വ്യാഴാഴ്ച വൈകുന്നേരത്തോടെ തണുപ്പിനൊപ്പം മണലും നിറഞ്ഞ കാറ്റാണ് വീശുന്നത്. താപനില ഗണ്യമായി കുറഞ്ഞു.

റിയാദ്: സൗദി അറേബ്യയില്‍(Saudi Arabia) ശക്തമായ ശീത കാറ്റ് (cold wave)വീശുന്നു. വടക്കന്‍ അതിര്‍ത്തിയില്‍ നിന്ന് തുടങ്ങിയ കാറ്റ് മധ്യപ്രവിശ്യയിലെ റിയാദ് നഗരത്തിലെത്തി. വ്യാഴാഴ്ച വൈകുന്നേരത്തോടെ തണുപ്പിനൊപ്പം മണലും നിറഞ്ഞ കാറ്റാണ് വീശുന്നത്. താപനില ഗണ്യമായി കുറഞ്ഞു.

ഇനി രണ്ടു ദിവസം റിയാദിലും പരിസരങ്ങളിലും അതിശൈത്യമായിരിക്കുമെന്ന് കാലാവസ്ഥ നിരീക്ഷണ വിഭാഗം അറിയിച്ചു. റിയാദ് സീസണ്‍ ആഘോഷങ്ങളുടെ ഭാഗമായി വ്യാഴാഴ്ച നടത്തന്‍ നിശ്ചയിച്ചിരുന്ന പരിപാടികള്‍ കാലാവസ്ഥ വ്യതിയാനം കാരണം റദ്ദാക്കി. റിയാദ്, ഖഫ്ജി, നഈരിയ, ഹഫര്‍, ഉലിയ, റഫ്ഹ എന്നിവിടങ്ങളിലെല്ലാം കാറ്റ് ബാധിച്ചിട്ടുണ്ട്.

പ്രീമിയം ഇഖാമ നേടുന്ന വിദേശികള്‍ക്ക് സൗദി പൗരന്മാര്‍ക്ക് തുല്യമായ ആനുകൂല്യങ്ങള്‍

റിയാദ്: സൗദി അറേബ്യയില്‍(Saudi Arabia) 'പ്രീമിയം ഇഖാമ' (premium iqama)നേടുന്ന വിദേശികള്‍ക്ക് രാജ്യത്തെ പൗരന്മാര്‍ക്ക് തുല്യമായ ആനുകൂല്യങ്ങള്‍ ഏര്‍പ്പെടുത്താന്‍ ആലോചന. ആരോഗ്യ, വിദ്യാഭ്യാസ കാര്യങ്ങളില്‍ സര്‍ക്കാരില്‍ നിന്ന് സൗദി പൗരന്മാര്‍ക്ക് തുല്യമായ സേവനങ്ങള്‍ ലഭ്യമാകും വിധം പ്രീമിയം ഇഖാമ നിയമത്തില്‍ ഭേദഗതികള്‍ വരുത്തുന്നു.

ഇത് സംബന്ധിച്ച കരട് പദ്ധതി പ്രീമിയം ഇഖാമ സെന്റര്‍ പൊതുജനങ്ങളുടെയും വിദഗ്ധരുടെയും അഭിപ്രായത്തിനും നിര്‍ദേശത്തിനുമായി പരസ്യപ്പെടുത്തി. നാഷണല്‍ കോംപറ്റിറ്റീവ്‌നെസ് സെന്ററിന് കീഴിലെ പബ്ലിക് കണ്‍സള്‍ട്ടേഷന്‍ പ്ലാറ്റ്‌ഫോമിലാണ് പദ്ധതിയുടെ കരട് രേഖ പരസ്യപ്പെടുത്തിയത്. കൂടുതല്‍ വിഭാഗങ്ങള്‍ക്ക് പ്രീമിയം ഇഖാമകള്‍ അനുവദിക്കാനും ഭേദഗതികളിലൂടെ ലക്ഷ്യമിടുന്നു. വിവിധ മേഖലകളില്‍ കഴിവ് തെളിയിച്ച വിദഗ്ധരെയും പ്രതിഭകളെയും പ്രഗത്ഭരെയും മറ്റും രാജ്യത്തിന് ആവശ്യമുള്ള കാര്യം കണക്കിലെടുത്താണ് കൂടുതല്‍ വിഭാഗങ്ങള്‍ക്ക് പ്രീമിയം ഇഖാമകള്‍ അനുവദിക്കാനും ഇഖാമ ഉടമകള്‍ക്ക് കൂടുതല്‍ ആനുകൂല്യങ്ങള്‍ നല്‍കാനും ആലോചിക്കുന്നത്.