Asianet News MalayalamAsianet News Malayalam

ദുബൈയില്‍ പിടിയിലായ കുപ്രസിദ്ധ കൊക്കെയ്ന്‍ മാഫിയ തലവനെ ബ്രിട്ടന് കൈമാറി

അന്താരാഷ്ട്ര മയക്കുമരുന്ന് കേസിലെ വിചാരണയ്ക്ക് വേണ്ടിയാണ് പ്രതിയെ ബ്രിട്ടന് കൈമാറിയത്. 2013 മുതല്‍ വ്യാജ പേരും വിലാസവും സ്വീകരിച്ച് വിവിധ രാജ്യങ്ങളില്‍ കഴിയുകയായിരുന്നു മൂഗന്‍.

cocaine kingpin has been extradited from Dubai to the UK to stand trial
Author
Dubai - United Arab Emirates, First Published Jul 8, 2022, 2:21 PM IST

ദുബൈ: ദുബൈയില്‍ പിടിയിലായ കുപ്രസിദ്ധ കൊക്കെയ്ന്‍ മാഫിയ തലവനെ ബ്രിട്ടന് കൈമാറി. മിഷേല്‍ പോള്‍ മൂഗന്‍ എന്നയാളാണ് പിടിയിലായത്. എട്ടു വര്‍ഷമായി ബ്രിട്ടന്റെ ദേശീയ ക്രൈം ഏജന്‍സി അന്വേഷിക്കുന്ന ഇയാള്‍ കഴിഞ്ഞ ഏപ്രിലിലാണ് ദുബൈ പൊലീസിന്റെ പിടിയിലായത്. 

അന്താരാഷ്ട്ര മയക്കുമരുന്ന് കേസിലെ വിചാരണയ്ക്ക് വേണ്ടിയാണ് പ്രതിയെ ബ്രിട്ടന് കൈമാറിയത്. 2013 മുതല്‍ വ്യാജ പേരും വിലാസവും സ്വീകരിച്ച് വിവിധ രാജ്യങ്ങളില്‍ കഴിയുകയായിരുന്നു മൂഗന്‍. കിലോക്കണക്കിന് കൊക്കെയ്ന്‍ ബ്രിട്ടനിലേക്ക് എത്തിച്ചിരുന്ന അന്താരാഷ്ട്ര സംഘത്തിലെ അംഗമായിരുന്ന ഇയാള്‍. പൊലീസ് പിടികൂടുമെന്നായപ്പോള്‍ രാജ്യം വിടുകയായിരുന്നു. ബ്രിട്ടീഷ് അധികൃതര്‍ നല്‍കിയ വിവരത്തിന്റെ അടിസ്ഥാനത്തില്‍ ദുബൈ പൊലീസ് നടത്തിയ ഓപ്പറേഷനിലാണ് പ്രതി പിടിയിലായത്. കുറ്റവാളിയെ പിടികൂടുന്നതിന് സഹായിച്ച യുഎഇ അധികൃതര്‍ക്ക് യുകെ ദേശീയ ക്രൈം ഏജന്‍സി നന്ദി അറിയിച്ചു. 

ഇൻഡിക്കേറ്റർ ലൈറ്റിന് തകരാറ്, സ്പൈസ് ജെറ്റിന്റെ ദുബായ് വിമാനം കറാച്ചിയിൽ ഇറക്കി

തൊഴിലുടമയെ കഴുത്തറുത്ത് കൊന്ന കേസില്‍ 30 വയസുകാരനായ പ്രവാസിക്ക് വധശിക്ഷ

അജ്‍മാന്‍: തൊഴിലുടമയെ ക്രൂരമായി കൊലപ്പെടുത്തിയ സംഭവത്തില്‍ 30 വയസുകാരനായ പ്രവാസിക്ക് യുഎഇയില്‍ വധശിക്ഷ. കഴിഞ്ഞ ദിവസം വിചാരണ പൂര്‍ത്തിയാക്കിയ അജ്‍മാന്‍ ക്രിമിനല്‍ കോടതിയാണ് ശിക്ഷ വിധിച്ചത്. കൊല്ലപ്പെട്ടയാളും പ്രതിയും ഒരേ രാജ്യക്കാരാണെന്ന് കോടതി രേഖകള്‍ വ്യക്തമാക്കുന്നു.

