കുവൈത്ത് സിറ്റി: സാമൂഹിക മാധ്യമങ്ങളിലൂടെ അസാന്മാര്‍ഗിക പ്രവൃത്തിയിലേര്‍പ്പെട്ട ദമ്പതികള്‍ക്കെതിരെ കുവൈത്തില്‍ നടപടി. ഇവര്‍ക്ക് കുവൈത്ത് ക്രിമിനല്‍ കോടതി രണ്ടു വര്‍ഷം ജയില്‍ശിക്ഷയും 2,000 ദിനാര്‍ പിഴയും വിധിച്ചു. ജയില്‍ശിക്ഷ താല്‍ക്കാലികമായി നിര്‍ത്തിവെക്കുന്നതിന് 1,000 ദിനാറിന്‍റെ ജാമ്യവും കോടതി അനുദിച്ചതായി പ്രാദേശിക ദിനപ്പത്രത്തെ ഉദ്ധരിച്ച് 'അറബ് ടൈംസ്' റിപ്പോര്‍ട്ട് ചെയ്തു. പൊതു മര്യാദകള്‍ ലംഘിക്കുകയും സോഷ്യല്‍ മീഡിയയിലൂടെ അസാന്മാര്‍ഗിക പ്രവൃത്തിയിലേര്‍പ്പെടുകയും ചെയ്തതിനാണ് ഇവരെ കുറ്റക്കാരാണെന്ന് കണ്ടെത്തിയത്.