റിയാദ്: മൊബൈല്‍ ഫോണില്‍ സിനിമ കണ്ടുകൊണ്ട് ബസ് ഓടിച്ച ഡ്രൈവറെ പൊലീസ് കസ്റ്റഡിയിലെടുത്തു. സൗദി അറേബ്യയിലെ ബീശയിലാണ് സംഭവം. ബീശ സര്‍വകലാശാലയില്‍ വിദ്യാര്‍ത്ഥികളെ കോളേജിലെത്തിച്ചിരുന്ന ബസിലെ ഡ്രൈവറാണ് അപകടകരമായ രീതിയില്‍ വാഹനം ഓടിച്ചത്. ഇതിന്റെ വീഡിയോ ദൃശ്യങ്ങള്‍ സാമൂഹിക മാധ്യമങ്ങളില്‍ പ്രചരിച്ചിരുന്നു. 

വീഡിയോ ശ്രദ്ധയില്‍പെട്ടതിനെ തുടര്‍ന്നാണ് പൊലീസ് അന്വേഷണം തുടങ്ങിയത്. മണിക്കൂറുകള്‍ക്കകം തന്നെ ഡ്രൈവറെ കണ്ടെത്തി പൊലീസ് അറസ്റ്റ് ചെയ്തു. സര്‍കലാശാല അധികൃതരുമായി സഹകരിച്ചാണ് പെട്ടെന്നുതന്നെ ഡ്രൈവറെ പിടികൂടിയത്. തുടര്‍നടപടികള്‍ സ്വീകരിക്കുന്നതിനായി കേസ് പ്രോസിക്യൂഷന് കൈമാറിയതായി പൊലീസ് അധികൃതര്‍ അറിയിച്ചു.