Asianet News MalayalamAsianet News Malayalam

സൗദി അറേബ്യ ലക്ഷ്യമിട്ട് വീണ്ടും വ്യോമാക്രമണ ശ്രമം; അഞ്ച് മിസൈലുകളും നാല് ഡ്രോണുകളും തകര്‍ത്തു

ബുധനാഴ്‍ച വൈകുന്നേരവും വ്യാഴാഴ്‍ച പുലര്‍ച്ചെയുമായിരുന്നു ആക്രമണ ശ്രമങ്ങള്‍ നടന്നത്. ജിസാനിലെ സര്‍വകലാശാലയില്‍ ഉള്‍പ്പെടെ സാധാരണ ജനങ്ങളെ ലക്ഷ്യമിട്ടാണ് ഹൂതികള്‍ ആക്രമണം നടത്തിയതെന്ന് അറബ് സഖ്യസേന അറിയിച്ചു.

Coalition takes out 5 ballistic missiles 4 drones in Houthi attacks against Saudi Arabia
Author
Riyadh Saudi Arabia, First Published Apr 15, 2021, 9:33 AM IST

റിയാദ്: സൗദി അറേബ്യ ലക്ഷ്യമിട്ട് വീണ്ടും യെമനില്‍ നിന്ന് ഹൂതികളുടെ വ്യോമാക്രമണ ശ്രമം. സ്‍ഫോടക വസ്‍തുക്കള്‍ നിറച്ച നാല് ഡ്രോണുകളും അഞ്ച് ബാലിസ്റ്റിക് മിസൈലുകളും റോയല്‍ സൗദി എയര്‍ ഡിഫന്‍സ് തകര്‍ത്തു. സൗദി അറേബ്യയിലെ ജിസാനില്‍ ആക്രമണം നടത്താനായിരുന്നു ഹൂതികളുടെ പദ്ധതി.

ബുധനാഴ്‍ച വൈകുന്നേരവും വ്യാഴാഴ്‍ച പുലര്‍ച്ചെയുമായിരുന്നു ആക്രമണ ശ്രമങ്ങള്‍ നടന്നത്. ജിസാനിലെ സര്‍വകലാശാലയില്‍ ഉള്‍പ്പെടെ സാധാരണ ജനങ്ങളെ ലക്ഷ്യമിട്ടാണ് ഹൂതികള്‍ ആക്രമണം നടത്തിയതെന്ന് അറബ് സഖ്യസേന അറിയിച്ചു. തകര്‍ന്ന ഡ്രോണുകളുടെ അവശിഷ്ടങ്ങള്‍ ജിസാന്‍ സര്‍വകലാശാല കാമ്പസില്‍ പതിച്ച് തീപ്പിടുത്തമുണ്ടായി. ആളപയാമോ നാശനഷ്ടങ്ങളോ ഉണ്ടാകാതെ തീ നിയന്ത്രണ വിധേയമാക്കിയെന്ന് ഔദ്യോഗിക വാര്‍ത്താ ഏജന്‍സി അറിയിച്ചു. ജനങ്ങളുടെ സംരക്ഷണം ഉറപ്പുവരുത്തുന്നതിനായി അന്താരാഷ്‍ട്ര നിയമങ്ങള്‍ മാനിച്ചുകൊണ്ടുള്ള എല്ലാ പ്രതിരോധ നടപടികളും സ്വീകരിക്കുമെന്നും അറബ് സഖ്യസേനാ വക്താവ് ബ്രിഗേഡിയര്‍ ജനറല്‍ തുര്‍കി അല്‍ മാലികി പറഞ്ഞു.

Follow Us:
Download App:
  • android
  • ios