തിലെ സിറ്റി  ബസ് സര്‍വീസ് ഞായറാഴ്‍ച പുനഃരാരംഭിക്കുമെന്ന് മവസലാത് ബസ് അധികൃതർ അറിയിച്ചു. കൊവിഡ് വ്യാപനത്തെ തുടർന്ന് നിർത്തിവച്ചിരുന്ന ബസ് സർവീസ് ആരംഭിക്കുന്നത് പ്രവാസികള്‍ക്ക് ഉൾപ്പെടുന്ന ഗുണകരമാവും. സലാല നഗരത്തിലെ സർവീസുകൾ ഒക്ടോബര്‍ പതിനെട്ടിന് ആരംഭിക്കുമെന്നാണ് അറിയിച്ചിരിക്കുന്നത്.