പല തവണ കുത്തിയും കഴുത്തറുത്തുമാണ് യുവാവ് തന്റെ തൊഴിലുടമയെ കൊന്നത്. ക്രൂരമായ കൊലപാതകത്തിന്റെ ദൃശ്യങ്ങള്‍ അടുത്തുള്ള സി.സി.ടി.വി ക്യാമറയില്‍ പതിഞ്ഞിരുന്നു. ഇതാണ് കേസില്‍ നിര്‍ണായക തെളിവായത്. ശമ്പളത്തെയും വിസയെയും പറ്റിയുള്ള തര്‍ക്കങ്ങളാണ് കൊലപാതകത്തില്‍ കലാശിച്ചതെന്ന് പിന്നീട് പൊലീസ് കണ്ടെത്തി.

അജ്‍മാനിലെ ഒരു കഫെറ്റീരിയക്ക് സമീപം ഒരാളെ കുത്തിക്കൊന്നുവെന്ന റിപ്പോര്‍ട്ടായിരുന്നു പൊലീസ് ഓപ്പറേഷന്‍സ് റൂമില്‍ ലഭിച്ചത്. പൊലീസ് സംഘം സ്ഥലത്തെത്തിയപ്പോള്‍ രക്തത്തില്‍ കുളിച്ചുകിടക്കുന്ന നിലയിലാണ് മൃതദേഹം കണ്ടെത്തിയത്. പ്രതിയുടെ ഭീഷണി കാരണം രക്ഷപ്പെടാന്‍ ശ്രമിച്ചയാളെ അയാള്‍ പിന്തുടര്‍ന്ന് കുത്തിക്കൊല്ലുകയായിരുന്നുവെന്ന് പിന്നീട് വ്യക്തമായി. നിരവധി തവണ കുത്തേറ്റ് നിലത്തുവീണതോടെ പ്രതി സ്ഥലത്തു നിന്ന് രക്ഷപ്പെട്ടു.

യുഎഇയില്‍ നിന്നുള്ള കപ്പല്‍ അപകടത്തില്‍പ്പെട്ടു; 22 ജീവനക്കാരെ രക്ഷിച്ച് ഇന്ത്യന്‍ കോസ്റ്റ് ഗാര്‍ഡ്

യുവാവിനെ അറസ്റ്റ് ചെയ്‍ത ശേഷം പബ്ലിക് പ്രോസിക്യൂഷന്‍നടത്തിയ ചോദ്യം ചെയ്യലില്‍ ഇയാള്‍ കുറ്റം സമ്മതിച്ചു. തന്റെ നാട്ടുകാരന്‍ കൂടിയായ തൊഴിലുടമയെ കൊല്ലാന്‍ നേരത്തെ തന്നെ പദ്ധതിയിട്ടതായും പ്രതി പറഞ്ഞു. യുഎഇയില്‍ ജോലി ചെയ്യാനായി തന്നെ സന്ദര്‍ശക വിസയിലാണ് തൊഴിലുടമ കൊണ്ടുവന്നതെന്ന് ഇയാള്‍ പറഞ്ഞു. ഇരുവരും തമ്മില്‍ നേരത്തെ പറഞ്ഞുറപ്പിച്ചത് പ്രകാരം മറ്റ് ഒന്‍പത് പേര്‍ക്ക് കൂടി ഇയാള്‍ വിസ നല്‍കുകയും അവരെ യുഎഇയിലേക്ക് കൊണ്ടുവരികയും ചെയ്‍തു. 

എന്നാല്‍ താമസ രേഖകള്‍ ശരിയാക്കുന്നതിനുള്ള ഒരു നടപടിയും ഇയാള്‍ സ്വീകരിക്കുകയോ കഴിഞ്ഞ നാല് മാസമായി ശമ്പളം നല്‍കുകയോ ചെയ്‍തില്ല. ഇത് ചോദ്യം ചെയ്‍തതിനെ തുടര്‍ന്നുണ്ടായ തര്‍ക്കങ്ങളാണ് പിന്നീട് കൊലപാതകത്തില്‍ എത്തിയതെന്ന് ഇയാള്‍ പ്രോസിക്യൂഷനോട് പറഞ്ഞു. കേസില്‍ വിചാരണ പൂര്‍ത്തിയാക്കിയ അജ്‍മാന്‍ ക്രിമിനല്‍ കോടതി കഴിഞ്ഞ ദിവസം പ്രതിക്ക് വധശിക്ഷ വിധിക്കുകയായിരുന്നു.

Follow Us:
Download App:
  • android
  • ios