Asianet News MalayalamAsianet News Malayalam

ഗ്ലാസ് വൃത്തിയാക്കുന്നതിനിടെ ക്രെയിന്‍ തകരാറിലായി; 17-ാം നിലയില്‍ കുടുങ്ങിയ തൊഴിലാളികളെ രക്ഷപ്പെടുത്തി

ഗ്ലാസ് വൃത്തിയാക്കാനായി തൊഴിാളികളെ ഉയരത്തിലേക്ക് എത്തിക്കാന്‍ ഉപയോഗിച്ച ക്രെയിന്‍ പാതിവഴിയില്‍ പണി മുടക്കുകയായിരുന്നു. ഇതിടെ സിവില്‍ ഡിഫന്‍സ് അധികൃതരെ വിവരമറിയിച്ചു.

Cleaners trapped in crane on high rise building in Bahrain rescued by civil defence
Author
Manama, First Published Jul 9, 2022, 1:38 PM IST

മനാമ: ബഹ്റൈനില്‍ ക്രെയിന്‍ തകരാറിലായതിനെ തുടര്‍ന്ന് കെട്ടിടത്തിന്റെ 17-ാം നിലയില്‍ കുടുങ്ങിയ രണ്ട് ശുചീകരണ തൊഴിലാളികളെ രക്ഷപ്പെടുത്തി. ഡിപ്ലോമാറ്റിക് ഏരിയയിലായിരുന്നു സംഭവം. ഉയരം കൂടിയ കെട്ടിടത്തിന്റെ ഗ്ലാസ് വൃത്തിയാക്കുന്നതിനിടെയാണ് ക്രെയിന്‍ തകരാറിലായത്.

ഗ്ലാസ് വൃത്തിയാക്കാനായി തൊഴിാളികളെ ഉയരത്തിലേക്ക് എത്തിക്കാന്‍ ഉപയോഗിച്ച ക്രെയിന്‍ പാതിവഴിയില്‍ പണി മുടക്കുകയായിരുന്നു. ഇതിടെ സിവില്‍ ഡിഫന്‍സ് അധികൃതരെ വിവരമറിയിച്ചു. രക്ഷാപ്രവര്‍ത്തകര്‍ സ്ഥലത്തെത്തി ഏറെ നേരത്തെ പരിശ്രമത്തിനൊടുവിലാണ് രണ്ട് പേരെയും സുരക്ഷിതരായി രക്ഷപ്പെടുത്തിയത്. സിവില്‍ ഡിഫന്‍സിന്റെ 29 ജീവനക്കാരും ഒന്‍പത് വാഹനങ്ങളുമാണ് സ്ഥലത്തെത്തിയത്.

ക്യാപിറ്റല്‍ ഗവര്‍ണറേറ്റ് പൊലീസ്, റെസ്‍ക്യൂ പൊലീസ്, നാഷണല്‍ ആംബുലന്‍സ് എന്നിവയുടെ സംഘങ്ങളും സ്ഥലത്തെത്തിയിരുന്നു. രക്ഷാപ്രവര്‍ത്തനം സുരക്ഷിതമായി പൂര്‍ത്തിയാക്കുന്നതിനും തൊഴിലാളികളുടെ സുരക്ഷ ഉറപ്പാക്കാനും വേണ്ടി മൂന്ന് സംഘങ്ങളെ വിവിധ സ്ഥലങ്ങളില്‍ വിന്യസിച്ചിരുന്നതായി ആഭ്യന്തര മന്ത്രാലയം പുറത്തിറക്കിയ പ്രസ്‍താവനയില്‍ പറയുന്നു.|
 

Read also: നിയമലംഘകരായ പ്രവാസികള്‍ക്കായി പരിശോധന തുടരുന്നു; നിരവധിപ്പേര്‍ അറസ്റ്റില്‍

