സോഷ്യല്‍ മീഡിയ വഴി പ്രചരിക്കുന്ന ഒരു വീഡിയോയിലാണ് കൊറോണ സംശയിക്കപ്പെട്ടിരുന്ന ഒരാള്‍ രക്ഷപെട്ടെന്ന രീതിയിലുള്ള വിവരങ്ങളുള്ളത്. എന്നാല്‍ ഇത് തെറ്റാണെന്ന് പ്രാഥമിക പരിശോധനയില്‍ വ്യക്തമായതായി പൊലീസ് ഡയറക്ടര്‍ ജനറല്‍ വ്യക്തമാക്കി. 

മനാമ: ബഹ്റൈനില്‍ കൊറോണ വൈറസ് ബാധ സംശയിക്കപ്പെട്ടിരുന്ന ഒരാള്‍ നിരീക്ഷണ കേന്ദ്രത്തില്‍ നിന്ന് രക്ഷപെട്ടെന്ന വാര്‍ത്ത നിഷേധിച്ച് അധികൃതര്‍. ഇതുമായി ബന്ധപ്പെട്ട് സോഷ്യല്‍ മീഡിയ വഴി നടക്കുന്ന പ്രചരണങ്ങള്‍ അടിസ്ഥാന രഹിതമാണെന്നും അധികൃതര്‍ അറിയിച്ചു.

സോഷ്യല്‍ മീഡിയ വഴി പ്രചരിക്കുന്ന ഒരു വീഡിയോയിലാണ് കൊറോണ സംശയിക്കപ്പെട്ടിരുന്ന ഒരാള്‍ രക്ഷപെട്ടെന്ന രീതിയിലുള്ള വിവരങ്ങളുള്ളത്. എന്നാല്‍ ഇത് തെറ്റാണെന്ന് പ്രാഥമിക പരിശോധനയില്‍ വ്യക്തമായതായി പൊലീസ് ഡയറക്ടര്‍ ജനറല്‍ വ്യക്തമാക്കി. 24കാരനായ ആഫ്രിക്കക്കാരനാണ് ഈ വീഡിയോ നിര്‍മിച്ചതെന്ന് കണ്ടെത്തിയെന്നും അദ്ദേഹം പറഞ്ഞു. ഇക്കാര്യത്തില്‍ അധികൃതര്‍ നടപടി സ്വീകരിച്ചുവരികയാണ്.