ലാപ്‍ടോപ് എടുക്കാന്‍ മറന്നുവെന്ന് മനസിലാക്കി യുവതി ഉടന്‍ തിരികെ ചെന്നെങ്കിലും ലാപ്‍ടോപ് അവിടെയുണ്ടായിരുന്നില്ല. ഉടന്‍ പൊലീസിനെ വിളിച്ച് മോഷണവിവരം അറിയിച്ചു. തുടര്‍ന്ന് നടത്തിയ അന്വേഷണത്തിനൊടുവിലാണ് ഫിലിപ്പൈന്‍ സ്വദേശികളായ രണ്ട് സ്ത്രീ തൊഴിലാളികളാണ് മോഷണം നടത്തിയതെന്ന് മനസിലായത്.
ദുബായ്: സൂപ്പര്‍മാര്‍ക്കറ്റിലെ ടോയ്‍ലറ്റില്‍ മറുന്നുവെച്ച ലാപ്‍ടോപ് മോഷ്ടിച്ചതിന് രണ്ട് ശുചീകരണ തൊഴിലാളികളെ ദുബായ് പൊലീസ് അറസ്റ്റ് ചെയ്തു. സ്വദേശിയായ യുവതിയാണ് 21,000 ദിര്‍ഹം വിലയുള്ള മാക്ബുക് പ്രോ ലാപ്‍ടോപ് കംപ്യൂട്ടര്‍ ശുചിമുറിയില്‍ മറന്നുവെച്ചത്.
ലാപ്‍ടോപ് എടുക്കാന്‍ മറന്നുവെന്ന് മനസിലാക്കി യുവതി ഉടന്‍ തിരികെ ചെന്നെങ്കിലും ലാപ്‍ടോപ് അവിടെയുണ്ടായിരുന്നില്ല. ഉടന്‍ പൊലീസിനെ വിളിച്ച് മോഷണവിവരം അറിയിച്ചു. തുടര്‍ന്ന് നടത്തിയ അന്വേഷണത്തിനൊടുവിലാണ് ഫിലിപ്പൈന്‍ സ്വദേശികളായ രണ്ട് സ്ത്രീ തൊഴിലാളികളാണ് മോഷണം നടത്തിയതെന്ന് മനസിലായത്. ഇവരെ അറസ്റ്റ് ചെയ്ത് കോടതിയില്‍ ഹാജരാക്കുകയായിരുന്നു. തങ്ങള്‍ ലാപ്‍ടോപ് കണ്ടുവെന്നല്ലാതെ മോഷണം നടത്തിയിട്ടില്ലെന്ന് ഇവര്‍ വാദിച്ചുവെങ്കിലും കോടതി അംഗീകരിച്ചില്ല. മൂന്ന് മാസം തടവ് ശിക്ഷയാണ് പ്രതികള്‍ക്ക് കോടതി വിധിച്ചത്.