ബഹ്റൈനില്‍ വാഹനാപകടം; 27 വയസുകാരന്‍ മരിച്ചു
മനാമ: ബഹ്റൈനില്‍ വെള്ളിയാഴ്ചയുണ്ടായ വാഹനാപകടത്തില്‍ 27 വയസുകാരന്‍ മരിച്ചതായി ആഭ്യന്തര മന്ത്രാലയം അറിയിച്ചു. അറാദിലായിരുന്നു സംഭവം. കാറും ട്രക്കും കൂട്ടിയിടിച്ചാണ് ഒരു ജീവന്‍ പൊലിഞ്ഞത്. മരണപ്പെട്ടത് ഏത് രാജ്യക്കാരനാണെന്നത് ഉള്‍പ്പെടെയുള്ള മറ്റ് വിവരങ്ങളൊന്നും ലഭ്യമായിട്ടില്ല. അധികൃതര്‍ സ്ഥലത്തെത്തി തുടര്‍ നടപടികള്‍ സ്വീകരിച്ചെന്ന് ആഭ്യന്തര മന്ത്രാലയം അറിയിച്ചു.

അപകടത്തില്‍ പരിക്കേറ്റ പ്രവാസിയെ ഹെലികോപ്റ്ററില്‍ ആശുപത്രിയിലേക്ക് മാറ്റി
മസ്‍കത്ത്: ഒമാനില്‍ റോഡ് അപകടത്തില്‍ ഗുരുതരമായി പരിക്കേറ്റ പ്രവാസിയെ ഹെലികോപ്റ്ററില്‍ ആശുപത്രിയിലെത്തിച്ചു. റോയല്‍ എയര്‍ഫോഴ്‍സിന്റെ സഹായത്തോടെയായിരുന്നു രക്ഷാപ്രവര്‍ത്തനം. സൗത്ത് അല്‍ ശര്‍ഖിയ ഗവര്‍ണറേറ്റിലായിരുന്നു അപകടം നടന്നത്. ബംഗ്ലാദേശ് സ്വദേശിയായ പ്രവാസിക്ക് ഗുരുതരമായി പരിക്കേറ്റു. ആദ്യം മാസിറ ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരുന്ന ഇയാളെ പിന്നീട് വിദഗ്ധ ചികിത്സക്കായി സുര്‍ ആശുപത്രിയിലേക്ക് മാറ്റുകയായിരുന്നു. ഇതിനായി റോയല്‍ എയര്‍ഫോഴ്‍സിന്റെ സഹായം തേടുകയായിരുന്നു.
    
കുവൈത്തില്‍ പരിശോധന തുടരുന്നു; താമസ നിയമലംഘകരായ 26 പ്രവാസികള്‍ അറസ്റ്റില്‍
കുവൈത്ത് സിറ്റി: കുവൈത്തില്‍ നിയമലംഘകരെ പിടികൂടാനുള്ള പരിശോധന തുടരുന്നു. ജനറല്‍ അഡ്മിനിസ്‌ട്രേഷന്‍ ഓഫ് റെസിഡന്‍സി അഫയേഴ്‌സ് നടത്തിയ പരിശോധനയില്‍ 26 നിയമലംഘകര്‍ അറസ്റ്റിലായി.

ഫര്‍വാനിയ ഗവര്‍ണറേറ്റില്‍ നടത്തിയ പരിശോധനയിലാണ് റെസിഡന്‍സി, തൊഴില്‍ നിയമലംഘകരായ 26 പേരെ അറസ്റ്റ് ചെയ്തത്. സ്‌പോണ്‍സര്‍മാരുടെ അടുത്ത് നിന്ന് ഒളിച്ചോടിയ 15 പേര്‍, കാലാവധി കഴിഞ്ഞ റെസിഡന്‍സ് ഉള്ള 9 പേര്‍, തിരിച്ചറിയല്‍ രേഖകളില്ലാത്ത രണ്ടുപേര്‍ എന്നിവര്‍ അറസ്റ്റിലായവരില്‍പ്പെടും. പിടിയിലായവര്‍ക്കെതിരെ നിയമനടപടികള്‍ സ്വീകരിക്കുന്നതിനായി ബന്ധപ്പെട്ട വകുപ്പുകള്‍ക്ക് കൈമാറി. 

Follow Us:
Download App:
  • android
  • ios