Asianet News MalayalamAsianet News Malayalam

'അൽ റഹ്‍മ' ന്യൂന മർദ്ദത്തില്‍ കാലാവസ്ഥ മാറ്റമുണ്ടാകും; ഒമാനില്‍ മുന്നറിയിപ്പ്

ശക്തമായ കാറ്റോടും ഇടിമിന്നലോടുകൂടിയുമായിരിക്കും മഴ പെയ്യുവാൻ സാധ്യത

climate change in oman weather alert
Author
Muscat, First Published Mar 21, 2020, 12:12 AM IST

മസ്കറ്റ്: കാലാവസ്ഥ മുന്നറിയിപ്പുമായി ഒമാൻ സിവിൽ എവിയേഷൻ സമിതി. ഒമാനിൽ ശനിയാഴ്ച മുതല്‍ ഇടിയോടു കൂടിയ മഴയ്ക്ക് സാധ്യതയെന്നാണ് മുന്നറിയിപ്പ്. തിങ്കളാഴ്ച വരെ മഴ  തുടരുമെന്ന് കാലാവസ്ഥ കേന്ദ്രം. മസ്കറ്റ് അടക്കം ഒമാന്‍റെ  വിവിധ ഭാഗങ്ങളിൽ മഴ പെയ്യുമെന്നും മുന്നറിയിപ്പുണ്ട്.

'അൽ റഹ്‍മ' ന്യൂന മർദ്ദത്തിന്‍റെ ഫലമായാണ് കാലാവസ്ഥയില്‍ മാറ്റമുണ്ടാകുന്നത്. ശക്തമായ കാറ്റോടും ഇടിമിന്നലോടുകൂടിയുമായിരിക്കും മഴ പെയ്യുവാൻ സാധ്യത. മുസന്ദം ഗവർണറേറ്റിൽനിന്ന് മഴ ആരംഭിച്ച് ബുറൈമി, തെക്ക്-വടക്കൻ ബാത്തിന, ദാഹിറ, ദാഖിലിയ, മസ്കത്ത്, തെക്ക്-വടക്കൻ ശർഖിയ മേഖലകളിലെല്ലാം മഴയുണ്ടാകാനിടയുണ്ട്.

മരുഭൂമികളിലും തുറസ്സായ പ്രദേശങ്ങളിലും പൊടിക്കാറ്റും മങ്ങിയ കാലാവസ്ഥയുമായിരിക്കും അനുഭവപെടുക. മത്സ്യബന്ധന തൊഴിലാളികളോട് ആവശ്യമായ മുൻകരുതലുകൾ എടുക്കുവാനും സിവിൽ ഏവിയേഷൻ അതോറിറ്റി അറിയിച്ചിട്ടുണ്ട്.

കൊവിഡ് -19, പുതിയ വാര്‍ത്തകളും സമ്പൂര്‍ണ്ണ വിവരങ്ങളും അറിയാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Follow Us:
Download App:
  • android
  • ios