മസ്‍കത്ത്: ദാർസൈറ്റിലെ വിസാ മെഡിക്കൽ പരിശോധനാ കേന്ദ്രത്തിൽ കൊവിഡ് -19 പരിശോധന ആരംഭിച്ചു. പനി,  ചുമ, ജലദോഷം, തൊണ്ട വേദന,ശ്വസിക്കുവാനുള്ള ബുദ്ധിമുട്ട് തുടങ്ങിയ രോഗലക്ഷണങ്ങളുള്ള വിദേശികൾക്ക് ഇവിടെ പരിശോധനയ്ക്ക് വിധേയമാകാം.

രാവിലെ ഒൻപതു മണി  മുതൽ വൈകുന്നേരം നാല് മണി വരെയാകും പരിശോധനാ സമയമെന്നു  ഒമാൻ ആരോഗ്യ മന്ത്രാലയത്തിന്റെ അറിയിപ്പിൽ പറയുന്നു. റുസ്സയിലെ അൽ ഷരാധിയിലുള്ള വിസാ മെഡിക്കൽ പരിശോധന കേന്ദ്രത്തിലും കൊവിഡ് -19 പരിശോധന നടത്താൻ കഴിയുമെന്ന് മന്ത്രാലയം പുറത്തിറക്കിയ അറിയിപ്പില്‍ പറയുന്നു. കൂടുതൽ വിവരങ്ങൾക്കായി  24441999  എന്ന നമ്പറിൽ ബന്ധപ്പെനും ഒമാൻ ആരോഗ്യ മന്ത്രാലയം ആവശ്യപ്പെട്ടിട്ടുണ്ട്.