Asianet News MalayalamAsianet News Malayalam

ആഗോള സാമ്പത്തിക മാന്ദ്യം ചർച്ച ചെയ്യാൻ ജി20 ധനകാര്യ മന്ത്രിമാരുടെ സമ്മേളനം റിയാദിൽ

നവംബറിൽ സൗദി അറേബ്യയിൽ നടക്കുന്ന ജി 20 ഉച്ചകോടിക്ക് മുന്നോടിയായാണ്​ അംഗ രാജ്യങ്ങളിലെ ധനകാര്യ മന്ത്രിമാരുടെ സമ്മേളനം

conference of finance ministers of G 20 member countries will be held on 23rd February at Riyadh
Author
Saudi Arabia, First Published Feb 14, 2020, 10:31 PM IST

റിയാദ്​: ആഗോള സാമ്പത്തിക മാന്ദ്യം ചർച്ച ചെയ്യാൻ ജി20 ധനകാര്യ മന്ത്രിമാരുടെ സമ്മേളനം റിയാദിൽ ചേരുന്നു. നവംബറിൽ സൗദി അറേബ്യയിൽ നടക്കുന്ന ജി 20 ഉച്ചകോടിക്ക് മുന്നോടിയായാണ്​ അംഗ രാജ്യങ്ങളിലെ ധനകാര്യ മന്ത്രിമാരുടെ സമ്മേളനം ഫെബ്രുവരി 23ന് റിയാദില്‍ ചേ​രുന്നത‍്.

ആഗോള സാമ്പത്തിക മാന്ദ്യം അഭിമുഖീകരിക്കുന്നതിനുള്ള മാര്‍ഗങ്ങളെ കുറിച്ച് വിശകലനം ചെയ്യും​. ഉച്ചകോടിക്ക് മുന്നോടിയായി വിവിധ വിഷയങ്ങളും വകുപ്പുകളുമായി ബന്ധപ്പെട്ട സമ്മേളനങ്ങള്‍ രാജ്യത്ത് പുരോഗമിക്കുകയാണ്. ഉച്ചകോടിയുടെ അധ്യക്ഷസ്ഥാനം ഇത്തവണ സൗദി അറേബ്യക്കാണ്. റിയാദാണ്​​ ഉച്ചകോടിക്ക്​ വേദിയാകുന്നത്​.

ഇന്ത്യ ജി20 അംഗരാജ്യമായതിനാൽ നവംബറിലെ ഉച്ചകോടിയിൽ പ​ങ്കെടുക്കാൻ പ്രധാനമന്ത്രി നരേന്ദ്രമോദി എത്തും​. ജപ്പാനിലെ നഗോയയില്‍ ചേര്‍ന്ന അംഗരാജ്യങ്ങളിലെ വിദേശകാര്യ മന്ത്രിമാരുടെ യോഗത്തില്‍ അധ്യക്ഷ സ്ഥാനം ഔദ്യോഗികമായി സൗദി സ്വീകരിച്ചിരുന്നു. ഇതിന് പിന്നാലെ സൗദി വിദേശകാര്യ മന്ത്രി അമീർ ഫൈസല്‍ ബിന്‍ ഫര്‍ഹാന്‍ ബിന്‍ അബ്​ദുല്ലയുടെ അധ്യക്ഷതയില്‍ സൗദി നേതൃതല സംഘം ഉച്ചകോടി സംഘാടനവുമായി ബന്ധ​പ്പെട്ട വിവിധ പദ്ധതികള്‍ തയാറാക്കി.

സമഗ്രമായ പദ്ധതി തയാറാണെന്ന്​ വിദേശകാര്യ മന്ത്രി വ്യക്തമാക്കി. എല്ലാ രാജ്യങ്ങളിലെയും ജനങ്ങളുടെ പ്രയോജനത്തിനായി അംഗരാജ്യങ്ങളുമായി സഹകരിച്ച് പദ്ധതി നടപ്പാക്കാന്‍ സൗദി ശ്രമിക്കും. കൂട്ടായ്മയുടെ നേതൃപദവി ഏറ്റെടുത്ത് കൊണ്ട് സൗദി മുന്നോട്ട് വെക്കാന്‍ ആഗ്രഹിക്കുന്ന പദ്ധതികളുടെ വിശദാംശങ്ങള്‍ ഉടന്‍ പരസ്യപ്പെടുത്തും. 
 

Follow Us:
Download App:
  • android
  • ios